എസ്സ്. സി. ജി. എച്ച്. എസ്സ്. എസ്സ്. കോട്ടക്കൽ മാള/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:55, 15 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Subhashthrissur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പരിസ്ഥിതി

കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രകൃതിപ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയിലും മാറ്റങ്ങൾ വരുത്തി കൊണ്ടിരിക്കുന്നു . കരയും കടലും മഞ്ഞും മഴയും എല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമാക്കി. വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രമായി. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും സമരസപ്പെട്ട് കഴിയുന്ന ഇത്തരം വാസ സ്ഥലങ്ങളെയും ചുറ്റുപാടുകളെയും നമുക്ക് പരിസ്ഥിതി എന്ന് വിളിക്കാം.

എല്ലാംവർഷവും ജൂൺ 5 ആണ് ലോക പരിസ്ഥിതി ദിനം ആയി ആചരിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചുള്ള അവബോധം വരുത്താനും കർമ്മ പരിപാടികൾ ആസൂത്രണം ചെയ്യാനുമാണ് ഈ ദിനം ആചരിക്കുന്നത്. നാം ആയിരിക്കുന്ന പരിസ്ഥിതിയിൽ നിന്ന് ഒട്ടനവധി നൻമകൾ നമുക്ക് ലഭിക്കുന്നുണ്ട് . എന്നാൽ അതൊന്നും ചിന്തിക്കാതെ പരിസ്ഥിതിയെ മലിനമാക്കുക ആണ് നാം. മനുഷ്യനും പരിസ്ഥിതിയും അപകടകാരികളായ വസ്തുക്കൾ സ്വതന്ത്രമാക്കുന്ന പ്രവർത്തിയാണ് മലിനീകരണം എന്നു പറയുന്നത്. പരിസ്ഥിതി നശീകരണം എന്നാൽ പാടം നികത്തൽ , മരം വെട്ടൽ, പാറ, കുന്ന് ഇടിച്ചു നിരപ്പാക്കൽ കുഴൽ കിണറുകളുടെ അമിതമായ ഉപയോഗം, പ്ലാസ്റ്റിക് വേസ്റ്റുകൾ, വാഹനങ്ങളിൽ നിന്നുള്ള അന്തരീക്ഷ മലിനീകരണം, രാസകീടനാശിനികൾ മുതലായവയാണ്. അന്തരീക്ഷത്തിൽ എത്തിച്ചേരുന്ന കാർബൺ ഡയോക്സൈഡ്, മീഥേൻ, നൈട്രസ് ഓക്സൈഡ്, ക്ലോറോ ഫ്ലൂറോ കാർബണുകൾ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുകയാണ്. ഇവ ഓസോൺ പാളികളുടെ തകർച്ചയ്ക്ക് കാരണമാവുകയും ആഗോളതാപനം ഉണ്ടാവുകയും ചെയ്യുന്നു. പരിസ്‍ഥിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും നിലനിൽപ്പിന് ആവശ്യമാണ്. മാത്രമല്ല സംരക്ഷിക്കേണ്ടത് നമ്മുടെ കടമയുമാണ്.

നാം കുട്ടികൾ എന്ന നിലയിൽ നമുക്ക് ആവുന്നത്ര പരിസ്ഥിതിയെ സംരക്ഷിക്കാം. മരങ്ങൾ നട്ടുപിടിപ്പിച്ചു, രാസകീടനാശിനികളുടെ ഉപയോഗം കുറച്ചും ആവശ്യമില്ലാത്തപ്പോൾ ലൈറ്റും ഫാനും ഓഫ് ചെയ്തു മറ്റും നമുക്ക് പരിസ്ഥിതിയെ സംരക്ഷിക്കാം. പ്രകൃതിവിഭവങ്ങളുടെ ബുദ്ധിപൂർവ്വമായ ഉപയോഗപ്പെടുത്തലും ശ്രദ്ധാപൂർവമായ സമീപനവും മൂലം പരിസ്ഥിതി മലിനീകരണം ഒരു പരിധിവരെ തടഞ്ഞുനിർത്താൻ സാധിക്കും. ഇവ അമിതമായി ഉപയോഗിച്ചാൽ വിഭവങ്ങളുടെ അളവ് കുറയുകയും പരിസ്ഥിതിയുടെ സന്തുലനാവസ്ഥ തകരുകയും ചെയ്യും. നാം ചൂഷണം ചെയ്യുന്ന വിഭവങ്ങൾ അതേ വേഗതയിൽ പുനർ ഉൽപ്പാദിപ്പിക്കാൻ പ്രകൃതിജന്യമായ രീതിയിൽ നമുക്ക് കഴിയില്ല എന്നത് എപ്പോഴും ഓർക്കേണ്ടതാണ്. അതിനാൽ വിഭവങ്ങളെ ഉൽപ്പാദനക്ഷമത മായി നിലനിർത്തണം. പ്രകൃതിക്ക് കോട്ടം വരുത്തുന്ന തരത്തിലുള്ള വികസനപ്രവർത്തനങ്ങളും മറ്റും നിർത്തിവെക്കുകയും വേണം. അങ്ങനെ ഒരു സുചിത്വം ഉള്ള ഒരു പരിസ്ഥിതിയെ നമുക്കൊരുമിച്ച് വാർത്തെടുക്കാം.

മരിയ തോമസ്
9 B എസ്. സി. ജി. എച്ച്. എസ്. എസ്. കോട്ടക്കൽ, മാള
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം