ഔവർ ലേഡീ ഓഫ് ഫാത്തിമ ഗേൾസ് എച്ച്.എസ്. കുമ്പളങ്ങി/അക്ഷരവൃക്ഷം/രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
21:14, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
രോഗപ്രതിരോധം

ഇന്നു നാം ജീവിക്കുന്ന ഈ കാലഘട്ടത്തിൽ, ഈ ചുറ്റുപാടിൽ, ഈ സാഹചര്യത്തിൽ നമുക്ക് ഏറ്റവും അവശ്യം വേണ്ട ഒരു ഘടകമാണ് രോഗപ്രതിരോധം. 2019 ൽ ചൈനയിലെ വുഹാന്ൽ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് എന്ന മഹാമാരി ഇന്നിതാ മിന്നൽ വേഗത്തിൽ ലോകമെങ്ങും പടർന്നിരിക്കുകയാണ്. കണ്ണു് ചിമ്മും വേഗത്തിൽ ലോകത്തിന്റെ സ്‍ഥിതി മാറിമറിഞ്ഞു കഴിഞ്ഞു. ലോകമെങ്ങും ഭീതിയിലാണ്ടു. ഒരൊറ്റ രാത്രി കൊണ്ട് നമ്മുടെ പ്രിയപ്പെട്ടവർ വിടപറഞ്ഞതായി തോന്നുന്ന പോലെയായി. ഭീതിയുടെ മുൾമുനയിൽ നിൽക്കുന്ന ഈ ലോകത്തിനു വേണ്ടത് ഭയമല്ല, കരുതലും ജാഗ്രതയുമാണ്. ജാഗ്രതയെന്ന വാക്ക് ലോകത്തിനു മുന്നിലുള്ള ഏറ്റവും കരുത്താർന്ന അതിജീവന മന്ത്രമായി മാറിക്കഴിഞ്ഞു. സർവ ശേഷിയുമുപയോഗിച്ച് പോരാടുമ്പോഴും വലിയ ലോകരാജ്യങ്ങൾക്കു തന്നെ കോവിഡ്-19 ഒട്ടേറെ ജീവനഷ്‍ടങ്ങൾ വരുത്തിവയ്‍ക്കുമ്പോൾ, സാമുഹിക അകലത്തിലൂടെ മാത്രം ആരോഗ്യ രക്ഷ എന്ന പാഠം ഇന്ത്യയും പ്രത്യേകിച്ച് കേരളവും മനസ്സിലാക്കുന്നു. രോഗവ്യാപനത്തിന് തടയിടാൻ ലോക് ഡൗണും. 'ഭയമല്ല വേണ്ടത് ജാഗ്രതയാണ് ' ഈയിടെയായി നാം ഏറ്റവും കൂടുതൽ കേൾക്കുന്ന വാക്കുകളാണിവ. ജാഗ്രതയിലൂടെ മാത്രമാണ് നമുക്ക് കൊറോണ എന്ന ഈ മഹാമാരിയെ പ്രതിരോധിക്കുവാൻ ആവുക. സാമൂഹിക അകലവും വ്യൿതി ശുചിത്വവും പാലിക്കുക. വീട്ടിലിരിപ്പിനെ പൂർണ ഗൗരവത്തോടെ കണ്ട് സാമുഹിക അകലം കൃത്യമായി പാലിക്കേണ്ടതിന്റെ പ്രാധാന്യം നാം മനസ്സിലാക്കണം. അത് ഇനിയും മനസ്സിലാക്കാത്തവർ സ്വന്തം ജീവിതത്തിനോ മറ്റുള്ളവരുടെ ജീവിതത്തിനോ മൂല്യം നൽകാത്തവരാണെന്നു വേണം കരുതാൻ. ഏറ്റവും നിർണായകമായ തീരുമാനമെടുത്ത് രാജ്യം മുഴുവൻ അടച്ചിട്ട ഭരണാധികാരികൾ ഈ സാഹചര്യത്തിൽ ജനങ്ങളിൽ നിന്ന് തേടുന്നത് ഒരേയൊരു കാര്യം, ജാഗ്രത പാലിക്കുക എന്നതു മാത്രമാണ്. ഈ ഭീതിയുടെ കാലഘട്ടത്തിൽ നമ്മുടെ മനസ്സിന് ഈ രോഗത്തെ പ്രതിരോധിക്കുവാനുള്ള കരുത്ത് പകരുന്ന സർക്കാരും, ലോക് ഡൗൺ കാലഘട്ടത്തിൽ ഉറക്കമില്ലാതെ ഡ്യൂട്ടിയിൽ ഏർപ്പെട്ടിരിക്കുന്ന നമ്മുടെ പോലീസുകാരും, സ്വന്തം ജീവൻ പണയപ്പെടുത്തി നാമോരോരുത്തർക്കും വേണ്ടി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ഡോൿടർമാരും, നഴ്‍സുമാരും ഇവരെല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദിയർപ്പിക്കുന്നു. ഇവരെല്ലാവരോടും നാം കടപ്പെട്ടിരിക്കുന്നു. എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ആത്‍മവിശ്വാസത്തിന്റെ കൈപിടിച്ച് അങ്ങേയറ്റത്തെ ജാഗ്രതകൊണ്ട് നാം നടത്തേണ്ട പോരാട്ടമാണിത്. നിപ്പ പോലുള്ള രോഗങ്ങളെ അതിജീവിച്ച നാം കൊറോണയെയും അതിജീവിക്കും. അതിജീവനമെന്നത് കേരളത്തിന്റെ മറുപേരാണെന്ന് ഒരിക്കൽക്കൂടി തെളിയിക്കുവാനുള്ള ഈ അവസരം അർഥപൂർണമാക്കിയേ തീരൂ. വീട്ടിലിരുന്നുതന്നെ ജയിക്കാവുന്ന ഒരു വലിയ പോരാട്ടത്തിൽ നമുക്കരോരിത്തർക്കും കരുതലോടെയിരിക്കാം. ആത്‍മവിശ്വാസം കൊണ്ട് രോഗത്തിനെതിരെ പൊരുതാം. രോഗവ്യാപനത്തിന്റെ കണ്ണി കരുത്തോടെ മുറിച്ചുമാറ്റാം. ഒന്നിച്ചു നിന്ന് പ്രതിരോധിക്കാം നമുക്കീ മഹാമാരിയെ.


ക്ലാര എയ്‍ഞ്ജലീന
ഒമ്പത് -ഡി ഔവർ ലേഡീ ഓഫ് ഫാത്തിമ ജി എച്ച്.എസ്. കുമ്പളങ്ങി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം