സഹായം:ലേഖനങ്ങൾ ക്രമപ്പെടുത്തേണ്ട വിധം

Schoolwiki സംരംഭത്തിൽ നിന്ന്
16:08, 26 ഒക്ടോബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hassainarmankada (സംവാദം | സംഭാവനകൾ)


ലേഖനങ്ങള്‍ ക്രമപ്പെടുത്തേണ്ട വിധം

നിങ്ങള്‍ എഴുതുന്ന ലേഖനം ഉപവിഭാഗങ്ങളായും ക്രമനമ്പരുകള്‍ ന‍ല്‍കിയും വേര്‍തിരിച്ച്‌ കൂടുതല്‍ വായനാസുഖം പകരുന്നതാക്കാം. അതിനുള്ള നിര്‍ദ്ദേശങ്ങള്‍ ഉദാഹരണ സഹിതം താഴെച്ചേര്‍ക്കുന്നു.

What it looks like What you type

ശീര്‍ഷകം

ലേഖനങ്ങള്‍ക്കുള്ളില്‍ സെക്‍ഷന്‍ ഹെഡിംഗ്‌ ഇതുപോലെ നല്‍കി ക്രമീകരിക്കാം. ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍ സെക്‍ഷന്‍ ഹെഡിംഗ്‌ ആകും.

ഉപശീര്‍ഷകം

മൂന്നെണ്ണം വീതം നല്‍കിയാല്‍ സബ്‌സെക്‍ഷനാകും.

ചെറുശീര്‍ഷകം

നാലെണ്ണം വീതം നല്‍കിയാല്‍ വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങള്‍ ഇപ്രകാരം തലക്കെട്ടുകള്‍ തിരിച്ചു നല്‍കാന്‍ ശ്രദ്ധിക്കുക.

==ശീര്‍ഷകം==
ലേഖനങ്ങള്‍ക്കുള്ളില്‍ സെക്‍ഷന്‍ 
ഹെഡിംഗ്‌ ഇതുപോലെ നല്‍കി ക്രമീകരിക്കാം. 
ഈരണ്ടു സമചിഹ്നങ്ങള്‍ ഇരുവശത്തുമുപയോഗിച്ചാല്‍ 
സെക്‍ഷന്‍ ഹെഡിംഗ്‌ ആകും.
===ഉപശീര്‍ഷകം===
മൂന്നെണ്ണം വീതം നല്‍കിയാല്‍ സബ്‌സെക്‍ഷനാകും.
====ചെറുശീര്‍ഷകം====
നാലെണ്ണം വീതം നല്‍കിയാല്‍ 
വീണ്ടുമൊരു ചെറുവിഭാഗം ലഭിക്കും.

ലേഖനങ്ങള്‍ ഇപ്രകാരം 
തലക്കെട്ടുകള്‍ തിരിച്ചു 
നല്‍കാന്‍ ശ്രദ്ധിക്കുക. 
  • വാക്യങ്ങള്‍ക്കു മുന്നില്‍ നക്ഷത്ര ചിഹ്നം

നല്‍കിയാല്‍ ബുള്ളറ്റുകള്‍ ഉപയോഗിച്ച്‌ വേര്‍തിരിക്കപ്പെടും.

    • നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി
      • ഇപ്രകാരമുള്ള വേര്‍തിരിക്കലുകള്‍
        • കൂടുതല്‍ ഭംഗിയാക്കം.
*വാക്യങ്ങള്‍ക്കു മുന്നില്‍ നക്ഷത്ര ചിഹ്നം 
നല്‍കിയാല്‍ ബുള്ളറ്റുകള്‍ 
ഉപയോഗിച്ച്‌ വേര്‍തിരിക്കപ്പെടും. 
**നക്ഷത്രങ്ങളുടെ എണ്ണംകൂട്ടി 
***ഇപ്രകാരമുള്ള വേര്‍തിരിക്കലുകള്‍ 
****കൂടുതല്‍ ഭംഗിയാക്കം.
  1. ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകള്‍ നല്‍കേണ്ടത്‌
    1. ഹാഷ് ചിഹ്നങ്ങള്‍ ഇപ്രകാരം ഉപയോഗിച്ച്‌
    2. ഇപ്രകാരം ഉപയോഗിച്ച്‌
    3. ഇവിടെയും ഉപഗണങ്ങള്‍ തിരിക്കാം.
#ഹാഷ് ചിഹ്നമുപയോഗിച്ചാണ്‌ ക്രമനമ്പരുകള്‍ നല്‍കേണ്ടത്‌:
##ഹാഷ് ചിഹ്നങ്ങള്‍ ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇപ്രകാരം ഉപയോഗിച്ച്‌ 
##ഇവിടെയും ഉപഗണങ്ങള്‍ തിരിക്കാം.

നാല്‌ ന്യൂന ചിഹ്നങ്ങള്‍(-) നല്‍കിയാല്‍ ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു.


എന്നിരുന്നാലും ലേഖനങ്ങളെ സ്ബ്‌ഹെഡിംഗ്‌ നല്‍കി വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

നാല്‌ ന്യൂന ചിഹ്നങ്ങള്‍(-) നല്‍കിയാല്‍ 
ലേഖനങ്ങള്‍ക്കിടയില്‍ നെടുകെ വര വരുന്നു.
----
എന്നിരുന്നാലും ലേഖനങ്ങളെ 
സ്ബ്‌ഹെഡിംഗ്‌ നല്‍കി 
വിഭാഗങ്ങളാക്കുകയാണ്‌ നല്ലത്‌.

കണ്ണികള്‍ (ലിങ്കുകള്‍)

ലേഖനങ്ങള്‍ക്കുള്ളില്‍ കണ്ണികള്‍ നല്‍കുന്നത്‌ വായന എളുപ്പമാക്കും. അതെങ്ങനെയെന്നുകാണുക.

What it looks like What you type

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള ലിങ്ക്‌ ഇപ്രകാരം നല്‍കാം. കേരളം ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ്‌ ചെയ്യാം. പക്ഷേ ഫോര്‍മാറ്റ്‌ റ്റാഗുകള്‍ ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം. ഉദാ:കേരളം ചുവപ്പ്‌ നിറത്തില്‍ കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. അവയില്‍ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളം എന്ന തലക്കെട്ടുള്ള ലേഖനത്തിലേക്കുള്ള 
ലിങ്ക്‌ ഇപ്രകാരം നല്‍കാം. [[കേരളം]] 
ലിങ്ക്‌ ചെയ്ത ടെക്സ്റ്റും ഫോര്‍മാറ്റ്‌ ചെയ്യാം.
പക്ഷേ ഫോര്‍മാറ്റ്‌ റ്റാഗുകള്‍ 
ബ്രായ്ക്കറ്റുകള്‍ക്കു വെളിയിലായിരിക്കണം.
ഉദാ:'''[[കേരളം]]'''
[[ചുവപ്പ്‌ നിറത്തില്‍]] കാണുന്ന ലിങ്കുകള്‍ ശൂന്യമായിരിക്കും. 
അവയില്‍ ക്ലിക്ക്‌ ചെയ്ത്‌ പുതിയ ലേഖനം തുടങ്ങാം.

കേരളത്തിലെ എന്നെഴുതിയാലും ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം എന്ന പേജിലേക്കാണ്‌. ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകള്‍ ഉപയോഗിക്കുന്നത്‌. പൈപ്‌ഡ്‌ ലിങ്ക്‌ ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. കേരളത്തിലെ

കേരളത്തിലെ എന്നെഴുതിയാലും 
ലിങ്ക്‌ ചെയ്യേണ്ടത്‌ കേരളം 
എന്ന പേജിലേക്കാണ്‌. 
ഇതിനാണ്‌ പൈപ്‌ഡ്‌ ലിങ്കുകള്‍ 
ഉപയോഗിക്കുന്നത്‌. 
പൈപ്‌ഡ്‌ ലിങ്ക്‌ 
ഉപയോഗിച്ചിരിക്കുന്നത്‌ കാണുക. 
[[കേരളം|കേരളത്തിലെ]]

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകള്‍ നല്‍കുവാന്‍ URL റ്റൈപ്‌ ചെയ്താല്‍ മതി.

ഉദാ: http://blog.jimmywales.com

ലിങ്കിന്‌ പേരു നല്‍കുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ: ജിമ്മി വെയില്‍സ്

അതുമല്ലെങ്കില്‍ എക്‍സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം.

ഉദാ: ജിമ്മി വെയില്‍സിന്‍റെ ബ്ലോഗ്‌:[1]

വിക്കിപീഡിയയ്ക്കു പുറത്തുള്ള ലിങ്കുകള്‍ 
നല്‍കുവാന്‍ URL റ്റൈപ്‌ ചെയ്താല്‍ മതി.

ഉദാ:
http://blog.jimmywales.com

ലിങ്കിന്‌ പേരു നല്‍കുന്നത്‌ എങ്ങനെയെന്നു കാണുക.

ഉദാ:
[http://blog.jimmywales.com ജിമ്മി വെയില്‍സ്]

അതുമല്ലെങ്കില്‍ എക്‍സ്റ്റേണല്‍ ലിങ്കുകളെപ്പറ്റിയുള്ള ചെറുവിവരണം നല്‍കാം.

ഉദാ:
ജിമ്മി വെയില്‍സിന്‍റെ ബ്ലോഗ്‌:[http://blog.jimmywales.com/]

അവലംബം

റഫറന്‍സുകള്‍ നല്‍കുന്ന രീതി

ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേര്‍ക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <ref>, </ref> എന്നീ രണ്ടു ടാഗുകള്‍ക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നല്‍കുക.

റെഫറന്‍സ് നല്‍കുന്ന രീതി:

<ref name="test1">[http://www.example.org/ ലിങ്കിന്‌ ഒരു പേര്‌ ഇവിടെ നല്‍കാം] കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നല്‍കാം.</ref>

ഉദാഹരണം:

<ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref>


ലേഖനത്തിനിടയില്‍ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും:[1]


ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേ റെഫറന്‍സ് നല്‍കാന്‍:

ലേഖനത്തില്‍ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറന്‍സ് നല്‍കേണ്ടതുണ്ടെങ്കില്‍ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയില്‍ നല്‍കിയതിനു ശേഷം തുടര്‍ന്നുള്ള സ്ഥലങ്ങളില്‍ <ref name="test1"/> എന്നരീതിയില്‍ റെഫറന്‍സിന്റെ പേരു മാത്രം നല്‍കിയാല്‍ മതിയാകും.


അവലംബം ലേഖനത്തിനടിയില്‍ ദൃശ്യമാക്കുന്ന വിധം:

ലേഖനത്തില്‍ അവലംബം എന്ന പേരില്‍ ഒരു ശീര്‍ഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കില്‍ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയില്‍ നല്‍കുക

<references />

ലേഖനം സേവ് ചെയ്തു കഴിയുമ്പോള്‍ താഴെക്കാണുന്ന രീതിയില്‍ അവലംബം എന്ന ശീര്‍ഷകത്തിനു താഴെ ദൃശ്യമാകും:

  1. വിക്കിമീഡിയ വെബ്സൈറ്റ് നാലാമത്തെ ഖണ്ഡിക നോക്കുക.


<ref>, </ref> എന്നീ ടാഗുകള്‍ക്കിടയില്‍ {{Cite web}}, {{Cite news}} തുടങ്ങിയ ഫലകങ്ങളും‍ അവലംബം ചേര്‍ക്കുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്, ഇത്തരം ഫലകങ്ങളുടെ പുര്‍ണ്ണമായ വിവരണത്തിന്‌ ഇംഗ്ലീഷ് വിക്കിപീഡിയയിലെ Citation templates എന്ന താള്‍ കാണുക.

അതുപോലെ <references/> ടാഗിനു പകരം {{reflist}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്‌ അത് സൂചികയുടെ അക്ഷരവലിപ്പം കുറച്ച് പ്രദര്‍ശിപ്പിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇംഗ്ലീഷ് വിക്കിപീഡിയയിലെ താള്‍ കാണുക