എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ

Schoolwiki സംരംഭത്തിൽ നിന്ന്
എസ്.എം.വി. എൻ.എസ്സ്.എസ്സ്.എച്ച്.എസ്സ്.എസ്സ്.കല്ലറ
വിലാസം
കല്ലറ

കല്ലറ പി.ഒ,
കോട്ടയം
,
686611
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ04829267567
ഇമെയിൽsmvnsshsskallara@gmail.com
കോഡുകൾ
സ്കൂൾ കോഡ്45027 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽN.BINDU
പ്രധാന അദ്ധ്യാപകൻK.S SREELEKHA
അവസാനം തിരുത്തിയത്
26-08-201945027


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



SMV NSS HSS KALLARA

കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

പതാക ഉയർത്തൽ
"പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞം"
പൊതു വിദ്യാഭ്യാസസംരക്ഷണ യജ്ഞം - പ്രതിജ്ഞ
പി ടി എ അംഗങ്ങളും പൂർവ്വ വിദിയാർത്ഥികളും സ്കൂൾ പ്രിൻസിപ്പാളും ഹെഡ്മിസ്ട്രസ്സും ചേർന്ന് പൊതു വിദ്യാഭ്യാസസംരക്ഷണ വലയം സൃഷ്ടിക്കുകയും പ്രതിജ്ഞ എടുക്കുകയും ചെയ്തു


ചരിത്രം

. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ചരിത്രം ഒരു സമൂഹത്തിൻറെ സർവ്വതോന്മുഖമായ വളർച്ചയ്ക്ക് വിദ്യഭ്യാസം അനിവാര്യമാണെന്ന് മനുസ്സിലാക്കിയ ഒരമ്മ , 1100 കാലഘട്ടത്തിൽ ഈ കല്ലറയിൽ ജീവിച്ചിരുന്നു. എടാട്ട് കാഞ്ഞിരം പറമ്പ് കുടുംബാഗമായ മാണിക്യം അമ്മയായിരുന്നു ആ മഹത് വ്യക്തി.. അധ സ്ഥിതർക്കും സ്ത്രീ ജനങ്ങൾക്കും വിദ്യഭ്യാസം നിഷേധിച്ചിരുന്ന ആ കാലഘട്ടത്തിൽ ഒരു സമൂഹത്തിൻെറ, നാടിന്റെ വളർച്ചയ്ക്ക് വിദ്യാഭ്യാസത്തിന്റെ ആവിശ്യകത തിരിച്ചറിഞ്ഞ മാണിക്യം അമ്മ തന്റെ മക്കളെയും മരുമക്കളെയും സഹകരിപ്പിച്ച് ഇവിടെ ഒരു വിദ്യാലയം ആരംഭിക്കുന്നതിന് രൂപം നൽകി. ആയതിലേക്ക് തന്റെ സ്വന്തം പേരിലുള്ള സ്ഥലം നൽകുകയും തന്റെ തന്നെ പുരയിടത്തിൽ നിന്നും മരംമുറിച്ച് ബഞ്ച് , ഡസ്ക്, മേശ , കസേര തുടങ്ങിയ ഉപകരണങ്ങൾ നിർമ്മിച്ചു കൊടുക്കുകയും ചെയ്തു. ആ കാലയളവിൽ ഇത്തരമൊരു പുത്തൻ വികാരം നാടിനെയാകെ ഉണർത്തി. നാട്ടിലെ ഉദാരമതികളിൽ പലരും ഇതിൽ പങ്കുചേർന്നു. കെട്ടിടം പണിയുന്നതിന് ഇന്നും ജീവിച്ചിരിക്കുന്ന തൊമ്മി മാപ്പിളയെന്നറിയപ്പെടുന്ന ഒരു കർഷകൻ ആ വർഷത്തെ തന്റെ കൃഷിയിൽ നിന്നും കിട്ടിയ വരുമാനം മുഴുവനും ഒരു കിഴിപ്പണം ശ്രീമതി മാണിക്യം അമ്മയെ സംഭാവനയായി ഏല്പ്പിച്ചു. അധസ്ഥിതരായ ആളുകൾക്ക് ഇന്നത്തെ പോലെ വിദ്യഭ്യാസത്തിന് വിടുന്ന പതിവില്ലാതിരുന്നതിനാൽ പ്രായം ചെന്ന സ്ത്രീ പുരുഷന്മാരെ ഇരുത്തി ക്ലാസ് ആരംഭിക്കുകയായിരുന്നു. ഇക്കാലയളവിൽ സ്ക്കൂൾ കെട്ടിടം പണിതീർന്നിരുന്നില്ല. പിന്നീട് ഒരു ചെറിയ ഓലമേഞ്ഞ കെട്ടിടം പണിയുകയും വർഷാവർഷം കെട്ടിടം ഓലമേയുന്നതിന് കുട്ടികൾ ഓല കൊണ്ടുവരുകയും ചെയ്തിരുന്നു. കുറേ കാലങ്ങൾക്കുശേഷം 5ാം ക്ലാസ് ആരംഭിച്ചു. പിന്നീടുള്ള ഓരോ വർഷവും ഓരോ ക്ലാസ് വീതം ആരംഭിച്ചു. 1948 -ൽ സ്ക്കുൾ സർക്കാരിന്റെ അനുമതിയോടെ N.S.S നേതൃത്വം ഏറ്റെടുത്തു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 30 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് ലാബുകളിലുമായി എൽ സി ഡി പ്രൊജക്ടറുകളുമുണ്ട്. ജുൺ 1 - പ്രവേശനോത്സവത്തോ‍ടനുബന്ധിച്ച് സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം ഉദ്ഘാടനം നടത്തി.

സ്കൂൾ ലൈബ്രറി - നിരവധി പുസ്തകങ്ങൾ അടങ്ങിയ കുട്ടികൾക്ക് വിജ്ഞാന പ്രദമായ ഒരു ലൈബ്രറി ഈ സ്കൂളിലുണ്ട്.

കായിക പ്രവർത്തനം - വളരെ മികവുറ്റ രീതിയിൽ കായിക പ്രവർത്തനം നടത്തുകയും കുട്ടികളെ ദേശീയ തലത്തിൽ വരെ സമ്മാനാർഹരാക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്.
ക്ലാസ് മാഗസിൻ.
  • റെഡ് ക്രോസ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി. സ്കുളിൽ വിവിധ മത്സരങ്ങൾ നടത്തി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ. ഈ സ്കുളിൽ ഗണിത ക്ലബ്ബ്, സയൻസ് ക്ലബ്ബ്, സോഷ്യൽ സയൻസ് ക്ലബ്ബ്, എെ.ടി ക്ലബ്ബ്, ഹെൽത്ത് ക്ലബ്ബ്, തുടങ്ങിയ വിവിധ ക്ലബ്ബുകൾ പ്രവർത്തിക്കുന്നു. സ്കുൾ തല ശാസ്ത്ര, ഗണിത ശാസ്ത്ര , സാമുഹ്യ ശാസ്ത്ര പ്രവർത്തി പരിചയ ,എെ.ടി മേള നടത്തുകയും വിജയികളെ ജില്ലാ തല മേളയിൽ സമ്മാനർഹരാക്കുകയും ചെയ്തു.

.* ഹായ് സ്കൂൾ കുട്ടിക്കുട്ടം രൂപീകരിച്ചു. എട്ട് ഒൻപത് ക്ലാസ്സുകളിലെ 22 കുട്ടികൾക്കായി 5 മേഖലകളിലായി പരിശീലനം ലഭിച്ചു.

  • 2019-20 അദ്ധ്യയന വർഷം 2019-21 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തിരഞ്ഞെ‍ടുത്തു.


== മാനേജ്മെന്റ് ==This school is going on under NSS management.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. മുൻ സാരഥികൾ

-എം .രാജരാജവർമ്മ തന്പാൻ 1953-56-എൻ.രാമചന്ദ്ൻ നായർ 1956-57-കെ.കെ. കൃഷ്ണപണിക്കർ 1958-59-കെ. വേലുകുറുപ്പ്

1959-65-കെ. രാമകൃഷ്ണപിള്ള

1965-68-റ്റി. ജി. കേശവപിള്ള
1971-74-എ.ൽ. രത്നകുമാരിഅമ്മ 1974-82-എൻ. ഗോപാലകുറുപ്പ് 1982-83-എൻ. ബാലചന്ദ്രകുറുപ്പ് 1983-84-കെ. യു ഷൺമുഖംപിള്ള- 1984-86-കെ. സുകുമാരൻ നായർ 1986 - 92-എസ്. പി. ഉണ്ണികൃഷ്ണൻ നായർ
1951 - 55 ക്രി
1955- 58സി.
1958 - 61 ഏണ
1961 - 72 ജെ.
1972 - 83 കെ.
1983 - 87
1987 - 88 എ. മാലിനി
1989 - 90 എ.
1990 - 92 സി.
1992-01 സു
2001 - 02 ജെ.
2002- 04ളിത
2004- 05 വൽസ
2012-2016

S.NIRMALA KUMARI} {2017-.GEETHA KUMARI.P.R}

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി