Schoolwiki സംരംഭത്തിൽ നിന്ന്
ഗ്രേറ്റ ദ് ഗ്രേറ്റ്
പ്രകൃതിയും കാലാവസ്ഥയും തകിടം മറിയുമ്പോൾ പണത്തെക്കുറിച്ചും സാമ്പത്തിക വളർച്ചയെക്കുറിച്ചും മായാജാല കഥകൾ മാത്രം സംസാരിക്കാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് ലോകനേതാക്കളോടുള്ള അവളുടെ ചോദ്യം. ഭൂമി അനുദിനം ചുട്ടുപഴുക്കുമ്പോഴും തണുപ്പൻ മട്ടിലിരിക്കുന്ന ഭരണകൂടങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പരിസ്ഥിതിക്കായി പോരാടുന്ന ഗ്രേറ്റ ട്യുൻബെർഗ് എന്ന കൗമാരക്കാരിയുടെ ഉയർന്ന ശബ്ദമാണ് ഇന്ന് ലോകമെമ്പാടും നിറഞ്ഞു നിൽക്കുന്നത്.
ആദ്യമൊന്നും അവളുടെ പ്രതിഷേധത്തിന് ആരും ശ്രേദ്ധ നൽകിയില്ല. എന്നാൽ, തന്റെ ഒറ്റയാൾ പ്രതിഷേധത്തിന്റെചിത്രം അവൾ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതോടെ കാര്യങ്ങൾ ലോകം അറിഞ്ഞു തുടങ്ങി.തന്റെ രാജ്യമായ സ്വീഡൻ, പാരീസ് ഉടമ്പടി അംഗീകരിക്കുന്നതു വരെ എല്ലാ വെള്ളിയാഴ്ചകളിലും ക്ലാസ് ബഹിഷ്കരിച്ച് സമരത്തിനിറങ്ങാൻ തീരുമാനിച്ചു തന്റെ സമരത്തിന് 'ഫ്രൈഡേയ്സ് ഫോർ ഫ്യൂച്ചർ' എന്നാണവൾ പേരിട്ടത്.
കാലാവസ്ഥ വ്യതിയാനത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ സ്വന്തം വീട്ടിൽ നിന്നു തന്നെ തുടങ്ങണം- ഇതായിരുന്നു ഗ്രേറ്റയുടെ ചിന്ത ഗ്രേറ്റയുടെ പരിസ്ഥിതി പ്രവർത്തനത്തിന് മാതാപിതാക്കൾ പൂർണപിന്തുണ നൽകിയതോടെ പരിസ്ഥിതി വിഷയമാക്കിയുള്ള പുസ്തകങ്ങളും എഴുതി തുടങ്ങി.
കാലാവസ്ഥാ മാറ്റത്തിന് എതിരെയുള്ള ഗ്രേറ്റയുടെ സമരങ്ങൾ സ്കൂൾ കുട്ടികൾക്ക് മാത്രമല്ല പ്രചോദനം നൽകിയത്. മുതിർന്നവർക്കിടയിലും ഇത് ചർച്ചാവിഷയമാക്കി. കാലാവസ്ഥാ വ്യതിയാനം ഗുരുതരമായ പ്രശ്നമാണെന്ന് അറിയിച്ചു കൊണ്ട് നിരവധി പൊതുപ്രവർത്തകരാണ് മുന്നോട്ടുവന്നത്. ഫോസിൽ ഇന്ധനങ്ങളുടെ സംരക്ഷകയായി മാറിയ ഗ്രേറ്റക്കെതിരെ പലയിടത്തു നിന്നും വിമർശനങ്ങളും പ്രതിഷേധങ്ങളും ഉയർന്നിട്ടുണ്ട്. ഗ്രേറ്റിയെ മാനസിക പ്രശ്നങ്ങളുള്ള പെൺകുട്ടിയായാണ് പലരും ചിത്രീകരിച്ചത്. എന്നാൽ, തന്നെ വ്യക്തിഹത്യ ചെയ്യുന്നതിനു പകരം താൻ മുന്നോടുവയ്ക്കുന്ന പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരമെന്ന് ആലോചിക്കു എന്നാണ് ഗ്രേറ്റ പറയുന്നത്.
അമൃത സന്തോഷ്
|
9 A കണ്ണശ മിഷൻ ഹൈസ്കൂൾ കാട്ടാക്കട ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കഥ
|
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}
[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]
|