സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്. എറണാകുളം/അക്ഷരവൃക്ഷം/ഏജിസം

Schoolwiki സംരംഭത്തിൽ നിന്ന്
19:59, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഏജിസം

കോവിഡ് എന്ന കൊടുങ്കാറ്റ് ഈ ലോകം മുഴുവൻ ആഞ്ഞടിക്കുമ്പോൾ അത് ഉയർത്തുന്ന ധാർമ്മിക പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുന്നത് വയോജനങ്ങളെയാണ്. കോവിഡിന്റെ മരണശതമാനം കണക്കാക്കുമ്പോൾ വയോജനങ്ങൾ തന്നെയാണ് ഏറ്റവും മുന്നിൽ.

നമ്മുടെ നാടിനെ അപേക്ഷിച്ച് പാശ്ചാത്യ രാജ്യങ്ങളിൽ കോവിഡ് പോലെ തന്നെ പടരുന്ന ഒരു ദുഷിച്ച പ്രവണതയാണ് വർദ്ധിച്ചു വരുന്ന ഏജിസം അഥവാ വയോജനങ്ങളോടുള്ള വിവേചനം. ഇപ്പോൾ കോവിഡ് - 19ന്റെ ഏറ്റവും വലിയ ശതമാനം ഇരകൾ 1946-നും 1965-നും മധ്യേ ജനിച്ചവരാണ്.

പാശ്ചാത്യ രാജ്യമായ ഇറ്റലിയിൽ ലഭ്യമായ ആശുപത്രിക്കിടക്കകളെക്കാൾ കൂടുതൽ പേർക്ക് രോഗം ബാധിച്ചപ്പോൾ, ഗുരുതരാവസ്ഥയിലായിരുന്ന രോഗികളെ ചികിത്സിക്കുവാൻ വെന്റിലേറ്ററുക്കൾക്ക് ക്ഷാമം നേരിടുക ഉണ്ടായി. പ്രകടമായ രോഗലക്ഷണമുള്ളവർക്കു പോലും ചികിത്സാസൗകര്യം ലഭിക്കാതെ വന്നു. ഈ ഘട്ടത്തിൽ ഡോക്ടർമാർ അവർ ഒട്ടും ഇഷ്ടപ്പെടാത്ത ഏറ്റവും അസ്വസ്ഥതാജനകമായ തീരുമാനമെടുക്കാൻ നിർബന്ധിതരായി:

ആരെ ചികിത്സിക്കണം? ആരെ ഒഴിവാക്കണം? അല്ലെങ്കിൽ ആരു ജീവിക്കണം? ആരു മരിക്കണം?

ഈ ധർമ്മസങ്കടത്തിൽപ്പെട്ട് തേടുന്ന അവസ്ഥ വരെ ഉണ്ടായി. ഒടുവിൽ ഇറ്റലിയിൽ പ്രായം ഏറ്റവും വലിയ ഘടകമായി എടുത്തുകൊണ്ട് രോഗികളെ ICU-ൽ പ്രവേശിപ്പിച്ച് ചികിത്സ നൽകേണ്ടിവന്നു.

കോവിഡ് നമ്മെ എവിടെയാണ് കൊണ്ടു ചെന്നെത്തിക്കുന്നത്? പ്രായത്തിന്റെ പേരിൽ രോഗികളോട് വേർതിരിവ് കാണിക്കേണ്ടി വന്നപ്പോൾ അതിനെതിരെ നടന്ന പ്രതിഷേധത്തിൽ ഏറേ ശ്രദ്ധേയമായ ഒരു പ്ലക്കാർഡിലെ വാചകം ഈ കാലഘട്ടത്തിന്റെ കഥ പറയുന്നു:

ഒഴിവാക്കാൻ പറ്റുന്ന ഒന്നല്ല, എന്റെ അമ്മ...

ആൻ റൈസ
7 D സെന്റ്. തെരേസാസ് സി.ജി.എച്ച്.എസ്.എസ്, എറണാകുളം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം