എ.ഐ.എച്ച്.എസ്. പാടൂർ

Schoolwiki സംരംഭത്തിൽ നിന്ന്
17:35, 20 ജനുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aihsspadoor (സംവാദം | സംഭാവനകൾ)
എ.ഐ.എച്ച്.എസ്. പാടൂർ
വിലാസം
പാടൂര്‍

തൃശ്ശുര്‍ ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശുര്‍
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
20-01-2010Aihsspadoor



<! -- -->

തൃശ്ശൂര് തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്ക് വെങിടങ് വില്ലേജിലെ തീരദേശമേഘലയായ പാടൂര്‍ പ്രദേശത്താണ് അലീമുത് ഇസ്ലാം ഹയര്‍സെക്കന്‍ണ്ടറിസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്


= ചരിത്രം =

തൃശ്ശൂര്‍ ജില്ലയിലെ ചാവക്കാട് താലൂക്ക് വെങിടങ് വില്ലേജിലെ തീരദേശമേഘലയായ പാടൂര്‍ പ്രദേശത്താണ് അലീമുത് ഇസ്ലാം ഹയര്‍സെക്കന്‍ണ്ടറിസ്ക്കൂള്‍ സ്ഥിതിചെയ്യുന്നത്. വടക്ക്ഇടിയന്‍ചിറ കനാലും കിഴക്ക് തണ്ണീര്‍ക്കായലും തെക്ക് തന്‍ നുള്ളിനോടും പടിഞ്ഞാറ് കനോലികനാലും അതൃത്തികളാണ.ഭൂമിശാസ്ത്രപരമായ ഒറ്റപ്പെട്ട ഭൂപ്രദേശമാണ്.പാടങ്ങളുടെ നാടായതുകൊണ്ടാണ് പാടൂര്‍ എന്ന പേരുണ്ടായതെന്നാണ് പഴമക്കാര്‍ പറയുന്നത്.നെല്കൃഷിയും തെങ്ങ്കൃഷിയും മത്സ്യബന്ധവും തൊണ്ടുതല്ലലുമായിരുന്നു ജനങ്ങളുടെ പ്രധാനതൊഴില്‍.പിന്നോക്കവിഭാഗത്തിലും അധ:സ്ഥിതവിഭാഗത്തിലും പെട്ടവരാണ് ജനസംഖ്യയില്‍ ഭൂരിപക്ഷവും.ഇക്കാരണത്താല്‍ വിദ്യാഭ്യാസരംഗത്ത് കാര്യമായ മുന്നേറ്റമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല.സമീപപ്രദേശത്തെ വിദ്യാലയങ്ങളെയാണ് ഹൈസ്ക്കൂള്‍ പഠനത്തിനായി ആശ്രയിച്ചിരുന്നത്.അകലെയുള്ള വിദ്യാലയങ്ങളില്‍ പോയി പഠിക്കാനുള്ള അസൗകര്യവും വിദ്യാലയഅധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടായ വിമുഖതയും വിദ്യാഭ്യാസ പിന്നോക്കാവസ്ഥക്ക് ആക്കം കൂട്ടി.ഇതിന്ന് പരിഹാരമുണ്ടാകണമെന്ന ജ:ബി.വി.സിതിതങ്ങള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യപ്രവര്‍ത്തകരുടെയും പാടൂര്‍ മഹല്ല് കമ്മിറ്റിയുടെയും അശ്രാന്തപരിശ്രമമാണ് 1979 ല്‍ ഈ സ്ഥാപനം പിറവ്യെടുക്കുന്നതിന് കാരണമായത്.ഈ പ്രദേശത്തെ ജനങ്ങളുടെ സാമൂഹ്യ വിദ്യാഭ്യാസ പിന്നോക്കാവസ്ഥ പരിഗണിച്ച് അന്നത്തെ വിദ്യാഭ്യാസമന്ത്രിയായിരുന്ന ബഹു:സി.എച്ച്.മുഹമ്മദ്കോയയാണ് ഇവിടെ ഹൈസ്ക്കൂള്‍ അനുവദിച്ചത്.ജ:ബി.വി.സിതിതങ്ങള്‍ അന്ന് ഗുരുവായൂര് നിയോജകമണ്ഢലം എം.എല്‍.എ അയിരുന്നു.സ്ഥാപനത്തിന്റെ ആദ്യ മാനേജരും തങ്ങള്‍ തന്നെ ആയിരുന്നു

ഭൗതികസൗകര്യങ്ങള്‍

അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 15 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

'സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : എം.കെ.ഷംസുദ്ദീന്


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

പാഠ്യേതരരംഗത്ത് മികവു പുലര്‍ത്തിയവര്‍ ദേശീയ തലം - സതേണ് ഇന്ത്യ ശാസ്ത്രമേള 1989 അനന്തപൂര്‍ (ആന്ധ്രപ്രദേശ്) സലാഹുദ്ദീന് കെ.കെ & ഷാജിമോന് പി.എച്ച് പ്രോത്സാഹനസമ്മാനം 1993 -മൈസൂര്‍ (കര്ണ്ണാടകം) അമീര്‍ പി.എച്ച് രണ്ടാംസ്ഥാനം ഷാനിബ് എം.എസ് വര്‍‍ക്കിംഗ് മോഡല്‍

ടീച്ചര്‍ ഗൈഡ് ശ്രീനിവാസന് മാസ്റ്റര് & ഇ.എ.സെബാസ്റ്റ്യന്‍ മാസ്റ്റര്‍ നിഞ്ചല്‍ പി.ദേവ്(സ്റ്റാര് ഓഫ് ഇന്ത്യ 2007 ബാള്‍ ബാറ്റ്മിന്റണ്)

വഴികാട്ടി

"https://schoolwiki.in/index.php?title=എ.ഐ.എച്ച്.എസ്._പാടൂർ&oldid=71707" എന്ന താളിൽനിന്ന് ശേഖരിച്ചത്