കാപ്പാട് മദ്രസ എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കൊറോണയുടെ ഭീകരത

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണയുടെ ഭീകരത


ഒരു ദിവസം മനു അമ്മയെ ധിക്കരിച്ചു കൊണ്ട് കൊറോണയുടെ കാലത്ത് പുറത്തിറങ്ങി. അവൻ കുറച്ചു നടന്നപ്പോൾ അവന്റെ ചങ്ങാതിയായ റഹീമിനെ കണ്ടു. അവന് കൊറോണ ആണെന്ന് ആ കുട്ടിക്ക് അറിയില്ലായിരുന്നു. ആ കുട്ടി ചങ്ങാതിയോട് കുറേ സമയം സംസാരിച്ചു. അതിനിടയിൽ മനു ഒന്നു ചുമച്ചപ്പോൾ കുട്ടിയുടെ ശരീരത്തിൽ തുപ്പൽ തെറിച്ചു. വീട്ടിൽ എത്തിയ റഹീം കൈ കഴുകാതെ അമ്മയടക്കം എല്ലാവരെയും തൊട്ടു. ആ വീട്ടിലെ എല്ലാവരും കൊറോണ ബാധിതരായി. ഇപ്പോൾ അവർ തൃശൂർ മെഡിക്കൽ കോളേജിൽ കിടപ്പിലാണ്. കൊറോണ ആയത്കൊണ്ട് ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിയിട്ടില്ല.

മുഹമ്മദ് റസീൻ എൻ.വി
4 A കാപ്പാട് മദ്രസ എൽ.പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ