സാമുവേൽ എൽ എം എസ്സ് എൽ പി എസ്സ് പാറശ്ശാല/അക്ഷരവൃക്ഷം

Schoolwiki സംരംഭത്തിൽ നിന്ന്


   കവിത
   .......        
             ഒരുമയോടെ
             ...........
   ചൈനയിൽ നിന്നു വന്നു
   കൊറോണയെന്നൊരു വൈറസ്
   തുരത്താം നമുക്കു തുരത്താം
   കൊറോണയെ തുരത്താം
             വീട്ടിലിരിക്കാം നമുക്ക്
             അകലം പാലിക്കാം
             മനസ്സുകൾ തമ്മിൽ കോർക്കാം
             ശുചിത്വം പാലിക്കാം
   നമിക്കാം നമുക്കു നമിക്കാം
   ആരോഗ്യപ്രവർത്തകരെ നമിക്കാം
   വണങ്ങാം നമുക്കു വണങ്ങാം
   പോലീസ്സുകാരെ വണങ്ങാം
              പ്രളയത്തെ തോൽപ്പിച്ച ഞങ്ങൾ
              കൊറോണയെ തോൽപ്പിക്കും
              നിപ്പയെ തോൽപ്പിച്ച ഞങ്ങൾ
              ഒരുമയോടെ പൊരുതും
                                     അരവിന്ദ്.എസ്.അനി
                                          ക്ലാസ്സ്:2
   കവിത
   .......
                ലോക് ഡൌൺ ലോക് ഡൌൺ
                .............................


        ലോക് ഡൌൺ ലോക് ഡൌൺ
        നാടു മുഴുവനും ലോക് ഡൌൺ
        ഭയം ഒട്ടും വേണ്ട വീട്ടിലിരിക്കാം
        അതീവ ജാഗ്രതയോടെ
               കൈകൾ കഴുകാം  
               സോപ്പിട്ടു കഴുകാം
               മാസ്ക്കണിയാം                
               വൈറസ്സിനെയകറ്റാം
       
                                    അതുല്യ.എസ്.എം.
                                        ക്ലാസ്സ്:4


       കവിത
        ......
                     അതിജീവനത്തിൻറെ ഉയർച്ച
                      ..........................
   
         കൊറോണേ....കൊറോണേ
         നീയിവിടെന്ന് പോകില്ലേ  
         നീയെന്തിനാണ് ലോകത്തിൽ
         തന്നേ നിൽക്കുന്നേ
              കൊറോണേ....കൊറോണേ
              നീ ലോകത്തിൽ നിന്നും
              പോയില്ലെങ്കിൽ തുടച്ചു മാറ്റും
              ഒന്നിച്ചു തുടച്ചു മാറ്റും    
         ജനങ്ങളുടെ ആരോഗ്യവും
         ശക്തിയും വീണ്ടെടുത്ത്
         പോരാടാം നമുക്ക് 
         ഒന്നിച്ച് പോരാടാം
              കൈയുംകാലും 
              സോപ്പുപയോഗിച്ച്  
              കഴുകി നേരിടാം
              അകലം പാലിച്ച് നേരിടാം
         നമ്മെ കൊന്നൊടുക്കുന്ന
         കൊറോണയെ തുരത്താം
         നമുക്കൊന്നിച്ച് തുരത്താം
         മഹാമാരിയെ.
                            ദീപക്.ഡി എസ്
                               ക്ലാസ്സ്:4