ജി.എം.എൽ പി.എസ്. മുക്കട്ട/ അക്കാദമികം

Schoolwiki സംരംഭത്തിൽ നിന്ന്

ഒട്ടേറെ പരിധികൾക്കുള്ളിൽ നിന്നും ആത്മാർത്ഥതയുള്ള ഒരു കൂട്ടം അദ്ധ്യാപകരുടെയും നാട്ടുകാരുടെയും കൂട്ടായ ശ്രമഫലമായി നല്ല രീതിയിൽ അക്കാദമിക പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്ന ഒരു വിദ്യാലയമാണ് മുക്കട്ട ജി എം എൽ പി സ്കൂൾ. 2010 -11 അധ്യയന വർഷത്തിൽ 100 ൽ താഴെ കുട്ടികളുണ്ടായിരുന്ന വിദ്യാലയത്തിൽ 2018 -19 വർഷത്തിൽ കുട്ടികളുടെ എണ്ണം 160 ആയി ഉയർന്നു . അടിസ്ഥാന ആവശ്യങ്ങൾക്കു പോലും സൗകര്യമില്ലാതിരുന്ന സ്കൂളിൽ സാമൂഹിക പങ്കാളിത്തത്തോടെ മൂത്രപ്പുരയും ടൈൽസ് പാകിയ പാചകപ്പുരയും നിർമിക്കാൻ സാധിച്ചു .ആഘോഷങ്ങളും ദിനാചരണങ്ങളും പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങൾ തന്നെയാണ് വിദ്യാലയത്തിൽ ഒരുക്കുന്നത്.എൽ.എസ്.എസ് പരിശീലനം, മലയാളത്തിളക്കം, ശ്രദ്ധ, ഹലോ ഇംഗ്ലീഷ് തുടങ്ങിയ പ്രവർത്തനങ്ങളും നല്ല രീതിയിൽ വിദ്യാലയത്തിൽ നടപ്പിലാക്കുന്നു. ആഴ്ചയിലൊരിക്കൽ SRG ചേർന്ന് സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തി അക്കാദമിക പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നു.വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥികൾക്ക് എസ്.എസ് എൽ സി മുഴുവൻ വിഷയങ്ങൾക്കും എ.പ്ലസ് വാങ്ങുന്നതിനും നവോദയ വിദ്യാലയത്തിൽ പ്രവേശനം നേടുന്നതിനും സാധിച്ചിട്ടുണ്ട് എന്നതും ഏറെ അഭിമാനകരമാണ്.