ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണം

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 28 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി മലിനീകരണം     

ഭാരതീയ സങ്കൽപ്പമനുസരിച്ച് പ്രകൃതി മാതാവാണ്. എല്ലാ ജീവികളും പ്രകൃതിയിൽ നിന്ന് ഉണ്ടായതാണ്. പ്രകൃതി ജീവന്റെ ഒരു ഭാഗമാണ്. ജീവന്റെ നിലനിൽപ്പുതന്നെ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ ആശ്രയിച്ചു കൊണ്ടാണ്. എന്നാൽ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിൽ അദ്ഭുതകരവും അഭൂതപൂർവ്വമായ നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യൻ ഈ സന്തുലിതാവസ്ഥയെ അപകടപ്പെടുത്തുന്നു. ഭൂമിയേയും ജലത്തേയും ഭൗമാന്തരീക്ഷത്തെയും മാരകമായ വിഷവാതകങ്ങളും രോഗാണുക്കളും കൊണ്ട് നിറയ്ക്കുന്നു.

  ഭൂമീദേവിക്കും ജലദേവതയ്ക്കും വായുഭഗവാനും നാം ഏൽപ്പിക്കുന്ന അസന്തുലിതത്വം ജീവജാലങ്ങളുടെ നിലനിൽപ്പിനെതന്നെ ചോദ്യം ചെയ്യുന്നു. മരം വെട്ടിയും മലകൾ ഇടിച്ചു നിരത്തിയും നാം പ്രകൃതിയുടെ സ്വാഭാവികതയെ നശിപ്പിക്കുന്നു.ഇതുമൂലം ഭൂമിയിൽ ചൂട് കൂടുന്നു. ഫാക്ടറികളിൽ  നിന്നും ഇറങ്ങുന്ന പാഴ്വസ്തുക്കൾ ജലാശയത്തിലേക്ക് ഒഴുക്കുന്നു. കുടിക്കാനും, കുളിക്കാനും നാം ഉപയോഗിക്കുന്ന ജലാശയങ്ങൾ അങ്ങനെ മലിനമാകുന്നു. മനുഷ്യന് പലവിധ ത്വക്ക് രോഗങ്ങൾക്കും ഇത് കാരണമാകുന്നു. കന്നുകാലികളും മത്സ്യസമ്പത്തും ചത്തൊടുങ്ങുന്നു.ഇത് നമ്മുടെ ആരോഗ്യത്തിനും സമ്പത്തിനും ആഘാതം ഏൽപ്പിക്കുന്നു. വാഹനങ്ങളുടെയും ഫാക്ടറികളുടെയും ശബ്ദകോലാഹലങ്ങൾ ശബ്ദമലിനീകരണംസൃഷ്ടിക്കുന്നു. രാഷ്ട്രീയപാർട്ടികളുടെ ശക്തി പ്രകടനങ്ങളും തെരഞ്ഞെടുപ്പു പ്രചരണ ജാഥകളും സൃഷ്ടിക്കുന്ന ശബ്ദകോലാഹലങ്ങൾക്കും, ശബ്ദമാലിന്യങ്ങൾക്കും ഒട്ടും കുറവല്ല.
  ശരിയായ തോതിൽ യഥാസമയം മഴ ലഭിക്കുന്നതിനും വെള്ളപ്പൊക്കവും, മണ്ണൊലിപ്പ് തടയുന്നതിനും, വന്യജീവികളുടേയും ഗിരിവർഗ്ഗക്കാരുടേയും സംരക്ഷണം അത്യന്താപേക്ഷിതമാണ്.പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്കും ഹാനികരമാവാത്ത തരത്തിൽ വികസനപദ്ധതികളുടെ സ്ഥലനിർണയവും സാങ്കേതിക വിദ്യയുടെ തെരഞ്ഞെടുപ്പും നടത്തുന്നതിന് നാം പ്രതിജ്ഞാബദ്ധരാവണം. ഭൂമിയേയും ആകാശത്തേയും മലിനീകരണത്തിൽനിന്നും വിമുക്ത മാക്കേണ്ടത് നമ്മുടെ കടമയാണ്. ഹിരോഷിമയും, നാഗസാക്കിയും, ഭോപ്പാലും ഇനി ഒരിക്കലും ആവർത്തിക്കാതിരിക്കട്ടെ....
ശിവകീർത്തി
9A ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - ലേഖനം