ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വം

ഹൈജിൻ എന്ന ഗ്രീക്ക് പദത്തിനും സാനിട്ടേഷൻ എന്ന ആംഗല പദത്തിനും വിവിധ സന്ദർഭങ്ങളിൽ പല കാര്യങ്ങളെ വിവക്ഷിക്കുന്നതിനായി ഉപയോഗിക്കുന്ന വാക്കാണ് ശുചിത്വം. ഗ്രീക്ക് പുരാണത്തിലെ ആരോഗ്യദേവതയായ ഹൈജിയയുടെ പേരിൽ നിന്നാണ് ഹൈജിൻ എന്ന വാക്ക് ഉണ്ടായത്. അതിനാൽ ആരോഗ്യം., വൃത്തി., വെടിപ്പ്, ശുദ്ധി, എന്നിവ ഉപയോഗിക്കുന്ന സന്ദർഭങ്ങളിൽ തുല്യ അർത്ഥത്തിൽ ശുചിത്വം എന്ന വാക്ക് ഉപയോഗിക്കപ്പെടുന്നു .അതായത് വ്യക്തി ശുചിത്വം, സാമൂഹിക ശുചിത്വം മുതൽ രാഷ്ട്രീയ ശുചിത്വം വരെ. അതുപോലെ പരിസരം ,വൃത്തി,വെടിപ്പ്, മീൻ സംസ്കരണം, കൊതുക് നിവാരണം എന്നിവയെല്ലാം ബന്ധപ്പെടുത്തി സാനിട്ടേഷൻ എന്ന വാക്കും ശുചിത്വമായി ഉപയോഗിക്കപ്പെടുന്നു. ഉദാഹരണം: സമ്പൂർണ്ണ ശുചിത്വ പദ്ധതി .ശുചിത്വം രണ്ട് വിധമാണ് 'ഒന്ന്.-ആരോഗ്യ ശുചിത്വം രണ്ട് -വ്യക്തി ശുചിത്വം .ആരോഗ്യ ശുചിത്വം -വ്യക്തി ശുചിത്വം, ഗൃഹ ശുചിത്വം. പരിസര ശുചിത്വം. എന്നിവയാണ് ആരോഗ്യ ശുചിത്വത്തിന്റെ മുഖ്യ ഘടകങ്ങൾ.ആരോഗ്യ ശുചിത്വ ശീല അനുവർത്തനം ആണ് ഇന്നത്തെ ആവശ്യം .വ്യക്തി ശുചിത്വം-വ്യക്തികൾ സ്വയമായി പാലിക്കേണ്ട അനവധി ആരോഗ്യ ശിലങ്ങൾ ഉണ്ട്. അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളെയും ജീവിത ശൈലി രോഗങ്ങളെയും നല്ലൊരു ശതമാനം നമുക്ക് ഒഴിവാക്കാൻ കഴിയും.

ഷംസിന.എം.കെ
5 എ ഗവ.യൂ.പി.സ്കൂൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - supriyap തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - ലേഖനം