സെൻറ് മേരിസ് യു .പി .സ്കൂൾ‍‍‍‍ പൈസക്കരി/അക്ഷരവൃക്ഷം/ എന്റെ അനുഭവക്കുറിപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ അനുഭവക്കുറിപ്പ്

ഈ ലോക്ക്ഡൌണിൽ ധാരാളം അനുഭവങ്ങൾ എനിക്കുണ്ട് മാർച്ച് 10-ാം തിയ്യതി ഇനിയൊരറിയിപ്പുണ്ടാകുന്നത് വരെ സ്കൂളിൽ വരണ്ടയെന്നു   പറഞ്ഞപ്പോൾ  എനിക്കു സന്തോഷമായിരുന്നു.എന്നാലിന്ന്  എനിക്കു വളരെ സങ്കടമാണ്.ടീച്ചേഴ്സിനേയും കൂട്ടുകാരേയും സ്കൂളിനേയും കാണാൻ പറ്റാത്തത് കൊണ്ട്.ഈ ലോക്ക് ഡൌൺ വെക്കേഷനിൽ  ഒത്തിരിക്കാര്യങ്ങൾ ഞങ്ങൾ പ്ളാൻ ചെയ്തിരുന്നു.എന്നാൽ കൊറോണയെന്ന മഹാമാരി എല്ലാം തകർത്തു.എന്നാലും കിട്ടിയ സമയം മുഴുവൻ ഞങ്ങൾ വീട്ടിൽ  പച്ചക്കറി നട്ടും അതിനെ സംരക്ഷിച്ചും,ടീച്ചർ പറഞ്ഞ ഓരോ കാരൃങ്ങൾ ചെയ്തും മുൻപോട്ടു  പോയി.വലിയ ആഴ്ചകളിൽ  പള്ളിയിൽ പോകാതെ ഇരുന്നപ്പോൾ എനിക്ക് വളരെയധികം സങ്കടം തോന്നി. ജീവിതത്തിലൊരിക്കലും മറക്കാൻ  പറ്റാത്ത  അനുഭവമായിരുന്നു  അത്.  എങ്കിലും ആ മഹാമാരിയെ  ലോകത്തിൽനിന്ന് തുടച്ചുനീക്കണേയെന്നായിരുന്നു  പ്രാർത്ഥന. അപ്പച്ചനും അമ്മയും  ഞാനും  അനിയത്തിയും  ആദൃമായിട്ടാണ് രാവും പകലും ഒന്നിച്ചിരിക്കുന്നത്.എങ്കിലും സർക്കാർ നൽകിക്കൊണ്ടിരിക്കുന്ന  എല്ലാനിർദേശങ്ങളും ഞങ്ങൾ അനുസരിച്ചുകൊണ്ട് ഞങ്ങളെയും നാടിനേയും സംരക്ഷിച്ചുപോകുന്നു.രോഗവിമുക്തമായൊരു രാജൃത്തിനുവേണ്ടി ഞാൻ  എന്നും പ്രാർത്ഥിക്കുന്നു......... 

സിയോണ സനീഷ് 
5 എ സെന്റ് മേരീസ് യു പി, പൈസക്കരി 
ഇരിക്കൂർ  ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം