ഗവ .യു.പി.എസ് .ചിറയിൻകീഴ്/അക്ഷരവൃക്ഷം/ പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
10:09, 16 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

പരിസ്ഥിതിയിൽ വരുന്ന സമീകൃതമല്ലാത്ത മാറ്റം ജീവിതത്തെ ദുരിതപൂർണ്ണമാക്കുന്നു.ഭൂമിയിൽ നിലനിൽപ്പിന് തന്നെ അത് ഭീഷണിയാകുന്നു.മനുഷ്യന് ചുറ്റും കാണുന്നതാണ് പരിസ്ഥിതി.ഒരു സസ്യത്തിന്റെ നിലനിൽപ്പിനായി മറ്റു ജീവികളും ആവശ്യമാണ്.ഇങ്ങനെ പരസ്പരം പങ്കുവെക്കലിലൂടെ പരിസ്ഥിതിയ്ക്ക മാറ്റം വരുന്നു.ഇങ്ങനെ പ്രകൃതിയിലുണ്ടാകുന്ന പ്രതിഭാസങ്ങലെ മനുഷ്യൻ അതിജീവിക്കേണ്ടി വരുന്നു.പ്രകൃതി മനുഷ്യന് അനുഗ്രഹമാകുന്നത് മരങ്ങൾ ഉള്ളതുകൊണ്ടാണ്.എന്നാൽ പരകൃതിയോടുകാട്ടുന്ന ക്രൂരതയിൽ മനുഷ്യന് തന്നെയാണ് ആപത്ത് വന്നുകൊണ്ടിരിക്കുന്നത്.ഇന്ന് നമ്മുടെ ലോകം മാരകമായ രോഗങ്ങൾക്കും,വൈറസുകൾക്കും നടുവിലാണ്.വളരെ ഗുരുതരമായ രോഗബാധകൾ അപ്രതീക്ഷിതമായി ഒരുരാജ്യത്ത് പടർന്ന് പിടിക്കുകയും അത് അതിർത്തികൾ ഭേദിച്ച് അന്താരാഷ്ട്രതലത്തിലേക്ക് വ്യാപിക്കുകയും ചെയ്യുന്ന കാലഘട്ടമാണിത്.2020ജനുവരി 12 ന് ലോകാരോദ്യസംഘടന ചൈനയിലെഹുബ പ്രവിശ്യയിലെ വുഹാൻ സിറ്റിയിലെ ഒരു കൂട്ടം ആളുകളിൽ ശ്വാസകോശസംബന്ധമായ അസുഖത്തിന് കാരണമായത് ഒരു കൊറോണ വൈറസാണെന്ന് സ്ഥിരീകരിച്ചു. ലോകവ്യാപകമായി പല രാജ്യങ്ങളിൽ വൈറസ് പടർന്നുകഴിഞ്ഞു.ലക്ഷത്തിലധികം പേർ മരിച്ചു.ഇതിനെ പ്രതിരോധിക്കാനായി നമ്മൾ ശുചിത്വം പാലിക്കുക,മറ്റുള്ളവരിൽ നിന്ന് അകലം പാലിക്കുക,മറ്റസുഖങ്ങൾ ഉണ്ടെങ്കിൽ ഉടൻ തന്നെ വൈദ്യപരിശോധന നടത്തേണ്ടതാണ്..ആൾക്കുട്ടങ്ങൾ ഒഴിവാക്കണം..ജാഗ്രത പാലിച്ചാൽ നാടിനും നമുക്കും നല്ലത്..

 

ആരോമൽ സജീവ്
5എ ഗവ.യു പി എസ്സ് ചിറയിൻകീഴ്
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - ലേഖനം