ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഒരിടത്ത് ഒരു ഗ്രാമം ഉണ്ടായിരുന്നു .മറ്റുഗ്രാമങ്ങളിൽ പൂവൻകോഴിയുടെ കൂവൽ കേട്ടാണ് ഉണരാറുള്ളത് പക്ഷേ ആ ഗ്രാമക്കാർ കുയിലിന്റെ കുയിൽ നാദം കേട്ടാണ് ഉണരാറുള്ളത് അതുകൊണ്ട് തന്നെ ആ ഗ്രാമത്തിന്റെ പേര് കോകിലം എന്നായിരുന്നു പക്ഷെ ആ ഗ്രാമത്തിൽ മാത്രം ഒരു വൃത്തിയും ഉണ്ടായിരുന്നില്ല മറ്റുള്ള ഗ്രാമങ്ങളിൽ നല്ല സുഗന്ധവും വൃത്തിയും ഉണ്ടായിരുന്നു , കോകിലം ഗ്രാമക്കാർ വിചാരിച്ചത് ഇവിടെ കുയിലിന്റെ നാദം കേട്ട് ഉണരുന്നത് കൊണ്ടാണ് ഒരു സ്വസ്ഥതയും ഇല്ലാത്തത് എന്ന് .അത് കൊണ്ട് അവിടുത്തെ കുയിലിനെ മൊത്തം, കൊന്നൊടുക്കി അപ്പോൾ മുതൽ ഉണ്ടായിരുന്ന സ്വസ്ഥതയും പോയി അപ്പോൾ ആ ഗ്രാമക്കാർ, അതിനുള്ള പരിഹാരം അന്വേഷിച്ചു പുറപ്പെട്ടു .അങ്ങനെ അവർ ആശ്രമത്തിൽ എത്തി അവിടുത്തെ സ്വാമിയോട് എല്ലാ കാര്യവും തുറന്നു പറഞ്ഞു അപ്പോൾ സ്വാമി പറഞ്ഞു കുയിലിന്റെ നാദം കേട്ട് ഉണരുന്നത് കൊണ്ടല്ല നിങ്ങൾക്ക്, സ്വസ്ഥത ഇല്ലാത്തത് അവിടെ ശുചിത്വം ഇല്ലാത്തത് കൊണ്ടാണ്, അന്നുമുതൽ അവർശുചിത്വത്തിനു വേണ്ടി കഠിനാദ്ധാനം ചെയ്തു ഒടുവിൽ അവർ വിജയിച്ചു, അവരും മറ്റുളളഗ്രാമത്തെ പോലെ ആയി,അന്ന് അവർക്കു മനസിലായി എല്ലായിടത്തും ശുചിത്വം ഉണ്ടെങ്കിലേ സ്വസ്ഥത ഉണ്ടാകൂ എന്ന്. അന്നുതുമുതൽ അവർ മാലിന്യം ഉപേക്ഷിക്കുന്ന ശീലം നിർത്തി. അന്നുമുതൽ അവർക്ക് സന്തോഷം അനുഭവപെട്ടു.

അനന്തു.കെ വി
5 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ