Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19
ലോകാവസാനം എന്ന് പ്രചരിക്കപ്പെടുന്ന കോവിഡ് 19 എന്ന
മഹാമാരിയെ നേരിടുകയാണ് നാം ഇന്ന് . ചൈനയിലെ വുഹാൻ പട്ടണത്തിലുള്ള
ഹ്വാന൯ മത്സ്യ മാർക്കറ്റാണ് ഈ രോഗത്തിന് കാരണമായ കൊറോണ വൈറസ്
ഉറവിടം .ഈ വൈറസിനെ കണ്ടെത്തിയത് ലീവ൯ ലിയാങ് എന്ന ശാസ്ത്രജ്ഞനാ
ണ് . അദ്ദേഹം ഇതിനു നോവൽ കൊറോണ വൈറസ് എന്ന് പേരിട്ടു .കൊറോണ
വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കമായി കോവിഡ് 19 എന്ന പേര് രോ
ഗത്തിനുംകിട്ടി .
ബ്രോങ്കൈറ്റിസ് ബാധിച്ച പക്ഷികളിൽ 1937 തന്നെ ഈ വൈറസ് തിരി
ച്ചറിഞ്ഞിരുന്നു . ഹ്വാന൯ മാർക്കറ്റ് പക്ഷിമൃഗാദികളുടെ മാംസം വിൽക്കുന്ന സ്ഥലമാ
ണ് .വളരെ വൃത്തിഹീനമായ അന്തരീക്ഷമാണ് ഇവിടെയുള്ളത് .
കടുത്ത പനി ശ്വാസതടസ്സം ചുമ തുടങ്ങി സാധാരണ വൈറൽ പനിയുടെ ലക്ഷ
ണങ്ങൾ തന്നെയാണ് ഇതിനും .എന്നാൽ രോഗിയും ആയുള്ള സമ്പർക്കത്തിലൂടെ അ
തിവേഗം പടർന്നു പിടിക്കുക എന്നതാണ് ഈ രോഗത്തിന്റ ഏറ്റവും വലിയ പ്രത്യേ
കത .അതുകൊണ്ടാണ് ചുരുങ്ങിയ കാലയളവിൽ രോഗം ലോകം മുഴുവമുഴുവൻ പടർ
ന്നു പിടിച്ചത് . രോഗം ബാധിച്ച് ലോകത്ത് ലക്ഷത്തിലധികം ആളുകൾ മരിക്കുകയു
ണ്ടായി .രാജ്യമെങ്ങും ലോക ഡോൺ പ്രഖ്യാപിച്ചു. വിമാനസർവീസുകൾ, ട്രെയിൻ
സർവീസുകൾ എന്നിവ റദ്ദാക്കി .ലോകം നേരിടുന്ന മഹാ ദുരന്തത്തെ നേരിടാൻ കേ
രളം ചെയ്യുന്ന കാര്യങ്ങൾ ലോകശ്രദ്ധ പിടിച്ചു പറ്റി .
സമ്പർക്കം മൂലം പകരുന്ന രോഗമായതിനാൽ വ്യക്തിശുചിത്വം പാലിച്ചും
സാമൂഹിക അകലം പാലിച്ചും നമുക്ക് ഈ മഹാമാരിയെ ഒറ്റക്കെട്ടായി നേരിടാം.
എല്ലാവരോടുമുള്ള അടുപ്പം നിലനിർത്താ൯ തൽക്കാലം നമുക്ക് അകന്നിരിക്കാം.
|