കണ്ടുഞാൻ ആദ്യമായ്
വൃദ്ധസദനത്തി൯ പടിവാതിൽ
എൻ മക്കളിന്നെന്നെ ഉപേക്ഷിച്ചു
ഇവിടെ...
നാഴിയൂരി മണ്ണും പകുത്തെടുത്ത്
മക്കൾ നാലവഴിക്കായി പിരിഞ്ഞുപോയി
അച്ഛൻ മറഞ്ഞോരു കാലം മുതൽ-
ക്കമ്മ ഏകയാണേകയായണീ ഭൂമിയിൽ
എന്നെ ഏകയാക്കി
പിരിഞ്ഞുപോയി എൻ നാലുമക്കൾ...
ഞാൻ എന്തു പാപം ചെയ്തു
എൻ മക്കളെ നിങ്ങളെന്നോടീ
ക്രൂരത ചെയ്തു
ഞാൻ എൻ മക്കൾക്കും ഭാരം
ഞാൻ ഈ ഭൂമിക്കും ഭാരം