അൽ-ഉദ്മാൻ ഇ.എം.എച്ച്.എസ്.എസ്. കഴക്കൂട്ടം/അക്ഷരവൃക്ഷം/ കണി

Schoolwiki സംരംഭത്തിൽ നിന്ന്
കണി

വിഷുവിന് ആഘോഷമില്ല
കൊറോണയുടെ ഭയപ്പാടു മാത്രം
മുറ്റത്തെ കണിക്കൊന്ന
പൂത്തുലഞ്ഞു നിന്നു.
ആഘോഷം ഇല്ലെങ്കിലും എനിക്ക്
പൂക്കാതിരിക്കാൻ ആകില്ലെന്ന് മട്ടിൽ.
                                                          
പൊൻ കണിയൊരുക്കി
പുത്തൻ ഉഷസ്സിനെ വരവേറ്റ്
ഉദയ സൂര്യനും എത്തി
പൊൻ വെളിച്ചത്തിൽ
കണിക്കൊന്ന കണി കണ്ട്
സൂര്യനിൽ നിന്നും കൈനീട്ടം.

രാകേന്ദു രാജേഷ്
8 A അൽ-ഉദ്മാൻ_ഇ.എം.എച്ച്.എസ്.എസ്._കഴക്കൂട്ടം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കവിത