സെന്റ്. ജോൺസ് എച്ച് എസ് എസ് മറ്റം/അക്ഷരവൃക്ഷം/അതിജീവനം 2.0

Schoolwiki സംരംഭത്തിൽ നിന്ന്


അതിജീവനം 2.0

പ്രളയം നമ്മെ പഠിപ്പിച്ചു
ഒന്നായ് നമ്മൾ വിജയിച്ചു
ഒന്നായ് നമ്മൾ കാണിച്ചു
അതിജീവനത്തിൻ പാഠങ്ങൾ
കൈകൾ കോർത്ത് മുതുകുകൾ താഴ്തി
സാഹോദര്യത്തിൻ പുതുവഴികൾ

അതിജീവനമീ ജീവിതം
അതിനതിരില്ലെന്നീ മാനവം
നന്നായ് ശുചിത്വം പാലിച്ച്
ചെറുത്ത് നമ്മൾ നിർത്തീടും
ഒന്നായ് നമ്മൾക്കകറ്റീടാം
കൊറോണയന്നീമാരിയെ

ഭയപ്പെടാതെ ജാഗ്രതയോടെ
പറിച്ചെറിയാം ഭീഷണിയെ
അകന്ന് നിൽകാം ശാരീരികമായ്
മനസ്സിലൂടെയടുത്തീടാം
പഠിച്ചു നമ്മൾ പല പാഠങ്ങൾ
ഓർത്തുവെക്കാം നാളേക്കായ്

പ്രളയം നമ്മെ പുറത്തിറക്കി
കോവിഡ് നമ്മെയകത്താക്കി
ഇല്ലായിരുന്നുസമയങ്ങൾ എന്നാലിപ്പോൾ
സമയം കൊല്ലാൻ കേഴുന്നു
ആൾ ദൈവങ്ങൾ അഘോഷങ്ങൾ
ഒന്നും നമുക്ക് വേണ്ടിപ്പോൾ
സദ്യകളില്ല ചടങ്ങുകളില്ല
ആചാരത്തിൻ ലംഘനമില്ല
ജീവൻ മാത്രം തിരികെക്കിട്ടാൻ
കരഞ്ഞ് നമ്മൾ അലറുന്നു

കൈവിടില്ലാ പ്രതീക്ഷകൾ
ശുചിത്വമോടെ മാസ്കുകളോടെ
അകന്നു നിൽകാം നമ്മൾക്ക്
തുമ്മീടുമ്പോൾ ചുമയ്ക്കുമ്പോൾ
പൊത്തിടാം മുഖം തൂവാലകൊണ്ട്
സമൂഹവ്യാപനമില്ലാതാക്കാം
വീടിന്നുള്ളിലൊതുങ്ങീടാം
കാത്തീടാം മാനവരാശിയെ
ആരോഗ്യമുള്ളോരുനാളേക്കായ്
പഠിച്ചിടാം പുതുശീലങ്ങൾ
കേട്ടിടാമുപദേശങ്ങൾ
 

ശ്രീലക്ഷ്മി എസ്സ് എൽ
8-A സെന്റ്. ജോൺസ് ഹയർ സെക്കന്ററി സ്കൂൾ, മറ്റം
മാവേലിക്കര ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 14/ 04/ 2020 >> രചനാവിഭാഗം - {{{തരം}}}

[[Category:അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച {{{തരം}}}]]