ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ/അധ്യാപക സർഗസൃഷ്ടികൾ
കടൽ
(കവിത ).
കടലിന്റെ കരയിൽ നാം ചെന്നിരുന്നാൽ എന്തെല്ലാം എന്തെല്ലാം കാഴ്ച കാണാം ? കല്ലോല ജാലങ്ങൾ വെള്ളിച്ചിലമ്പുകൾ കിന്നരിചണയുന്ന കാഴ്ചകാണാം .
ചക്രവാളത്തിനാലയമുറ്റത്തു മേഘങ്ങൾ തത്തികളിക്കുന്ന കാഴ്ച കാണാം ആഴക്കടലിലെ മുത്തുകൾ വാരുവാൻ പോകുന്ന വഞ്ചിതൻ പാച്ചിൽ കാണാം
ആകാശദേശത്തിൻ വെള്ളിക്കവാടം തുറക്കണൊ ? അംബുധിതന്നാഴമളക്കണോയെന്നറിയാതെ കുഴങ്ങിപ്പറക്കുന്ന പക്ഷിവൃന്ദങ്ങളെയെങ്ങും കാണാം സാഗരനീലിമ മൊത്തിക്കുടിക്കുന്ന കാറ്റിൻ വിരുതും നമുക്ക് കാണാം
ജീവിതക്കടലിന്റെ കരയിൽ നാം ചെന്നാലോ കാണുന്ന കാഴ്ചകൾക്കന്തമില്ല ആയതു വർണ്ണിക്കാൻ ആയിരം നാവിനും ശേഷിയില്ല .
- ഗീതപത്മം . എം . എസ് (മുൻ ഹെഡ്മിസ്ട്രസ് )
കടൽ