എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/മുത്തശ്ശി മാവ്

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി മാവ്


                  ഒരിക്കൽ ഒരു പട്ടണത്തിൽ ഹരി എന്നൊരാൾ  ജീവിച്ചിരുന്നു. ഹരിയുടെ വീടിന്റെ പുറകിൽ ചെടികളും,പൂന്തോട്ടവും, ഒരു മാവും ഉണ്ടായിരുന്നു. ഹരി തന്റെ കുട്ടിക്കാലത്ത് ആ മാവിന്റെ തണലിൽ ഇരുന്നാണ് കളിച്ചിരുന്നത്. അവനു വിശക്കുമ്പോൾ അവൻ അതിൽ നിന്ന് മാങ്ങ പറിച്ചു തിന്നും. 
                       കാലങ്ങൾ കടന്നുപോയപ്പോൾ മാവ് ഒരുപാട് പ്രായം ചെന്നിരുന്നു. ഹരിയും വളർന്നിരുന്നു. അങ്ങനെ മാവിൽ മാങ്ങകൾ ഉണ്ടാകുന്നത് നിന്നു.ഹരി ആ മരം മുറിക്കാൻ തീരുമാനിച്ചു. ആ മരം അവന്‌ ഒരുപാട് ഓർമ്മകൾ നൽകിയിരുന്നു.പക്ഷേ, അതൊന്നും ഓർക്കാതെ അവൻ ആ മരം മുറിക്കുവാൻ തീരുമാനിച്ചു. ഹരി മാവ് മുറിക്കാൻ തുടങ്ങി.അപ്പോൾ മരത്തിൽ ഒരു തേനീച്ചക്കൂട് അവൻ കണ്ടു.അവൻ കുറച്ച് തേൻ അതിൽ നിന്നും രുചിച്ചു നോക്കി.ആ തേനിന്റെ മധുരമുള്ള സ്വാദ് അവന്റെ കുട്ടിക്കാലത്തെ ഓർമപ്പെടുത്തി. അവന്റെ തെറ്റ് അവന്‌ മനസ്സിലായി. അവൻ ആ മാവ് മുറിച്ചില്ല. ഇപ്പോൾ ആ മാവ് ഒരുപാട് ജീവികൾക്ക്  വാസസ്ഥലമാണ്. പക്ഷികൾ,അണ്ണാൻ,...... അങ്ങനെ ഒരുപാട് ജീവികൾക്ക്. ഇവരെല്ലാം ആ മരത്തിന്റ തണലിലാണ് വിശ്രമിക്കുന്നത്. 
ഗുണപാഠം : പ്രകൃതിയിൽ ഉള്ളതെല്ലാം പ്രയോജനമുള്ളതാണ്. അതുകൊണ്ട് അവയൊന്നും നശിപ്പിക്കാതിരിക്കുക.

അതുൽ ഇമ്മാനുവൽ
മൂന്നാം ക്ലാസ് എ എൽ പി ജി സ്കൂൾ പെരുന്നേർമംഗലം
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ