Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചുവരവ്
മാനവരാശിക്കുമേൽ കോവിഡെന്ന
മഹാമാരി................
പ്രപഞ്ചം ഭീതിപുതച്ച് കിടന്നു..........
സങ്കടക്കടലിന്റെ അലയൊലികൾ,
ഏകാന്തതയുടെ ഇരുട്ടറകൾ,
ചിലർ പ്രിയപ്പെട്ടവരെ കാണാതെ......
മരണം കാത്തുകിടന്നു...................
വിശന്ന് വലഞ്ഞ കിളിക്കുഞ്ഞുങ്ങളെ...
നിങ്ങളെ ആര് ഒാർക്കാനാണ്....,?
പിടിച്ചു വീടിന്റെ സ്നേഹക്കൂടി
ലൊതുങ്ങി......
മണ്ണിൽ നടന്നു.മരങ്ങളെതൊട്ടു.
കാണാകാഴ്ചകൾ കണ്ടു..........
കേൾക്കാപ്പാട്ടുകൾ കേട്ടു.
ഒാരോ മഹാമാരിയും ഒാരോ പാഠമാണ്.
മാനവസ്നേഹത്തിന്റെ മഹത്തായ പാഠം
|