ഗവ. എൽ. പി. എസ്. വിളപ്പിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
22:30, 17 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം

പരിസ്ഥിതി ശുചിത്വം പാലിക്കേണ്ടത് നമ്മുടെ സമൂഹത്തിന്റെ നിലനിൽപ്പിന് തന്നെ വളരെ അനിവാര്യമായ കാര്യമാണ്. എന്നാൽ നമ്മുടെ ചുറ്റുപാട് മാത്രം ശുചിയായി സൂക്ഷിക്കാനും മറ്റുള്ളവ പ്രത്യേകിച്ചും നദികളും മറ്റും മലിനമാക്കാൻ ജനങ്ങൾ ഇന്ന് ശ്രമിക്കാറുണ്ട്. റോഡിനിരുവശങ്ങളും നദിമുഖങ്ങളുമെല്ലാം ഇന്ന് മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. ക്ഷേത്ര പരിസരവും ആശുപത്രി പരിസരവുമെല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്ന ദയനീയമായ കാഴ്ചയാണ് നാം കാണുന്നത്. ജൂൺ 5 ലോക പരിസ്ഥിതി സംരക്ഷണ ദിനം ആഘോഷിക്കാറുണ്ട്. പരിസ്ഥിതി വൃത്തിയായി സൂക്ഷിക്കണം. പരിസ്ഥിതിയ്ക്ക് ഹാനികരമായ മനുഷ്യന്റെ കർമ്മങ്ങൾ വളരെ വലുതാണ്. ശബ്ദമലിനീകരണം, ജലമലിനീകരണം എന്നിവയെല്ലാം ഇതിൽപ്പെടും. പ്ലാസ്റ്റിക് പോലുള്ളവയും, വലിച്ചെറിയുന്ന മാലിന്യങ്ങളും പ്രകൃതിയുടെ തുലനാവസ്ഥ തകിടം മറിക്കുന്നു. പരിസ്ഥിതിയുമായി ഇണങ്ങി ചേർന്നു മാത്രമേ മനുഷ്യനു ജീവിക്കാൻ കഴിയുകയുള്ളൂ. പരിസ്ഥിതിയ്ക്ക് ഹാനികരമല്ലാത്ത വസ്തുക്കൾ ഉപയോഗിക്കുക, പ്ലാസ്റ്റിക് പൂർണ്ണമായും ഒഴിവാക്കുക, തുടങ്ങിയ കാര്യങ്ങൾ കർശന ശീലമാക്കി മാറ്റി നമ്മുടെ ഭൂമിയെ നാം തന്നെ സൂക്ഷിച്ചേ മതിയാകൂ. മാലിന്യ മുക്തി നാടിനു വേണ്ടി നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം. വ്യക്തി ശുചിത്വത്തോടൊപ്പം പരിസ്ഥിതി ശിചിത്വം പാലിക്കുന്നതോടൊപ്പം രോഗ പ്രതിരോധ ശേഷി കൂട്ടാൻ കഴിയും. രോഗം വന്നിട്ട് ചികിത്സിക്കുന്നതിനേക്കാൾ രോഗം വരാതെ നോക്കണം. ആരോഗ്യമുള്ള ശരീരത്തിനേ ആരോഗ്യമുള്ള മനസ്സിനെ വാർത്തെടുക്കാൻ കഴിയൂ.

വൈഗ ഗോപാൽ എ. ആർ.
1 B ഗവ. എൽ. പിൽ എസ്, വിളപ്പിൽ, പേയാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം