ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സർഗസൃഷ്ടികൾ/അധ്യാപക സർഗസൃഷ്ടികൾ

Schoolwiki സംരംഭത്തിൽ നിന്ന്


അധ്യാപകസർഗസൃഷ്ടികൾ.


കടൽ

കടലിന്റെ കരയിൽ നാം ചെന്നിരുന്നാൽ
എന്തെല്ലാം എന്തെല്ലാം കാഴ്ച കാണാം ?
കല്ലോല ജാലങ്ങൾ വെള്ളിച്ചിലമ്പുകൾ
കിന്നരിചണയുന്ന കാഴ്ചകാണാം .
ചക്രവാളത്തിനാലയമുറ്റത്തു മേഘങ്ങൾ
തത്തികളിക്കുന്ന കാഴ്ച കാണാം
ആഴക്കടലിലെ മുത്തുകൾ വാരുവ
പോകുന്ന വഞ്ചിതൻ പാച്ചിൽ കാണാം
ആകാശദേശത്തിൻ വെള്ളിക്കവാടം തുറക്കണൊ ?
അംബുധിതന്നാഴമളക്കണോയെന്നറിയാതെ
കുഴങ്ങിപ്പറക്കുന്ന പക്ഷിവൃന്ദങ്ങളെയെങ്ങും കാണാം
സാഗരനീലിമ മൊത്തിക്കുടിക്കുന്ന
കാറ്റിൻ വിരുതും നമുക്ക് കാണാം
ജീവിതക്കടലിന്റെ കരയിൽ നാം ചെന്നാലോ
കാണുന്ന കാഴ്ചകൾക്കന്തമില്ല
ആയതു വർണ്ണിക്കാൻ ആയിരം നാവിനും
ശേഷിയില്ല .
( ഗീതപത്മം . എം . എസ് മുൻ ഹെഡ്മിസ്ട്രസ് )
.


ജനനി

താഴിട്ടു പൂട്ടാതെ താക്കോലെടുക്കാതെ
പടിയിറങ്ങി അവൾ പടിയിറങ്ങി
നാടകജീവിതമാടിത്തിമിർത്തവൾ
സന്താപ സന്തോഷവേഷങ്ങളായ്
ജീവിതാനുഭവജ്വാലതൻ മുന്നിലും
തളരാതെ താങ്ങായി നിറഞ്ഞു നിന്നു
തൻ കൊച്ചുവാക്കിനാൽ സ്നേഹം വിളമ്പി
- ക്കൊണ്ടറിവിന്റെ പാത തെളിച്ചു തന്നു
ചൊല്ലാതെ ചൊല്ലിയും തല്ലാതെ തല്ലിയും
നേർവഴി കാട്ടിക്കടന്നു പോയി.
അഗ്നിനക്ഷത്രമായി ചിരിതൂകിയങ്ങതാ
ആകാശച്ചെരുവിൽ തിളങ്ങി നിൽപ്പൂ.
(ടി . സുകുമാരി അമ്മ -മുൻ അദ്ധ്യാപിക )
.



എന്റെ വിദ്യാലയം

താഴിട്ടു പൂട്ടാതെ താക്കോലെടുക്കാതെ
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിച്ചോ -
റെന്നമ്മയാണെന്നാത്മ വിദ്യാലയം
അമ്മിഞ്ഞപ്പാലിൻ മധുരമറിഞ്ഞു ഞാ-
നമ്മതൻ ചുംബനച്ചൂടറിഞ്ഞു .
അമ്മാറിടത്തിൻ തുടിപ്പറിഞ്ഞു ഞാ-
നരൂപമോർത്തു വയ്ക്കാൻ പഠിച്ചു .
അമ്മതൻ ശബ്‌ദം തിരിച്ചറിഞ്ഞു ഞാ-
നാധ്വനി കേൾക്കാൻ കൊതിപ്പിടിച്ചു .
ഞാനാദ്യമായികമിഴ്ന്നു വീണപ്പൊഴേ
- ന്നമ്മ തന്നുള്ളിൽ കുളിരണിഞ്ഞു .
മുട്ടിലിഴഞ്ഞു നടക്കവേ ഞാനൊന്നു
മുട്ടിവീണപ്പൊഴാ നോവറിഞ്ഞു
. മുട്ടിലിഴഞ്ഞു നടന്ന ഞാൻ മെല്ലവേ
പിച്ച നടക്കാൻ പഠിച്ചെടുത്തു .
അമ്മിഞ്ഞപ്പാലിനോടൊപ്പം പഠിച്ചുഞാ-
നമ്മയെന്നുള്ള രണ്ടക്ഷരങ്ങൾ
അമ്മയെന്നുള്ളൊരാ കൊച്ചുപദത്തിൻ
വ്യാപ്തിയറിയുവാനേ ജന്മം പോരാ .
അക്കലാക്ഷേത്രത്തിൽ നിന്നുലഭിക്കാത്തൊ-
രറിവിതെവിടെന്നു നേടിടും നാം?
ഈ ഭൂവിലേക്കു പിറന്ന നാളാദ്യമായ്
ഞാൻ കരഞ്ഞപ്പോൾ ചിരിച്ചൊരമ്മ
എന്നെക്കരയിച്ചിടാതെ കാത്തീടുവാൻ
തൻസുഖമാകെ വെടിഞ്ഞിടുന്നു.
ഞാനറിയാതമ്മയെന്നെപ്പടിപ്പിച്ചു
പാരിതിൻ പാഠങ്ങളൊന്നൊന്നായ്
കണ്ടും കേട്ടും തൊട്ടറിഞ്ഞും പല
പാഠങ്ങൾ അങ്ങനെ ഞാൻ പഠിച്ചു.
ജീവിതപാത താണ്ടിടുവാനൊള്ളൊരു
പാഠങ്ങളെല്ലാം പഠിച്ചെടുത്തു.
ശിക്ഷിച്ചിടുമ്പോഴും രക്ഷിക്കുവാനുള്ള
നന്മയുമമ്മയിൽ കണ്ടിരുന്നു.
വേണ്ട നമുക്കിനി വൃദ്ധസദനങ്ങൾ
വേണം മുത്തശ്ശിമാർ വീട്ടിലെന്നും
കൊണ്ടെറിഞ്ഞീടല്ലേ നമ്മൾ തന്നമ്മയെ
വൃദ്ധസദത്തിലേയ്ക്കു നമ്മൾ
(പി . ജി . ഷീല -മുൻ അദ്ധ്യാപിക )
.



അവനവഞ്ചേരി വിദ്യാലയം

അവനവഞ്ചേരിയിലാദ്യമായി
അറിവുപകരാനായ് ഞാനുമെത്തി
അകതാരിലാമോദം പെയ്തിറങ്ങി
അധികയോഗ്യത സ്ഥാനമാനം
പുറമേയ്‌ക്കു ശാന്തത തോന്നീടുമീ
പുരമുത്തശ്ശി പ്രൗഢിയോടെ
പ്രഥമാധ്യാപിക ശാന്തമായി
പ്രഥമദൃഷ്ട്യാ തന്നെ സ്വീകരിച്ചു .
ആണ്ടവസാനമായതിനാൽ
ക്ലാസ് ചാർജില്ലാ , പീരീഡ് കമ്മി
യാത്രയോ ഭയങ്കരം , വീടും പറമ്പും
പകൽവെളിച്ചത്തിലെനിക്കന്യമായി .
ആദ്യ സ്റ്റാഫോ അറുപത്തിൽകൂടുതൽ
അയൽവാസികളേറെപേരും
അറുപതു നാഴിക താണ്ടിയെത്തുന്നോർ
വിരളമായത്രേ സ്കൂളിലുള്ളു .
സ്കൂളിലോ സൗകര്യമേറെയുണ്ട്
ലൈബ്രറി തന്നെ പുസ്തകാരാമവും
നിരവധി മത്സരം വാരം തോറും
പ്രതിഭകൾ മിന്നിത്തിളങ്ങിടുന്നു
എസ്.പി.സി , ജെ.ആർ.സി , ഗൈഡുമുണ്ട്
ആതുരശ്രുശ്രുഷയ്ക്ക് നഴ്‌സുമുണ്ട്
ടൂറുണ്ട് ,കൃഷിയുണ്ട് പൂവമ്പാറ -
യറിന്റെ കരയിടിയാതെ നോക്കലുണ്ട്
കർണത്തിനാമോദം നൽകിടും മട്ടിൽ
ഉച്ചയ്ക്ക് വിദ്യാവാണി വേറെയുണ്ട്
ക്ലാസ്സടിസ്ഥാനത്തിൽ മാറ്റുരച്ചീടുന്ന
റേഡിയോ ക്ലബ് സ്കൂളിനഭിമാനം
പണികൾ പലതും മുറപോലെയിവിടെ
പതിവുകൾ തെറ്റാതെ ചെയ്തിടുന്നു
ഉച്ചയ്ക്ക് ഊണ് ,കാപ്പി , മുട്ട ,പാൽ
ചിക്കനും ചീനിയും വല്ലപ്പോഴും
'ഹരിതവിദ്യാലയം' സെക്കന്റ് ഓഡിഷൻ
സന്ദർശനം വൈകാതുണ്ടാകുമേ .
മെച്ചമാക്കീടണം ഫസ്റ്റ് വാങ്ങീടണം
പതിനഞ്ചു ലക്ഷവുമൊപ്പിക്കണം .
(ജയശ്രീ എസ് അദ്ധ്യാപിക)


ഒരു സത്യകഥ

നാട്ടിൻപുറത്തെ അവറച്ചേട്ടൻ
സിറ്റീൽ നിന്നൊരു പെണ്ണിനെ കെട്ടി
പെണ്ണരെന്നോ ഫ്രീക്കത്തി മറിയ
കാണാനിത്തിരി ചേലുണ്ടല്ലോ .
കാലം കഴിയെ അവറാച്ചേട്ടന്
കിട്ടാതിരുന്നൊരു കുഞ്ഞുപിറന്നു .
കൊച്ചാണെങ്കിലോ സുന്ദരക്കുട്ടൻ
പേരിട്ടവനോ കുട്ടപ്പായി .
കുട്ടപ്പായി വളർന്നു വലുതായി
ഒന്നാം ക്ലാസ്സിൽ ചേർക്കാറായി
'മാറിയേ പൊന്നേ ,നമ്മുടെ മോനെ
സർക്കാർ സ്കൂളിൽ ചേർത്താൽ പോരേ ?'
ഫ്രീക്കത്തി മറിയ ചാടിയെണീറ്റു
അവരച്ചേട്ടനെ നോക്കി വിറച്ചു
'അയ്യേ ! കഷ്ടം ! സർക്കാർ സ്കൂളോ ?
പിള്ളേരൊക്കെ പാഴിപ്പോകും.
കോട്ടും സൂട്ടും ഇട്ടു നടപ്പാവാൻ
മണ്ണും മാന്തി നടപ്പാനെന്നോ
സ്റ്റാൻഡേടൊട്ടും ഇല്ലൊരശേഷം സർക്കാർ സ്കൂളിൽ ചേർത്താൽ പിന്നെ
'സ്റ്റാൻഡേഡെന്നാലെന്താ മാറിയേ
കോപിക്കാതെ പറയൂ വേഗം '.
'സ്റ്റാൻന്റെഡെന്നാലെന്താണെന്നോ
സായിപ്പിന്റെ കൾച്ചറതാണേ
സീബീഎസീ പേടിച്ചുകഴിഞ്ഞാൽ
സായിപ്പിന്റെ നാട്ടിൽ പോകാം
ലണ്ടനമേരിക്ക ജപ്പാൻ ജർമനി
കൺട്രീലോക്കെ കറങ്ങി നടന്നാൽ
നാട്ടിൽ വന്നാലെന്തൊരു ഗമയാ .
നാട്ടാർക്കിടയിൽ എന്തൊരു പവറാ .
'അയ്യോ മാറിയേ , കഷ്ടം ! കഷ്ടം !
വാർത്തകളൊന്നും കേൾക്കാറില്ലേ ?
സായിപ്പാണേൽ കൾച്ചറുതേടി
ഗോഡ്സോൺ കൺട്രിയിലെത്തീടുന്നു .
നോക്കടീ മാറിയേ നമ്മുടെ പത്രം
വാർത്തകളൊക്കെ ഉലകിൽ സുലഭം
ലണ്ടനമേരിക്കൻ സംസ്കാരത്തെ
ഊട്ടി വളർത്തും മാതൃത്വങ്ങൾ
വൃദ്ധസദനം പൂകീടുന്നു
മണ്ണും മരവുമടുത്തറിയുന്നോർ
മാതൃത്വത്തെ മറക്കില്ലല്ലോ
മാതൃത്വത്തെ മാനിക്കുന്നോർ
പെണ്ണിൻമാനം കാത്തീടുന്നു
നാടിൻ നന്മകൾ നാട്ടു വളർത്തും
സംസ്കാരം അതു സ്റ്റാൻഡേഡാണെ
(ഷിനു ആർ സ് എസ്സ് അദ്ധ്യാപിക )