Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവിക്കാം..ഒന്നിച്ച്
ലോകാരോഗ്യ സംഘടന തന്നെ കോറോണയെ ഒരു മഹാമാരിയായി പ്രഘ്യാപിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ ആശങ്കയല്ല മറിച്ച് ജാഗ്രതയാണ് നമുക്ക് ആവശ്യം. കുറെ നാളുകളായി ലോകത്തിന്റെ ഉറക്കം കെടുത്തിക്കൊണ്ട് വിലസുന്ന കൊറോണയെ ഇതുവരെ കീഴ്പ്പെടുത്താൻ നമുക്ക് ആയിട്ടില്ല . ഈ അടച്ചിടൽ ജീവിതത്തിൽ മൂടുപടങ്ങളും മനോഭാവങ്ങളും കൊഴിഞ്ഞുപോയ നിസ്സഹായമായ മനുഷ്യാവസ്ഥയാണ് ലോകത്ത് ഇപ്പോൾ നിലനിൽക്കുന്നത്.
നമ്മുടെ പ്രതിരോധത്തിന്റെ ഒരു പ്രധാന വിജയം "ബ്രേക്ക് ദി ചെയിൻ" ഫലപ്രദമായതു കൊണ്ടാണ് സംഭവിച്ചത്. സുരക്ഷിത നിർദേശം എന്ന പേരിൽ സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ കഴുകുവാനും മാസ്ക് ഉപയോഗിക്കാനും സർക്കാർ പറയുന്നു .സമ്പർക്കത്തിലൂടെ മാത്രം പകരുന്ന ഈ കൊറോണ വൈറസ് ഒരു മഹാമാരിയായി മാറിയെങ്കിൽ അതിനു കാരണം ഇതിന്റെ സമൂഹ വ്യാപനമാണ്. തുടക്കത്തിൽ ചൈനയിൽ മാത്രം ഒതുങ്ങിനിന്ന കൊറോണ ഇന്ന് ലോകത്തിനു തന്നെ വലിയ വിപത്താണ്. ലോക്ക് ഡൌൺ കാരണം വീട്ടിലിരിക്കുന്ന വ്യക്തികൾ ഇതിന്റെ ഭീകരത മനസ്സിലാക്കിയിട്ടുണ്ടോ എന്നത് സംശയമാണ്.
നമുക്കുവേണ്ടി രാപ്പകലില്ലാതെ കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും നേഴ്സുമ്മാരെയുമാണ് നമ്മൾ ഈ അവസരത്തിൽ ഓർക്കേണ്ടത്. നിപക്ക് ശേഷം മലയാളികളുടെ പേടി സ്വപ്നമായി മാറിയ കോവിഡ് 19 ലോകത്തെ ഒന്നടങ്കം ഭീതിയിലാഴ്ത്തിയിരിക്കുന്നു. എന്നാൽ വീട്ടിൽ ഇരുന്നു ഒരു പണിയും ചെയ്യാതെ രാജ്യത്തെ രക്ഷിക്കുന്ന പൗരന്മാരാകാൻ നമുക്കോരോരുത്തർക്കും സാധിച്ചു. ഓരോ മിനുട്ടും തൊണ്ട ഉണങ്ങാതെ നോക്കുന്ന നാം ഇതിന്റെ അവസാനം എപ്പോഴാണ് എന്ന് കാത്തിരിക്കുന്നവരാണ്. ഈ ലോകം കൊറോണ മുക്തമാകുന്ന ദിവസം ജനങ്ങൾ കൂടു തുറന്നു വിട്ട പക്ഷികളെ പോലെയാകും. പ്രളയം വന്നപ്പോഴും നിപ വന്നപ്പോഴും നെഞ്ചു വിരിച്ചു നേരിട്ട മലയാളികൾ കോറോണയെയും നേരിടും എന്ന ശുഭപ്രതീക്ഷയിൽ നമുക്ക് നമ്മുടെ നാടിനു വേണ്ടി കൈ കോർക്കാം.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം
|