സെന്റ്.തോമസ്സ്.എച്ഛ്.എസ്സ്,കാർത്തികപള്ളി./അക്ഷരവൃക്ഷം/മരംവെട്ടുകാര൯െറ ക്രൂരത

20:06, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മരംവെട്ടുകാര൯െറക്രൂരത

ഒരിക്കൽ ഒരിടത്ത് രണ്ട് മാവുകൾ കാടിൻ്റെ ഏതോ ഒരറ്റത്ത് വസിച്ചിരുന്നു അവരുടെ പേരാണ് ചന്തുവും ചന്ദ്രുവും. അവർക്ക് ദു:ഖമെന്തെന്നോ ദുരിതമെന്തെന്നോ അറിയില്ല. എപ്പോഴും സന്തോഷങ്ങളും പൊട്ടിച്ചിരികളുo മാത്രം. അവരുടെ സുഹൃത്തുക്കളാണ് കണ്ണനണ്ണാനും നീലിക്കിളിയും .എല്ലാ ദിവസവും കണ്ണനണ്ണാൻ രണ്ട് മാവുകളിലും ഓടിച്ചാടി നടന്ന് മാമ്പഴങ്ങൾ പറിച്ചുതിന്നും .എന്നാൽ ഈ വർഷം മാമ്പഴങ്ങൾ തീരെ കിളിച്ചിട്ടില്ല. ഒരു മാമ്പൂവ് പോലും മുളച്ചില്ല .അതിൻ്റെ സങ്കടത്തിലാണ് ചന്ദ്രുവും ചന്തുവും പിന്നെ കണ്ണനണ്ണാനും . മാമ്പഴങ്ങൾ ഉള്ള സമയത്ത് കണ്ണൻ്റെ സുഹൃത്തുക്കളായ രണ്ട് മഞ്ഞക്കിളികൾക്കും അവൻ മാമ്പഴം നൽകുമായിരുന്നു.എന്നാൽ നീലക്കിളി മാവുകളിലേക്ക് എങ്ങനെ വന്നെന്നോ? അവളെ ഒരാളുടെ വീട്ടിൽ ഇരുമ്പിൻ കൂട്ടിൽ ഇട്ടിരിക്കുകയായിരുന്നു. അയാൾ ഒരു ക്രൂരനും കരുണ ഇല്ലാത്തവന്നുമായിരുന്നു. നീലിക്ക് ഭക്ഷണമോ കുടിക്കാൻ വെള്ളമോ അയാൾ നൽകിയില്ല. കൂട്ടിൽ അവളുടെ കണ്ണുനീരിന് അവസാനമില്ലായിരുന്നു.എന്നാൽ നീലിയെ കൂട്ടിലിട്ട് കുറച്ച് ദിവസങ്ങൾക്ക് ശേഷം കണ്ണനണ്ണാൻ ആ വഴിയരികെ ഒന്നു വന്നു. ആ സമയത്ത് എവിടെ നിന്നോ ആരോ കരയുന്ന ശബ്ദം അവൻ കേട്ടു. പെട്ടെന്നാണ് കണ്ണൻ്റെ മിഴിയിൽ ആദൃശ്യം കാണപ്പെട്ടത്.അണ്ണാൻ ഓടിച്ചെന്ന് കിളിയോട് കാര്യം അന്വേഷിച്ചു .കിളി നടന്ന തെല്ലാം പറഞ്ഞു അണ്ണാൻ വേട്ടക്കാരൻ കേൾക്കരുതെന്ന് കരുതി താഴ്ന്ന സ്വരത്തിൽ പറഞ്ഞു. നീ എൻ്റെ കൂടെ വരുന്നോ?കാടിൻ്റെ അറ്റത്തേക്ക്. അവിടെ രണ്ട് മാവുകളുണ്ട് ചന്തു മാവും ചന്ദ്രു മാവും. അവിടെയാണെൻ്റെ താമസം. അവിടെ നിന്നെ ആരും ഉപദ്രവിക്കില്ല. അവിടെ മനുഷ്യരുടെ ശല്യവും ഉണ്ടാവുകയില്ല .കിളി കേട്ട ഉടനെ അണ്ണാറക്കണ്ണൻ്റെ കൂടെ യാത്രയായി. അങ്ങനെയാണ് നീലി എന്ന പക്ഷി അവരുടെ കൂടെ ചേർന്നത്.ഇപ്പോൾ നിലിയും അവരിലൊരാളാണ് എന്നാൽ ഇപ്പോൾ അവൾ അമ്മയാവാൻ പോവുകയാണ് അവൾ ചന്ദ്രു മാവിൽ രണ്ട് മുട്ടയിട്ടു .രണ്ട് ദിവസത്തിനകം അത് വിരിയും.അങ്ങനെയിരിക്കെ ഒരു ദിവസം നീലിക്കിളി തൻ്റെ മുട്ടകളെല്ലാം ചന്ദ്രു മാവിനെ ഏൽപ്പിച്ച് തീറ്റതേടാനിറങ്ങി.തിരിച്ചു വന്നപ്പോൾ നീലിഞെട്ടിപ്പോയി. അവളു ടെ മുട്ടയും കുടുംചിതറിക്കിടക്കുന്നു. ചന്ദ്രു മാവിൻ്റെ ചില്ലകളും ശിഖരങ്ങളും കാണ്മാനില്ല. അവൾ തിഴേക്കിറങ്ങി ചന്തുമാവിനോട് കാര്യം അന്വേഷിച്ചു.ആ കഥ കേട്ട് അവളുടെ ഹൃദയം പിടഞ്ഞു പോയി ചന്തുമാവ് നടന്ന തെല്ലാം നീലിയോട് പറഞ്ഞു. നീ പോയി കച്ച് സമയം കഴിഞ്ഞ് ഒരു തടി വെട്ടുകാരൻ ഇന വഴി വന്നു. അയാൾ എന്നെയും ചന്ദ്രുവിനെയും ഒന്നു ശ്രദ്ധിച്ചു നോക്കി .അവനെ കാണാൻ നല്ല ഭംഗിയും തടിക്ക് നല്ല കനവുമല്ലേ? തടിവെട്ടുകാരൻ്റെ ആഗ്രഹം ഈ മരത്തടി കൊണ്ട് അയാളുടെ വീടിന് രണ്ട് വാതിൽ നിർമിക്കുക എന്നത്. അയാൾ പിറുപിറുക്കുന്നത് ഞാൻ കേട്ടു. ഉടനെ അയാൾ കോടാലി എടുത്ത് ചന്ദ്രുവിനെ വെട്ടാൻ തുടങ്ങി.അവൻ വേദന കൊണ്ട് പുളഞ്ഞു. അടുത്ത് നിന്ന ഞാൻ അത് കണ്ട് സങ്കടപ്പെട്ടു. അയാൾ ചന്ദ്രുവിൻ്റെ തടികളെല്ലാം കൊണ്ടു പോയി.ചന്ദ്രുവിൻ്റെയും നിൻ്റെയും കണ്ണൻ്റെയും ജീവിതം നശിപ്പിച്ചാണ് അയാൾ മരത്തടികൾ കൊണ്ടു പോയത്.നിൻ്റെ വീട് നശിപ്പിച്ചിട്ടാണ് അയാൾ സ്വന്തം വീട് പണിതത്. അയാളോട് ദൈവം ചോദിക്കും.ഇത് കേട്ട നീലി പൊട്ടിക്കരഞ്ഞു. ഉടനെ ചന്തു മാവ് ഒരു സിംഹത്തെപ്പോലെ ആർത്തിരമ്പിക്കൊണ്ടു പറഞ്ഞു. മനുഷ്യർക്രൂരന്മാരാണ്. അവർ നമ്മെ ഭൂമിയിൽ ജീവിക്കാൻ അനുവദിക്കില്ല. അവർ ഭൂമിയെത്തന്നെ നശിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മരങ്ങൾ വെട്ടിനശിപ്പിച്ചും പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റും വലിച്ചെറിഞ്ഞും ഇതുകൊണ്ടവർക്കെന്തു ഗുണം.ഭൂമിയെ ഇഞ്ചിഞ്ചായി അവർ കൊന്നു കൊണ്ടിരിക്കുകയാണ്. ഭൂമി അമ്മയിണെന്ന സത്യം അവർ മറന്നു പോയിരിക്കുന്നു. നീലീ നിന്നെപ്പോലെ ഈ ലോകത്ത് എത്ര പക്ഷികൾ കരയുന്നുണ്ടാകും.എത്ര പക്ഷികൾ മരിച്ചിട്ടുണ്ടാവും.എത്ര പക്ഷികളുടെ മുട്ടതാഴെ വീണുടഞ്ഞിട്ടുണ്ടാവും. ഒരു അമ്മയുടെ കണ്ണുനീരിന് മനുഷ്യർ അനുഭവിക്കും. മരിക്കുവോളം.തീർച്ച.ഉടനെ നീലക്കിളി സങ്കടത്തോടെ പറഞ്ഞു. ഞാൻ അവരെ പ്രാകുകയോ പഴുതി പറയുകയോ ഇല്ല. അവർക്ക് എൻ്റെ മക്കളെ വെറുതേ വിടാ മാ യി രു ന്നില്ലേ? ഞാൻ അവരുടെ കൂടെ സുഖമായി ജീവിച്ചേനെ അവർക്ക് അങ്ങനെ ഒരു കരുണയെങ്കിലും എന്നോടു ചെയ്യാമായിരുന്നു.ഇപ്പോൾ ഞാനൊരനാഥ .ഇനി എനിക്കു മുൻപിൽ ഒരു വഴിയില്ല. എൻ്റെ കുടും നഷ്ടപ്പെട്ടു എൻ്റെ പിഞ്ചോമന മക്കളും. കൂട്ടുകാരേ, ഞാനിവിടം വിട്ടു പോവുകയാണ് .മനുഷ്യർ എത്താത്ത ഒരു സ്ഥലത്തേക്ക്. ജീവനുണ്ടെങ്കിൽ മനുഷ്യരുടെ ദുഷ്ടതകൾ എന്നു തീരുന്നുവോ അന്ന് ഞാൻ ഇവിടേക്ക് വരും. എന്ന് പറഞ്ഞ് നീലി യാത്രയായി ചന്തുമാവ് ചന്ദ്രു മാവിന് തണലായി തൻ്റെ ഏറ്റവും വലിയ ശിഖരം നീട്ടി സങ്കടങ്ങളെല്ലാം ദൈവത്തിലർപ്പിച്ച് അങ്ങനെ ജീവിച്ചു മനുഷ്യന്മാരെ ...... നിങ്ങൾ ഉറക്കത്തിലാണോ? നിങ്ങൾ ഇതൊന്നും കാണുന്നില്ലേ? നമ്മുടെ ഒരു പ്രവർത്തി കൊണ്ട് എത്ര ജീവികളുടെ ജീവിതമാണ് നഷ്ടപ്പെടുന്നത്.നമ്മുടെ വീട് ഇരു പോലെ നഷിച്ചിരുന്നുവെങ്കിൽ കോടതി, പോലീസ് സ്റ്റേഷനിലും കയറി ഇറങ്ങി വീട് എന്തു ചെയ്യാൻ നമ്മൾ കാരണം അവർക്ക് ദു:ഖം മാത്രം.ഇതെല്ലാം ദൈവം കാണുന്നുണ്ടെന്ന കാര്യം നമ്മൾ മറക്കരുത്

ഫിദ ഫാത്തിമ
8 G സെന്റ് തോമസ്. ഏച്ഛ്. എസ് എസ് കാർത്തികപ്പള്ളി
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കഥ