ജി. വി.എച്ച്. എസ്സ്.എസ്സ് താമരശ്ശേരി/അക്ഷരവൃക്ഷം/അമ്മ ഇല്ലാതെ

Schoolwiki സംരംഭത്തിൽ നിന്ന്
10:47, 18 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Bmbiju (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അമ്മ ഇല്ലാതെ      

അമ്മത്തൊട്ടിലിൽ
മുലച്ചൂരുണങ്ങിയ
അലങ്കാര വിളക്കുകൾക്ക -
പ്പുറം അത്താഴപ്പാത്രങ്ങൾ
എണ്ണിനോക്കുന്ന ബാല്യത്തിൻ പാൽ
നുണഞ്ഞൊരു ബാല്യം ഉറങ്ങി.
കൗതുകക്കാറ്റു വീശുന്നൊരെൻ
ബാല്യത്തിൽ അമ്മച്ചിറകിനുള്ളിലെ
ആകാശ വെള്ളിക്കിനാവുകൾ കടം കൊണ്ട
നാളുകൾ മടിയിലിരുത്തി
മണിച്ചുണ്ടിലായമ്മ
മൃദുവായി വാത്സല്യ മൂട്ടുന്ന
സന്ധ്യകൾ
സ്വപ്നം കണ്ടുറങ്ങി
ഞാനിപ്പോൾ
ദുഖത്തിന്റെ
ചതുപ്പ നിലത്തിലൂടെ
നടന്നുകൊണ്ടിരിക്കുന്നു.
എന്നാൽ, നിലക്കാതെ ചിലക്കുന്ന പക്ഷി
യൊന്നുണ്ട് എന്റെയുള്ളിൽ.
എന്നമ്മ എന്നോട്
പറയാതെ പറഞ്ഞുകൊണ്ടിരിക്കുന്നതും
ഞാൻ കേൾക്കാൻ
ആഗ്രഹിക്കാത്തതുമായ
കഥകൾ.
അന്ന് ഉണങ്ങിയ പീയണി
വള്ളികൾക്കപ്പുറം
അകലെ കത്തുന്ന
അമ്മയുടെ ചിതക്കൊപ്പം കരിഞ്ഞു
പോയത് എന്റെ ജീവിതമായിരുന്നു,
എന്റെ മാത്രം ജീവിതം...

വിസ്മയ സുരേഷ്
9 E ജി വി എച്ച് എസ് എസ് താമരശ്ശേരി
താമരശ്ശേരി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത