സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ/അക്ഷരവൃക്ഷം/പ്രകൃതിയുടെ സ്വന്തം കുട്ടിനാരായണൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:26, 29 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിയുടെ സ്വന്തം കുട്ടിനാരായണൻ

അന്നും പതിവുപോലെ ചാടിയെഴുന്നറ്റ് കിളികളുടെ ശബ്ദം കേൾക്കുവാനായി മുറ്റത്തേക്കു പായുകയാണ് കുട്ടിനാരായണൻ .എന്നത്തേയുംപ്പോലെ ഇന്നത്തേയും കണി കിളികൾത്തന്നെ.എട്ടുവയസ്സേയുള്ളൂ കുട്ടിനാരായണന്.ഇത്രയും ചെറിയ പ്രായത്തിൽത്തന്നെ പ്രകൃതിയുമായി അടുത്തിടപ്പെടാൻ അവനു കഴിഞ്ഞിരിക്കുന്നു.എല്ലാ കുട്ടികളെയും പോലെ കുട്ടിനാരായണനുംഒരുസ്വപ്നമുണ്ട്.അവന്റെവീടിന്റെതെക്കുഭാഗത്ത്കുറച്ചുദൂരെയായ്,ആൾത്താമസ്സമില്ലാത്ത ഒരു കുന്നുണ്ട് .അവിടെ പോയൊന്നു കറങ്ങണം ,പക്ഷികളെയൊക്ക നിരീക്ഷിക്കണം,ആരും അറിയാത്ത ഒരുപാട് പ്രകൃതി രഹസ്യങ്ങൾ മനസ്സിലാക്കണം .കുട്ടിനാരായണന്റെ അമ്മ കഞ്ഞിക്ക് വിറകെടുക്കാനായി പതിവുപ്പോലെ പുറത്തിറങ്ങി കുട്ടിനാരായണാ ,എടാ കുട്ടിനാരായണാ ..ഞാൻ വിറകെടുക്കാൻ പോവ്വാ .മോൻ പുറത്തേക്കെങ്ങും പോവ്വല്ലേ..ഇതുതന്നെ പറ്റിയ തക്കം -അവൻ മനസ്സിലോർത്തു.എന്നും മനസ്സിലോ‍ർക്കാറുള്ളതാണ്..അമ്മ വിറകെടുക്കാൻ പോകുമ്പോൾ പുറത്തിറങ്ങണമെന്ന് .എന്നാൽ ഇന്നവന് ചെറിയ ആത്മ വിശ്വാസം തോന്നി .മുറ്റത്തിറങ്ങി മലമുകളിലേക്ക് നോക്കി .ഉറച്ച തീരുമാനത്തോടെ അവൻ മലകയറാൻ തുടങ്ങി.പേടി അവനെ അലട്ടാൻ തുടങ്ങി.എങ്കിലും അവൻ തന്റെ സ്വപ്നത്തെ മുറുകെ പിടിച്ച് മുകളിലേക്കു കയറാൻ തുടങ്ങി. അവിടെ ചുറ്റും മരങ്ങളായിരുന്നു.ഒരു മൃഗത്തിന്റെയും ശബ്ദം കേൾക്കാനില്ല. പക്ഷികളെ കാണാൻ അവൻ മരത്തിനു മുകളിലേക്കു നോക്കി .അവിടെ കിളിയില്ലെന്നു മാത്രമല്ല കിളിക്കൂടുപ്പോലുമില്ല . അവൻ മുന്നോട്ടു നടന്നു .അവസാനം മുന്നിൽ കണ്ട കരിങ്കൽത്തട്ടുകളിലൂടെ മലയുടെ ഏറ്റവും മുകളിലെത്തി .അപ്പോഴാണ് ആരേയും ആശ്ചര്യഭരിതമാക്കുന്ന ആ കാഴ്ച കണ്ടത്. പ്രകൃതിയുടെ ആ ദൃശ്യങ്ങൾ അവന്റെ കണ്ണിനെ കുളിരണിയിച്ചു .ഇതുവരെ കാണാത്തതും , കേൾക്കാത്തതും ,അറിയാത്തതുമായ മനോഹാരിത .ആ കാഴ്ച മനം നിറയെ ആസ്വദിച്ച് അവൻ കുന്നിറങ്ങി വീട്ടിലെത്തി. താൻ കണ്ട വർണ്ണാഭമായകാഴ്ചകളും പ്രകൃതിയുടെ സൗന്ദര്യരഹസ്യങ്ങളുമെല്ലാം അവൻ ഒരു രഹസ്യമാക്കി വെച്ചു. കാരണം സൗന്ദര്യം നിറഞ്ഞ എന്തിനേയും നശിപ്പിക്കലാണല്ലോ മനുഷ്യന്റെ ആസക്തി .തന്റെ സന്തോഷം പൂർത്തിയായതിൽ സന്തോഷിച്ച് അവൻ അത്താഴം കുടിക്കുവാനായി അടുക്കളയിലേക്ക് ഓടി.

സാനിയ സാബു
7 സി സെന്റ് പോൾസ് ജി എച്ച് എസ്സ് വെട്ടിമുകൾ
ഏറ്റുമാനൂർ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കഥ