മഹാത്മാവിനാത്മാവിൻ ശാന്തി
മനസ്സാൽ വാക്കാൽ പ്രവർത്തിയാൽ
സ്വതന്ത്ര പുലരി പൂവായ് വിടർത്തി
സ്വാതന്ത്ര്യത്തിനായി നെഞ്ചുവിടർത്തി
സാന്ത്വന സമാധാനം ഭാരതീയർക്കേകി
സന്തുഷ്ട സൗഭാഗ്യം സ്വാതന്ത്ര്യമായി നൽകി
ധീരനായി ധർമിഷ്ഠനായി
അഹിംസ പാഠമായി
സ്നേഹം പുലരുന്ന വേളയിൽ
സൗഭാഗ്യമാം സന്തുഷ്ട മേളയിൽ
സന്തോഷമാം സ്വപ്ന താളത്തിൽ
സ്വാതന്ത്ര്യമാം ജീവ നാളത്തിൽ
സ്നേഹമാം സൗഭാഗ്യ സമ്പത്ത്
സന്തോഷമാം ഐക്യ കാലത്ത്
ഗാന്ധിതൻ തത്വ പാഠങ്ങൾ
ഗാന്ധിതൻ ജീവ മാർഗ്ഗങ്ങൾ
ഗാന്ധിതൻ സ്മരണയിൽ ഭാരതം
ഗാന്ധിതൻ ഓർമ്മകൾ ജീവിതം
സമരവേളയിൽ
സേന നായകൻ
ജന ധീരനായ് പടനായകൻ