എസ്. ബി. എസ്. ഓലശ്ശേരി
വിലാസം
ഓലശ്ശേരി

ഓലശ്ശേരി (പി.ഓ), കൊടുമ്പ,പാലക്കാട്
,
678551
സ്ഥാപിതം1950
വിവരങ്ങൾ
ഫോൺ04912574999
ഇമെയിൽsbsolassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21361 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ & ENGLISH
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻVENUGOPALAN H
അവസാനം തിരുത്തിയത്
29-03-202021361


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊടുമ്പ് പഞ്ചായത്തിലെ ഓലശ്ശേരി എന്ന ഗ്രാമത്തിലാണ് സീനിയർ ബേസിക് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1950 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.

ക്ലബ്ബ് പ്രവർത്തനങ്ങൾ.

ലോക മണ്ണ് ദിനത്തിൽ മണ്ണിൽ പൊന്ന് വിളയിക്കാൻ എസ്.ബി എസ്. വിദ്യാർത്ഥികൾ കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും കൊടുമ്പ് പഞ്ചായത്ത് പച്ചക്കറി വികസന പദ്ധതിയുടേയും ജൈവ മാലിന്യ സംസ്കരണ യൂണിറ്റായ ബയോ ബിന്നിന്റെയും ഉദ്ഘാടനം കൊടുമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ഷൈലജ നിർവ്വഹിച്ചു . സ്ക്കൂളിലെ 50 സെന്റ് സ്ഥലത്താണ് കൃഷി ചെയ്യുന്നത് ശീതകാല പച്ചക്കറികളായ കാബേജ് ക്വാളീഫ്ലവർ കൂടാതെ അമര, കോവൽ , വഴുതിന ,പയർ, മുളക്, അഗത്തി കീര,മുരിങ്ങ, റെഡ് ലേഡി പപ്പായ , കറിവേപ്പില എന്നിവയാണ് കൃഷി ചെയ്യുന്നത് മണ്ണിനെ മലിനമാക്കുന്ന രാസവളങ്ങളും , കീടനാശിനികളും ഉപയോഗിക്കാതെ പൂർണ്ണമായും ജൈവീക രീതിയിൽ കൃഷി ചെയ്ത് മണ്ണിനേയും മനുഷ്യനേയും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഷരഹിത പച്ചക്കറി കൃഷി ചെയ്യുന്നത് സ്ക്കൂളിലെ അടുക്കള മാലിന്യങ്ങൾ ബയോബിൻ ഉപയോഗിച്ച് സംസ്കരിച്ച് ജൈവവളമാക്കി പച്ചക്കറി കൃഷിക്ക് ഉപയോഗിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്


നല്ലപാഠം പ്രവർത്തനങ്ങൾ

പഠനത്തോടൊപ്പം സാമൂഹ്യ സേവനത്തിന്റേയും പ്രകൃതിസ്നേഹത്തിന്റെയും നല്ലപാഠങ്ങൾ പകർന്നു നൽകുന്ന മലയാള മനോരമയുടെ നല്ലപാഠം പദ്ധതിയുടെ പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിൽ രണ്ടാം വർഷത്തിൽ എത്തി നിൽക്കുന്നു. ഈ അധ്യയന വർഷത്തെ പ്രവർത്തനങ്ങൾക്ക് നമുക്ക് ഫുൾ എ പ്ലസ് " കരസ്ഥമാക്കാൻ കഴിഞ്ഞു. കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങൾക്ക് "എ ഗ്രേഡും ജൂറിയുടെ പ്രത്യേക പരാമർശവും " ലഭിക്കുകയുണ്ടായി. സ്കൂളിന്റേയും സമൂഹത്തിന്റേയും ആവശ്യങ്ങൾക്കിണങ്ങുന്ന വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് ഈ അധ്യയന വർഷം നടപ്പിലാക്കിയത്. കുട്ടികളുടെ ഇടപെടലുകളും പ്രവർത്തനത്തിന്റെ മികവുകളും സമൂഹത്തോട് കൂടുതൽ ഇണങ്ങാൻ പ്രാപ്തരാക്കി.പ്ലാസ്റ്റിക്കിനോട് വിടപറഞ്ഞും പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിച്ചും അതിന്റെ ഉപയോഗം വർദ്ധിപ്പിച്ചും ഇതെല്ലാം സമൂഹത്തിലേക്കെത്തിച്ചും തികച്ചും ഹരിതഗേഹമാക്കി സ്കൂളിനേയും നാടിനേയും മാറ്റാൻ യത്നിക്കുകയാണ് നല്ലപാഠം കൂട്ടുകാർ. ഇതിനു പുറമെ സാമൂഹ്യ സേവനം, തൊഴിൽ നൈപുണ്യം, സർഗ്ഗശേഷി മുതലായ വ്യത്യസ്ത മേഖലകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളായിരുന്നു ഈ വർഷം തെരഞ്ഞെടുത്തു നടപ്പിലാക്കിയത്. പാഠപുസ്തകങ്ങളോടൊപ്പം പുതിയ താളുകളായി ഈ അനുഭവങ്ങളെയും നമുക്കു ചേർക്കാം ...... നന്മയുള്ള നല്ല നാളേക്കായ്......

'1.റോഡ് സുരക്ഷയുടെ 'നല്ലപാഠങ്ങൾ' പകർന്ന് SBS ഓലശ്ശേരി'

റോഡ് സുരക്ഷാ വാരത്തോടനുബന്ധിച്ച് റോഡ് സുരക്ഷാ നിയമങ്ങൾ പകർന്ന് SBS ഓലശ്ശേരി നല്ലപാഠം കൂട്ടുകാർ. റോഡ് നിയമങ്ങൾ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് മാത്രമല്ലെന്നും കാൽനടയാത്രക്കാർക്ക് കൂടിയുള്ളതാണെന്നും റോഡ് നിയമങ്ങൾ പാലിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്നും യാത്രക്കാരെ പറഞ്ഞു മനസ്സിലാക്കി.

ജീവൻ വളരെ വിലപ്പെട്ടതാണ് അത് നഷ്ടപ്പെടാൻ അമിത വേഗത കാരണമാകരുത്, വീട്ടിൽ നിന്ന് യഥാസമയം യാത്ര ആരംഭിച്ച് മിതമായ വേഗതയിൽ വളരെ ശ്രദ്ധയോടെ വാഹനം ഓടിക്കുക , പ്രായപൂർത്തിയാകാത്തവർക്ക് വാഹനം നൽകിയാൽ രക്ഷിതാക്കൾക്ക് കടുത്ത ശിക്ഷ,കുട്ടിക്കളി റോഡിൽ വേണ്ട, ഹെൽമറ്റ് ധരിക്കുക, സീറ്റ് ബെൽറ്റ് ധരിക്കുക, മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ട് റോഡിലൂടെ നടക്കരുത്, വാഹനം ഓടിക്കരുത് തുടങ്ങിയ ഇരുപതോളം പ്ലക്കാർഡുമായിട്ടായിരുന്നു കൂട്ടുകാർ ബോധവത്ക്കരണം നടത്തിയത്. ക്രോസിംഗ് ഡ്രില്ലും പരിചയപ്പെടുത്തി.കുറച്ചു പേർ ഇതൊന്നും ഞങ്ങൾക്ക് ബാധകമല്ലെന്നമട്ടിൽ പോയെങ്കിലും ഭൂരിഭാഗവും നല്ലപാഠം കൂട്ടുകാരുടെ ഉപദേശങ്ങൾ അനുസരിച്ചു. മാസങ്ങൾക്ക് മുൻപ് വിദ്യാലയത്തിനു മുന്നിലെ തിരക്കേറിയ റോഡിൽ നല്ലപാഠം കൂട്ടുകാർ ഹമ്പുകളിൽ അടയാളം രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു.

കാരുണ്യയിൽ പുതുവൽസരം ആഘോഷിച്ച് എസ്.ബി എസ് ഓലശ്ശേരിയിലെ കുട്ടികൾ

2.പുതുവത്സരാഘോഷം ഓലശ്ശേരി:ഓലശ്ശേരി എസ്.ബി.എസി ലെ നല്ല പാഠം വിദ്യാർത്ഥികൾ മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി പുതുവത്സരാഘോഷത്തിന് തിരഞ്ഞെടുത്തത് കരിങ്കരപ്പുള്ളി കാരുണ്യ വാർദ്ധക്യ ശുശ്രൂഷാ കേന്ദ്രത്തിലാണ്. ട്രസ്റ്റി ബോർഡ് അംഗം ശ്രീ മധുസൂധനൻ കേക്ക് മുറിച്ച് പുതുവൽസര ആഘോഷത്തിന് തുടക്കം കുറിച്ചു . ഈ സ്ഥാപനത്തിനെ ഒരു വൃദ്ധസദനം എന്ന് വിളിക്കുവാൻ ആഗ്രഹമില്ലെന്നും ഒരു ചെറിയ വസുദേവ കുടുംബകം എന്ന് പറയുന്നതാണ് ഞങ്ങൾക്ക് ഇഷ്ടം എന്നും അദ്ദേഹം പറഞ്ഞു . യൗവ്വനകാലത്ത് സ്വയം ജീവിതം മറന്ന് മറ്റോർക്കോ വേണ്ടി ജീവിച്ചു. വാർദ്ധക്യകാലത്ത്- ആർക്കും വേണ്ടാത്ത - ജാതി മത ഭേദമില്ലാത്ത കുറച്ച് മനുഷ്യാത്മാക്കളുടെ - ഒരു കുടുംബം -മുജ്ജന്മാന്തര ബന്ധം കാരണം ഈ ജൻമത്തിൽ ഒരുമിച്ച് ചേർന്നവരെ ഒരു കുടുംബം എന്നല്ലാതെ വിശേഷിപ്പിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു .മുത്തശ്ശിമാർക്കും മുത്തശ്ശൻമാർക്കൊപ്പം നല്ലപാഠം കുട്ടികൾ ഉച്ചഭക്ഷണം കഴിച്ച് പാട്ടും നൃത്തവുമായി അവരോടൊത്ത് ഏറെ സമയം ചെലവഴിച്ച് അവർക്ക് ആഹ്ലാദവും ആത്മവിശ്വാസവും സ്നേഹവും നല്കി, അവരുടെ അനുഗ്രഹവും വാങ്ങിയാണ് മടങ്ങിയത്

മാനേജ്മെന്റ്

Manager: Shri.K.V.Ramalingam,

Secretary:Shri.Unnikrishnan master,

Treassurer:Shri.Kutty krishnan

Members : Shri.Madhavan kutty menon, Prsanth,Suresh Abraham

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

സി.ഉണ്ണികൃഷ്ണൻ (1999-2004)

കെ.മുരളീധരൻ (2004-2016)

പി.ആനന്ദവല്ലി (2016-2017)

പി.വി.സേതുമാധവൻ (2017-2019)

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി


"https://schoolwiki.in/index.php?title=എസ്._ബി._എസ്._ഓലശ്ശേരി&oldid=697915" എന്ന താളിൽനിന്ന് ശേഖരിച്ചത്