സെന്റ്. മേരീസ് എച്ച്.എസ്സ്.എസ്സ് കുറവിലങ്ങാട്/ലിറ്റിൽകൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
45051-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 45051 |
യൂണിറ്റ് നമ്പർ | LK/2018/45051 |
അംഗങ്ങളുടെ എണ്ണം | 38 |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ലീഡർ | ജോസ് തോമസ് |
ഡെപ്യൂട്ടി ലീഡർ | ജോസഫ് ജോസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | ശ്രീ. സിബി സെബാസ്റ്റ്യൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സി. റാണി മാത്യു |
അവസാനം തിരുത്തിയത് | |
19-12-2020 | Adithyak1997 |
ഡിജിറ്റൽ പൂക്കളം
2019 ലെ സ്ക്കൂൾതല ഓണാഘോഷത്തോടനുബന്ധിച്ചു ലിറ്റിൽ കൈറ്റ്സ് നിർമ്മിച്ച ഡിജിറ്റൽ പൂക്കളം
ഡിജിറ്റൽ മാഗസിൻ2019
ഒന്നേകാൽ നൂറ്റാണ്ട് മുമ്പ് നിധീരിക്കൽ മാണികത്തനാരാൽ സ്ഥാപിതമായ കുറവിലങ്ങാട് സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ലിറ്റിൽ കൈറ്റ്സ് സ്‌കൂളിന്റെ സ്ഥാപകനെക്കുറിച്ചു ഹ്രസ്വചിത്രമൊരുക്കുന്നു.
കുറവിലങ്ങാട് മുത്തിയമ്മ സന്നിധിയിലെ വാദ്യപ്പുരയിലും പടിപ്പുരയിലുമായി അക്ഷര പഠനത്തിന്റെ ആദ്യ വാതിലുകൾ തുറന്ന നിധീരിക്കൽ മാണിക്കത്തനാരുടെ ജീവിതം പുതുതലമുറയ്ക്ക് പരിചിതമാക്കുവാൻ ഹ്രസ്വചിത്രം വഴിതുറക്കും. നൂറ്റാണ്ടിനു ശേഷവും മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ സംരക്ഷിച്ചിരിക്കുന്ന വാദ്യപ്പുരയുടെ മുന്നിൽ മാണിക്കത്തനാർ –മലയാളത്തിന്റെ മാണിക്യം എന്ന ഹ്രസ്വചിത്രത്തിന്റെ ചിത്രീകരണത്തിനു തുടക്കമായി.
കുറവിലങ്ങാട്ടെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ തുടക്കമായ ഇംഗ്ലിഷ് സ്കൂൾ, കുറവിലങ്ങാട് പള്ളിയുടെ വാദ്യപ്പുരയിലും പടിപ്പുരമാളികയിലുമായി അദ്ദേഹം 1888-ൽ ആരംഭിച്ച ഇംഗ്ലിഷ് വിദ്യാലയമാണ് പിൽക്കാലത്തു സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളായും തുടർന്ന് ഹയർ സെക്കണ്ടറി സ്‌കൂളായും മാറിയത്. ഇംഗ്ലിഷ് പള്ളിക്കൂടം ശതോത്തര ജൂബിലിയുടെ നിറവിൽ നിൽക്കുമ്പോഴാണ് സ്ഥാപകന്റെ ജീവിതം പുത്തൻ തലമുറ ചിത്രീകരിക്കുന്നത്. മുൻ രാഷ്ട്രപതി ഡോ.കെ.ആർ.നാരായണൻ, മുൻ മന്ത്രി കെ.എം.മാണി തുടങ്ങി ഒട്ടേറെ പ്രമുഖർ ഇവിടെ പഠിച്ചു ഉയരങ്ങൾ കീഴടക്കി. പത്തിലേറെ ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്ന മാണിക്കത്തനാർ മലയാള ഭാഷയുടെ നവീകരണത്തിനു വേണ്ടിയും പ്രവർത്തിച്ചു.
കുറവിലങ്ങാട് പള്ളി, ബോയ്സ് ഹൈസ്‌കൂൾ, കോഴായിലെ നിധീരിക്കൽ തറവാട്, മാന്നാനം, പാലാ, കോട്ടയം, നിരണം എന്നിവിടങ്ങളിലായി ഒരു മാസം നീണ്ടു നിൽക്കുന്ന ചിത്രീകരണം നടക്കും.
സെന്റ് മേരീസ് ബോയ്സ് ഹൈസ്കൂളിലെ ഐടി ക്ലബ് ലിറ്റിൽ കൈറ്റ്സാണ് ഹ്രസ്വചിത്രം നിർമിക്കുന്നത്. കുട്ടികൾക്കു പിന്തുണയുമായി മാനേജ്മെന്റും അധ്യാപകരും രക്ഷകർത്താക്കളും ഒപ്പമുണ്ട്. മലയാളം, ഇംഗ്ലിഷ്, ഹിന്ദി ഭാഷകളിലാണ് ഒരു മണിക്കൂറോളം ദൈർഘ്യം വരുന്ന ചിത്രം തയാറാവുന്നത്. മാണിക്കത്തനാരുടെ 115-ാം ചരമവാർഷിക ദിനമായിരുന്ന ജൂൺ 20 ആർച്ച് പ്രീസ്റ്റ് റവ.ഡോ.ജോസഫ് തടത്തിൽ സ്വിച്ച് ഓൺ കർമം നിർവഹിച്ചു. ഹെഡ്‌മാസ്റ്റർ ജോർജുകുട്ടി ജേക്കബ്, പി.ടി.എ.പ്രസിഡന്റ് ശ്രീ. ബേബി തൊണ്ടാംകുഴി , അധ്യാപകരായ കെ .വി ജോർജ്, ഷീൻ മാത്യു, സിസ്റ്റർ ലിസ്യൂ റാണി, വിദ്യാർത്ഥി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
2018-20 ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ് ഉദ്ഘാടനം
-
കുറവിലങ്ങാട് സെന്റ് മേരീസിന്റെ ലിറ്റിൽ കൈറ്റ്സ്
കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഉദ്ഘാടനം 2018 ജൂൺ 1 നു ഹെഡ്‌മാസ്റ്റർ ശ്രീ. ജോർജ്ജുകുട്ടി ജേക്കബ് നിർവ്വഹിച്ചു . അതിനു ശേഷം കൈറ്റ് മാസ്റ്റർ സിബി സെബാസ്റ്റ്യൻ സാറിന്റെയും കൈറ്റ് മിസ്ട്രസ് സിസ്റ്റർ റാണിയുടെയും നേതൃത്വത്തിൽ യോഗം ചേർന്നു. ലിറ്റിൽ കൈറ്റ്സിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എസ്. ഐ. റ്റി. സി. ശ്രീമതി നൈസിമോൾ ചെറിയാൻ ആമുഖം നൽകി. ലിറ്റിൽ കൈറ്റ്സ് ലീഡറായി ജോസ് തോമസിനെയും ഡെപ്യൂട്ടി ലീഡറായി ജോസഫ് ജോസിനെയും തിരഞ്ഞെടുത്തു.
സ്കൂളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 39 കുട്ടികൾ യൂണിറ്റിൽ പ്രവർത്തിച്ചു വരുന്നു. എല്ലാ ബുധനാഴ്ചയും വൈകുന്നേരം 3.45 മുതൽ 4.45 വരെയുള്ള സമയം ലിറ്റിൽ കൈറ്റ്സിന്റെ റെഗുലർ ക്ലാസ് നടത്തുന്നു. കൂടാതെ തിരഞ്ഞെടുക്കപ്പെട്ട ശനിയാഴ്ചകളിൽ പ്രഗത്ഭരുടെ ക്ലാസും നടന്നു വരുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളുടെയും ഡോക്യുമെന്റേഷൻ ലിറ്റിൽ കൈറ്റ്സിലെ അംഗങ്ങൾ ചെയ്യുന്നു.
മുൻ അദ്ധ്യയനവർഷാന്ത്യത്തിൽ ലിറ്റിൽ കൈറ്റ്സിൽ ചേരാൻ കഴിയാത്തവർക്കും പുതിയ കുട്ടികൾക്കും അവസരം ഒരുക്കികൊണ്ട് 02-07-2018ന് ഒരു അഭിരുചി പരീക്ഷകൂടി നടത്തപ്പെട്ടു. ലിറ്റിൽ കൈറ്റ് മാസ്റ്ററിന്റെയും മിസ്ട്രസിന്റെയും നേതൃത്വത്തിലായിരുന്നു പ്രവേശനപരീക്ഷ നടന്നത്.
ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്ക് മൊബൈൽ ആപ്പ് നിർമ്മാണം, റോബോട്ടിക്‌സ്, ഗ്രാഫിക് ഡിസൈനിംഗ്, ഹാർഡ്‌വെയർ, മലയാളം കമ്പ്യൂട്ടിംഗ്, പ്രോഗ്രാമിംഗ്, സൈബർ സുരക്ഷ, ഇലക്ട്രോണിക്സ്, ആനിമേഷൻ,വെബ് ടി.വി. എന്നിവയിൽ വിദഗ്ദപരിശീലനം നൽകപ്പെടുന്നു.
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണം
ഹൈടെക് ക്ലാസ്സ് മുറികളുടെ സംരക്ഷണത്തിന് ലിറ്റിൽകൈറ്റ്സ് അംഗങ്ങൾക്കു് പരിശീലനം സംഘടിപ്പിച്ചു. അവരുടെ നേതൃത്വത്തിൽ മറ്റു ഹൈസ്ക്കൂൾ ക്ലാസുകളിലെ ഹൈടെക് ക്ലാസ്സ് സംരക്ഷണചുമതലയുള്ള കുട്ടികൾക്കും പരിശീലനം നടത്തി.
ലിറ്റിൽ കൈറ്റ്സ് സ്കൂൾതല നിർവഹണസമിതി
ചെയർമാൻ - ശ്രീ. ബേബി തൊണ്ടാംകുഴി
കൺവീനർ - ശ്രീ. ജോർജ്ജുകുട്ടി ജേക്കബ്
വൈസ് ചെയർമാൻമാർ - ലൗലി ഷീൻ ,സിനി ഓസ്റ്റിൻ
ജോയിന്റ് കൺവീനർമാർ - ശ്രീ. സിബി സെബാസ്റ്റ്യൻ (കൈറ്റ് മാസ്റ്റർ) , സി. റാണി മാത്യു (കൈറ്റ് മിസ്റ്റ്രസ്)
സാങ്കേതിക ഉപദേഷ്ടാവ് - നൈസിമോൾ ചെറിയാൻ
കുട്ടികളുടെ പ്രതിനിധികൾ - ജോസ് തോമസ് , ജോസഫ് ജോസ്
ലിറ്റിൽ കൈറ്റ്സ് ഏകദിനക്യാമ്പ്
കുറവിലങ്ങാട് സെന്റ് മേരീസ് ഹയർ സെക്കന്ററിസ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ ഏകദിന ക്യാമ്പ് 2018 ഓഗസ്റ്റ് 11-ാം തിയതി ശനിയാഴ്ച എസ്. ഐ. റ്റി. സി. ശ്രീമതി നൈസിമോൾ ചെറിയാന്റെയും കൈറ്റ് മാസ്റ്റർ സിബി സെബാസ്റ്റ്യൻ സാറിന്റെയും കൈറ്റ് മിസ്ട്രസ് സിസ്റ്റർ റാണിയുടെയും നേതൃത്വത്തിൽ നടന്നു. റീജിയണൽ കോ-ഓർഡിനേറ്റർ ജയകുമാർ സാറിന്റെയും മാസ്റ്റർ ട്രെയിനർ നിധിൻ സാറിന്റെയും സന്ദർശനം കുട്ടികൾക്ക് പ്രോത്സാഹനമായി.
-
റീജിയണൽ കോ.ഓർഡിനേറ്റർ ജയകുമാർസാറിന്റെ സന്ദർശനം
-
മാസ്റ്റർ ട്രെയിനർ നിധിൻ സാർ ലിറ്റിൽ കൈറ്റ്സിനോടു സംസാരിക്കുന്നു
-
ഗ്രൂപ്പ് വർക്ക്
-
ആനിമേഷൻ ക്ലാസ് - സിബിസാർ
-
ജിമ്പ് പരിശീലനം
-
സ്വയം പരിശീലനം
-
ആനിമേഷൻ ക്ലാസ്
-
ഗ്രൂപ്പ് വർക്ക്
-
വീഡിയോ എഡിറ്റിംഗ് പരിശീലനം
-
കുട്ടികളുടെ വർക്ക് ആസ്വദിക്കുന്ന ജയകുമാർ സാർ
-
ഉച്ചഭക്ഷണവിതരണം
-
ഉച്ചഭക്ഷണവിതരണം
-
ഉച്ചഭക്ഷണസമയം
-
രുചികരമായ ഉച്ചഭക്ഷണം
ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2018-20
ആദിത്യൻ മോഹൻ | അക്ഷയ് സഹദേവൻ |
അലൻ വിൽസൺ | ആൽബിൻ ജിമ്മി തോമസ് |
ആൽബിൻ ജോസഫ് | അനൽ സന്തോഷ് |
അനിഷ് രാമകൃഷ്ണൻ. | അൻഷിൽ ജോസഫ് |
ആഷിക്ക് ഷാജി | അശ്വിൻ ഷാജി |
ക്ലിസ്ടൺ ജോർജ്ജ് | ഫ്രഡി സിബി |
ഗോകുൽ ബാഹുലേയൻ | ജിൻസ്‌മോൻ രാജു |
ജിസ്സ് മാത്യു | ജോസ് തോമസ് |
ജോസഫ് ജോസ് | മിഥുൻ .എം.കെ. |
നന്ദുമോൻ സാബു | പ്രണവ് പി. ഡി. |
റിജോ ജോബ് | ജെസ്സൻ തോമസ് |
റോഹൻ സാജു | സെബാസ്റ്റ്യൻ തോമസ് |
ഷേർൺ ജോസഫ് | അലക്സ് ജോസഫ് |
രാഹുൽ കെ.സുകുമാരൻ | അനന്തു ഷിജി |
ആൽബേ ജോർജ്ജ് റോബർട്ട് | ഡിക്സൺ ജോർജ്ജ് വിനോദ് |
പീറ്റർ. കെ. ജെ. | ശരത്ത് ആൽഫോൻസ് |
ജിസ്സ്മോൻ ഷെൻസൺ | റിൻസ് രാജേഷ് |
ആൽബിൻ കുര്യൻ | ഡാനി ഷാജി |
നിഖിൽ ബിജു | ഐബിൻ ബിജു |
ജോബിൻ ബാബു | അക്ഷയ് സഹദേവൻ |