എം.ആർ.എം.കെ.എം.എം.എച്ച്.എസ്.എസ് . ഇടവ/അക്ഷരവൃക്ഷം/ ആഗോളതാപനം ലോകത്തിന്റെ വെല്ലുവിളി

Schoolwiki സംരംഭത്തിൽ നിന്ന്
ആഗോളതാപനം ലോകത്തിന്റെ വെല്ലുവിളി


ലോകത്തിൽ ഒരു വെല്ലുവിളിയായി മാറിയിരിക്കയാണ് ആഗോളതാപനം. കാർബൺഡൈ ഓക്‌സൈഡ്, മീഥെയിൻ തുടങ്ങിയ അന്തരീക്ഷ വാതകങ്ങളുടെ വർധനവ് മൂലം ഭൂമിയിൽ തങ്ങിയിരിക്കുന്ന ചൂടിന്റെ അളവ് വർധിക്കുകയും അതുമൂലം ഭൂമിയുടെ ഉപരിതലത്തിൽ ചേർന്നുകിടക്കുന്ന അന്തരീക്ഷത്തിന്റെ ശരാശരി ഊഷ്മാവിൽ വർധനവുണ്ടാകുന്നു. ഭൂമി നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതി പ്രശ്നമാണ് ആഗോളതാപനം. ജീവികളുടെ നിലനിൽപിന് ഹാനികരമാണ് ആഗോളതാപനം ലോകത്തിന്റെ തന്നെ സർവ്വനാശത്തിനു കാരണമായേക്കാവുന്ന ഒന്നാണ് ആഗോളതാപനമെന്നു ശാസ്ത്രലോകം വെളിപ്പെടുത്തുന്നത്. ഭൂമിയുടെ അന്തരീക്ഷത്തിൽ ചെറിയ അളവിൽ ഹരിത ഗൃഹവാതകങ്ങൾ കാണപ്പെടുന്നു ഈ ഗൃഹവാതകത്തിന്റെ വർധിച്ചുവരുന്ന അളവുമൂലം ഭൂമിയിൽ തങ്ങിനിൽക്കുന്ന ചൂടിന്റെ അളവ് വർധിക്കുന്നു അതാണ് ആഗോളതാപനം.ഭൂമിയിലെ ഈ അവസ്ഥ വ്യതിയാനത്തിന് 90%വും കാരണം മനുഷ്യനാണ്. ആഗോളതാപനത്തിന്റെ വർധനവ് മൂലം പ്രകൃതിക്ഷോഭം ഉണ്ടാകുകയും ദ്രുവ പ്രദേശങ്ങളിലെ മഞ്ഞും ഹിമാനികളും ഉരുകുന്നതുമൂലം സമുദ്ര നിരപ്പുയരുകയും ഭൂമിയിലെ താഴ്ന്നപ്രദേശങ്ങൾ വെള്ളത്തിലാകുകയും ചെയുന്നു. ഹരിത ഗൃഹവാതകങ്ങളുടെ വർധനവ്, നഗരവത്കരണം, വാഹനങ്ങളുടെ വർധനവ്, വനനശീകരണംഎന്നിവ ആഗോളതാപനത്തിനു കാരണമാകുന്നു. മേൽപറഞ്ഞ കരണങ്ങളെല്ലാം മനുഷ്യന്റെ വിവേചന രഹിതമായ പ്രവർത്തനം മൂലമാണെന്ന് കാലാവസ്ഥ ഉച്ചകോടികൾ വെളിപ്പെടുത്തുന്നു. വാതക വ്യാപനത്തിലൂടെ ആഗോളതാപനത്തിനു ഇന്ന് പ്രധാന കാരണമായി മാറിയിരിക്കയാണ് മനുഷ്യൻ.

അഭിമന്യു . എസ്
5 A എം ആർ എം കെ എം എം എച്ച് എസ് എസ് , ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]