ജി.എൽ.പി.എസ്. പൂക്കൊളത്തൂർ/അക്ഷരവൃക്ഷം/വലയിൽ കുടുക്കിയ കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
20:24, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mohammedrafi (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വലയിൽ കുടുക്കിയ കൊറോണക്കാലം

ഞങ്ങൾ ഒരു ദിവസം വീടിനടുത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. അപ്പോഴാണ് അതുവഴി ഒരു പോലീസ് ജീപ്പ് വന്നത്. ഞങ്ങൾ കളിക്കുന്നതിനടുത്ത് വണ്ടി നിർത്തി. 2 പോലീസുകാർ ജീപ്പിൽ നിന്ന് ഇറങ്ങി വന്നു.ഞങ്ങൾ പേടിച്ചു പോയി. എല്ലാവരും തുറിച്ചു നോക്കി നിന്നു. അപ്പോൾ പോലീസ് പറഞ്ഞു .മക്കളാരും പുറത്തിറങ്ങി ഇങ്ങനെ കൂട്ടമായി കളിക്കരുത്. എല്ലാരും സ്വന്തം വീട്ടിൽ മാത്രം കളിച്ചാ മതി .മക്കളേ, ഇത് കൊറോണക്കാലമല്ലേ .എല്ലാവരും വീട്ടിലേക്ക് പൊക്കോളൂ. വീട്ടിലെത്തിയാലുടൻ കയ്യും മുഖവും സോപ്പിട്ട് നല്ല പോലെ കഴുകണം. കേട്ടോ .ഞങ്ങളെല്ലാരും വീട്ടിലേക്ക് ഓടി പോയി. പോലീസുകാർ ജീപ്പിൽ കയറി പോയി. പിന്നെ ഇതുവരെ ഞങ്ങൾ വീട്ടിൽ ഇരുന്ന് മാത്രമേ കളിച്ചിട്ടുള്ളൂ.

ഹാദിയ.കെ.പി
2 എ ജി.എം.എൽ.പി.എസ്. പൂക്കൊളത്തൂർ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ