എച്ച്.വി.യു.പി.എസ്,കുരയ്ക്കണ്ണി (ഹൈമവതി വിലാസം യു പി സ്കൂൾ)/അക്ഷരവൃക്ഷം/പ്രതിരോധത്തിലൂടെ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധത്തിലൂടെ അതിജീവിക്കാം
          വീട്ടിലിരിക്കൂ സുരക്ഷിതരാകൂ . ലോകമൊട്ടാകെ പിടിപെട്ടിരിക്കുന്ന കൊറോണ എന്ന മഹാമാരിയെ തുരത്തുന്നതിനായി സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചു വീട്ടിൽ സുരക്ഷിതരായി ഇരിക്കുക. രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ മറച്ചുവയ്ക്കരുത്‌ . ഉടനെവൈദ്യസഹായം തേടുക. നിർബന്ധമായും യാത്രകളിൽനിന്നും ആഘോഷങ്ങൾ,ഉത്സവങ്ങൾ,പൊതുപരിപാടികൾ എന്നിവയിൽനിന്നും സ്വയം ഒഴിഞ്ഞു നിൽക്കുക. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല/ തോർത്ത്/കൈമുട്ടിന്റെമുകൾ ഭാഗം എന്നിവ ഉപയോഗിച്ച് വായും മൂക്കും മറയ്ക്കുക.കൈകൾ ഇടയ്ക്കിടക്ക്  സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുക. ആൽക്കഹോൾ അടങ്ങിയ സാനിടൈസർ  ഉപയോഗിച്ച് വൃത്തിയാക്കുക. പകർച്ചവ്യാധി ഉള്ളപ്പോൾ മറ്റുള്ളവരുമായി അകലം   പാലിക്കുക . അനാവശ്യമായി മൂക്കു,വായ,കണ്ണ് എന്നിവിടങ്ങളിൽ സ്പർശിക്കുന്ന ശീലം ഒഴിവാക്കുക. പൊതുസ്ഥലത്തു  തുപ്പരുത്. ഹസ്തദാനം ഒഴിവാക്കുക. സമൂഹത്തിന്റെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം.വിദേശ രാജ്യങ്ങളിൽ നിന്നും വരുന്ന ആളുകൾ നിബന്ധമായും 14 ദിവസം ക്വാറന്റൈനിൽ കഴിയുക. കൊറോണക്കെതിരെ നമുക്കൊരുമിച്ചു പോരാടാം ഒരിക്കലും നാം തോറ്റുകൊടുക്കരുത്. ഈ മഹാമരിക്കെതിരെ  പോരാടി ജയിക്കണം. ആരും ആത്മവിശ്വാസം കൈവിടരുത്. ഭീതിവേണ്ട ജാഗ്രത മതി.
സുരഭി.എസ്
7 സി ഹൈമവതി വിലാസം യു പി സ്കൂൾ ,കുരക്കണ്ണി
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം