ജി.എം.എൽ പി.എസ്. മുക്കട്ട/ അക്കാദമികം
ഒട്ടേറെ പരിധികൾക്കുള്ളിൽ നിന്നും ആത്മാർത്ഥതയുള്ള ഒരു കൂട്ടം അദ്ധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി നല്ല രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു വിദ്യാലയമാണ് മുക്കട്ട ജി എം എൽ പി സ്കൂൾ. 2010 -11 അധ്യയന വർഷത്തിൽ 100 ൽ താഴെ കുട്ടികളുണ്ടായിരുന്ന വിദ്യാലയത്തിൽ 2018 -19 വർഷത്തിൽ 160 കുട്ടികൾ പഠിക്കുന്നു. അടിസ്ഥാന ആവശ്യങ്ങൾക്കു പോലും സൗകര്യമില്ലാതിരുന്ന സ്കൂളിൽ സാമൂഹിക പങ്കാളിത്തത്തോടെ മൂത്രപ്പുരയും ടൈൽസ് പാകിയ പാചകപ്പുരയും നിർമിക്കാൻ സാധിച്ചു .