Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
കൊറോണ എന്ന മഹാമാരി കാരണം എൽ.പി വിഭാഗം വരെയുള്ള എൻ്റെ പള്ളിക്കൂടത്തിൽ നിന്നു പുതിയ സ്കൂളിലേക്ക് പോകുന്ന എനിക്ക് എൻ്റെ പ്രിയ കൂട്ടുകാരോടും അധ്യാപകരോടും നേരെ ഒന്നു യാത്ര പറയാൻ പോലും സാധിക്കാത്തതിൽ അതിയായ വേദനയുണ്ട്. തികച്ചും അപ്രതീക്ഷിതമായിരുന്നല്ലോ അടച്ചുപൂട്ടൽ.
ദിനചര്യകളിലുണ്ടായ വ്യത്യാസം കൊണ്ടാകാം രാത്രി ഉറങ്ങാൻ കിടക്കുന്നതും രാവിലെ ഉണരുന്നതും വളരെ വൈകിയാണ്.വീട്ടിലുള്ളവർ ശ്രദ്ധയോടെ വാർത്ത കേട്ടുകൊണ്ടിരിക്കുന്നതു കണ്ടു കൊണ്ടാണ് മിക്കപ്പോഴും ഞാൻ ഉണരാറുള്ളത്. ഞാൻ ശ്രദ്ധിക്കാറുള്ള ഒരു കാര്യം വളരെ വിഷമത്തോടെ പറയട്ടെ. ലോകത്താകമാനം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ദിനംപ്രതി വാർത്തകളിൽ പറയുന്നത് എനിക്ക് വളരെ ഭയമുണ്ടാക്കി. ആദ്യദിവസങ്ങളിൽ പതിനായിരത്തിന് മുകളിൽ ആയിരുന്നു. എങ്കിൽ ഇന്ന് അത് ഒരു ലക്ഷം കഴിഞ്ഞിരിക്കുന്നു.
എന്താണ് നമുക്ക് സംഭവിച്ചത്? നാം ഓരോരുത്തരും വളരെ സൂക്ഷ്മമായി ചിന്തിക്കേണ്ട കാര്യമാണ്. ഭൂമിയിലെ ഏറ്റവും ബുദ്ധിമാന്മാർ എന്ന് അഹങ്കരിക്കുന്ന മനുഷ്യർ, നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ടു പോലും കാണാൻ കഴിയാത്ത കേവലം ഒരു അണുവിൻ്റെ മുന്നിൽ മുട്ടുമടക്കി നില്ക്കുന്നതാണ് ഇന്നത്തെ അവസ്ഥ. അതിനു കാരണക്കാരും മറ്റാരുമല്ല. നമ്മൾ തന്നെയാണ്
എന്തു തന്നെയായാലും ഈ രോഗാണു കാരണം നമുക്ക് ജീവിതത്തിൽ ഒരു പാട് കാര്യങ്ങൾ പഠിക്കാനായി എന്നത് ഒരു വസ്തുതയാണ്.ഈ കുറഞ്ഞ കാലയളവ് കൊണ്ട് പ്രകൃതിക്കും ഒരു പുതുജീവൻ കിട്ടിയിട്ടുണ്ടാവും.കാരണം ദിനംപ്രതി എത്രമാത്രം വിഷപ്പുകയാണ് നാം വാഹനങ്ങളിൽനിന്നും തള്ളുന്നത്.ഫാക്ടറികളിൽ നിന്നും, ഹോസ്പിറ്റലുകളിൽ നിന്നും ,ഹോട്ടലുകളിൽ നിന്നും പുറന്തള്ളുന്ന മാലിന്യത്തിനു വല്ല കുറവുമുണ്ടോ?
കാര്യങ്ങളിങ്ങനെ ഇരിക്കെ ഇതിൽ നിന്നും എങ്ങനെ രക്ഷ നേടാം എന്നതാണ് പ്രധാനമായും നാം ഇനി ചിന്തിക്കേണ്ടത്. അതിനു വേണ്ടിയാകണം ഇനിയുള്ള പ്രവർത്തനങ്ങൾ .അതു വരും കാലങ്ങളിൽ ഉപയോഗപ്രദമാക്കേണ്ടത് അത്യാവശ്യമാണ്.
ഏറ്റവും പ്രധാനം വ്യക്തി ശുചിത്വം തന്നെയാണ്. എൻ്റെ അധ്യാപകരും അങ്ങനെ തന്നെയാണ് പറഞ്ഞു തന്നിട്ടുള്ളത്.വ്യക്തിശുചിത്വം പാലിക്കുന്നതിലൂടെ വീടും നാടും വൃത്തിയായി സൂക്ഷിക്കുവാൻ സാധിക്കും. അതിൽ കൂടി ഒരു പരിധി വരെ നമുക്ക് രോഗങ്ങളെ ചെറുത്തു നിർത്തുവാൻ സാധിക്കും.
നാം കഴിക്കുന്ന ആഹാരം രോഗങ്ങൾ ഉണ്ടാകുന്നതിന് ഒരു പ്രധാന ഘടകമാണ് .കഴിവതും ഫാസ്റ്റ്ഫുഡും, കവറുകളിലും ടിന്നുകളിലും അടച്ചു വരുന്നതുമായ ആഹാരസാധനങ്ങൾ ഒഴിവാക്കണം. ഇവ നമ്മുടെ ആരോഗ്യത്തെയും രോഗപ്രതിരോധശേഷിയെയും പ്രതികൂലമായി ബാധിക്കുകയാണ് ചെയ്യുന്നത്. .വീട്ടിലുണ്ടാകുന്ന പച്ചക്കറികളും ധാന്യങ്ങളും കഴിക്കുന്നതു വഴി നമുക്ക് നമ്മുടെ ആരോഗ്യവും രോഗ പ്രതിരോധശേഷിയും സംരക്ഷിക്കൂവാൻ കഴിയും.
വൃത്തിയായി സംരക്ഷിക്കപ്പെടുന്ന ഒരു പരിസ്ഥിതിയിലൂടെ ആരോഗ്യവാന്മാരായി മാറി നമുക്ക് ,വരും തലമുറകൾക്കും പ്രചോദനമാകാൻ കഴിയെട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത
|