സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ കർഷകനും ഭാര്യയും

Schoolwiki സംരംഭത്തിൽ നിന്ന്
12:44, 22 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mtdinesan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കർഷകനും ഭാര്യയും     

ഒരിടത്ത് ഒരു കർഷകനും ഭാര്യയും ജീവിച്ചിരുന്നു. ഒരു ദിവസം ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ കർഷകൻ വീട്ടിലെത്തി. കൈകാലുകൾ കഴുകി നിലത്തൊരു പലകയിൽ അയാളി രു ന്നു.ഭാര്യ അയാൾക്ക് ഭക്ഷണം വിളമ്പി. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ വീടിനു പുറത്തു നിന്ന് ആരോ വിളിക്കുന്ന ശബ്ദം കേട്ടു .ആരാണതെന്ന് നോക്കാൻ കർഷകൻ ഭാര്യയോട് പറഞ്ഞു. പുറത്തു ചെന്നു നോക്കിയപ്പോൾ നാല് യുവാക്കൾ നിൽക്കുന്നതു കണ്ടു.കർഷകന്റെ ഭാര്യ ചോദിച്ചു ആരാണ് നിങ്ങൾ?എന്തിനാണ് വന്നത്? യുവാക്കളിൽ ഒരാൾ പറഞ്ഞു ഞങ്ങൾ അങ്ങ് ദൂരെ നിന്നും വരികയാണ്.ഞങ്ങളുടെ പേര് ധനം, ഐശ്വര്യം, സമാധാനം, സ്നേഹം എന്നാണ്. ഞങ്ങൾക്ക് താമസിക്കാൻ ഒരു സ്ഥലം വേണം കൂടെ നല്ല ഭക്ഷണവും. പക്ഷേ ഞങ്ങളിൽ ഒരാളേ മാത്രമേ വിളിക്കുവാൻ പാടുള്ളൂ. ഭാര്യ അകത്ത് പോയി ഭർത്താവിനോട് കാര്യം പറഞ്ഞു. വന്നിരിക്കുന്നത് സാധാരണക്കാരല്ലെന്നു കർഷകന് മനസ്സിലായി.അതിനിടെ ഭാര്യ പറഞ്ഞു.ദേ നമുക്ക് ധനത്തെ വിളിക്കാം. അതാകുമ്പോൾ ഇനി കഷ്ടപ്പെടെണ്ടല്ലോ. ഒന്നാലോച്ചിച്ച ശേഷം കർഷകൻ ഭാര്യയോടു പറഞ്ഞു നീ പോയി സ്നേഹത്തെ ഭക്ഷണം കഴിക്കാൻ വിളിക്കൂ. ഇഷ്ടക്കേടോടെ ഭാര്യ പുറത്തു പോയി സ്നേഹത്തെ അകത്തേക്കു വിളിച്ചു. സ്നേഹം കാൽ കഴുകി അകത്തു കയറിയപ്പോൾ സമാധാനവും അകത്തു കയറി. ഇതു കണ്ട് ഐശ്വര്യം പറഞ്ഞു സ്നേഹവും സമാധാനവും ഉള്ളിടത്തേ ഞാനും താമസിക്കുന്നുള്ളൂ.ഐശ്വര്യവും കാൽ കഴുകി അകത്തേക്ക് കയറി.അപ്പോൾ ധനം പറഞ്ഞു സ്നേഹമുള്ളിടത്ത് സമാധാനമുണ്ടെങ്കിൽ അവിടെ ഐശ്വര്യം കുടിയേറുന്നുണ്ടെങ്കിൽ ധനമെന്ന ഞാൻ മാത്രം എന്തിന് പുറത്തു നിൽക്കണം. ഞാനും നിങ്ങളുടെ കൂടെ ഇവിടെ താമസിക്കാം. ധനവും കാൽ കഴുകി അകത്തു കയറി.അങ്ങനെ കർഷകനും ഭാര്യയും സന്തോഷത്തോടെ ജീവിച്ചു.

കൃഷ്ണേന്ദു ഹരിദാസ്
 3 ബി  സെന്റ് മേരീസ് യു പി സ്‌കൂൾ,പൈസക്കരി            
ഇരിക്കൂർ          ഉപജില്ല
കണ്ണൂർ   
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ