ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ/അക്ഷരവൃക്ഷം/ഗാന്ധി സ്മരണ

Schoolwiki സംരംഭത്തിൽ നിന്ന്
16:28, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഗാന്ധി സ്മരണ

 മഹാത്മാവിനാത്മാവിൻ ശാന്തി
മനസ്സാൽ വാക്കാൽ പ്രവർത്തിയാൽ
സ്വതന്ത്ര പുലരി പൂവായ് വിടർത്തി
സ്വാതന്ത്ര്യത്തിനായി നെഞ്ചുവിടർത്തി

സാന്ത്വന സമാധാനം ഭാരതീയർക്കേകി
സന്തുഷ്ട സൗഭാഗ്യം സ്വാതന്ത്ര്യമായി നൽകി
ധീരനായി ധർമിഷ്ഠനായി
അഹിംസ പാഠമായി

സ്നേഹം പുലരുന്ന വേളയിൽ
സൗഭാഗ്യമാം സന്തുഷ്ട മേളയിൽ
സന്തോഷമാം സ്വപ്ന താളത്തിൽ
സ്വാതന്ത്ര്യമാം ജീവ നാളത്തിൽ

സ്നേഹമാം സൗഭാഗ്യ സമ്പത്ത്
സന്തോഷമാം ഐക്യ കാലത്ത്
ഗാന്ധിതൻ തത്വ പാഠങ്ങൾ
ഗാന്ധിതൻ ജീവ മാർഗ്ഗങ്ങൾ

ഗാന്ധിതൻ സ്മരണയിൽ ഭാരതം
ഗാന്ധിതൻ ഓർമ്മകൾ ജീവിതം
സമരവേളയിൽ
സേന നായകൻ

ജന ധീരനായ് പടനായകൻ

ഫിൻഷ ഫാത്തിമ . ഇ
7 E ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത