എ. എം. എം.എച്ച് എസ്സ് കരവാളൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
40016-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്40016
യൂണിറ്റ് നമ്പർLK/2018/40016
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല പുനലൂർ
ഉപജില്ല അഞ്ചൽ
ലീഡർപാർവതി ബി
ഡെപ്യൂട്ടി ലീഡർആൽബി ജെ സൈമൺ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ക്രിസ്റ്റി അലക്‌സാണ്ടർ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ഷൈനി എൽ
അവസാനം തിരുത്തിയത്
02-02-2020Abhilashkgnor

ഈ സ്‌കൂളിൽ 40 കുട്ടികൾ അംഗങ്ങളായിട്ടുള്ള ഒരു LITTLE KITES Unit ജൂൺ 1 2018 മുതൽ പ്രവർത്തിച്ചു വരുന്നു. ശ്രീമതി ക്രിസ്റ്റി അലക്‌സാണ്ടർ, ശ്രീമതി ഷൈനി എൽ എന്നിവർ നേതൃത്വം നൽകുന്നു. സെപ്റ്റംബർ 11 നു ഒരു യൂണിറ്റ് തല ക്യാമ്പ് നടത്തുകയും കുട്ടികൾ സബ്‌ജില്ല ക്യാമ്പിൽ പങ്കെടുക്കുകയും ചെയ്തു. യൂണിറ്റിന്റെ പ്രയത്‌ന ഫലമായി ഒരു ഡിജിറ്റൽ മാഗസിൻ "ജ്വാല" എന്ന പേരിൽ പ്രസിദ്ധീകരിച്ചു അധ്യാപക കലാവേദി പ്രസിഡന്റ് ശ്രീ കോന്നിയൂർ രാധാകൃഷ്ണൻ പ്രകാശനം നിർവ്വഹിച്ചു. അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഒരു പഠനയാത്ര ക്രമീകരിച്ചു.

ഏകദിന പരിശീലനക്കളരി - യൂണിറ്റ്തലം

2018 ആഗസ്ററ് 11 ന് സ്‌കൂളിൽ വെച്ച് യൂണിറ്റ് അംഗങ്ങൾക്ക് വേണ്ടി ഏകദിന ക്യാമ്പ് നടത്തി. റിസോഴ്സ് പഴ്സണായി വിഷ്ണുലാൽ ആർ എ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഓഡിയോ സെറ്റിംഗ്, വീഡിയോ എഡിറ്റിംഗ് മുതലായ വിഷയങ്ങളിൽ പരിശീലനം നൽകി. ഉച്ചഭക്ഷണം ക്രമീകരിച്ചിരുന്നു. 2 മണിക്ക് ശേഷം അതുവരെയുള്ള ക്‌ളാസ്സുകളിൽ പഠിച്ച പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തി. 3.30 ന് ശേഷം കുട്ടികളുടെ പ്രവർത്തനങ്ങൾ അവലോകനം ചെയ്ത് മാർക്ക് നൽകി. 4 മണിയോട് കൂടി ക്യാമ്പ് അവസാനിച്ചു.

'ഡിജിറ്റൽ മാഗസിൻ

നവംബർ ആദ്യവാരത്തോടു കൂടി പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ചു. യൂണിറ്റ് യോഗം വിളിച്ചുകൂട്ടി Student Editor, Editorial Board members എന്നിവരെ തെരഞ്ഞെടുത്തു. കുട്ടികളിൽ നിന്ന് സൃഷ്ടികൾ ശേഖരിക്കാൻ Editorial Board അംഗങ്ങളെ ചുമതലപ്പെടുത്തി. അനുയോജ്യമായ സൃഷ്ടികൾ തെരഞ്ഞെടുത്തു. ഡിസംബർ ആദ്യവാരത്തോടു കൂടി typing ആരംഭിച്ചു. "ജ്വാല" എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ ജനുവരി 21 ാം തീയതി അദ്ധ്യാപക കലാസാഹിത്യവേദി പ്രസിഡന്റ് ശ്രീ കോന്നിയൂർ രാധാകൃഷ്ണൻ പ്രകാശനം ചെയ്‌തു.

കമ്പ്യൂട്ടർ സാക്ഷരതാ ക്ലാസ്സ്

ഫെബ്രുവരി യൂണിറ്റിന്റെ നേതൃത്വത്തിൽ രക്ഷാകർത്താക്കൾക്കുവേണ്ടി കമ്പ്യൂട്ടർ സാക്ഷരതാ ക്‌ളാസ് നടത്തുകയുണ്ടായി. ഏകദേശം 20 രക്ഷാകർത്താക്കൾ പങ്കെടുത്ത പരിപാടി സ്‌കൂൾ കമ്പ്യൂട്ടർ ലാബിൽ വെച്ച് നടത്തി. രാവിലെ 10 മണിക്ക് ആരംഭിച്ച് 11.30 യോടു കൂടി അവസാനിച്ചു. പ്രസ്തുത പരിപാടിയിൽ DSLR ക്യാമറ ഉൾപ്പെടെയുള്ള Multi media ഉപകരണങ്ങൾ ഉപയോഗിക്കാനും മലയാളം ടൈപ്പ് ചെയ്യാനുമുള്ള പരിശീലനം നൽകി.

രക്ഷാകർതൃയോഗം

ജനുവരി 15 ാം തീയതി "Little Kites" യൂണിറ്റ് അംഗങ്ങളുടെ രക്ഷകർത്താക്കളുടെ ഒരു യോഗം കൂടുകയുണ്ടായി. കുട്ടികളുടെ പ്രവർത്തന ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുകയും യൂണിറ്റ് പ്രവർത്തനങ്ങളെപ്പറ്റി വിശദീകരിക്കുകയും ചെയ്‌തു. രക്ഷകർത്താക്കൾ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ നൽകി.

ഫീൽഡ് വിസിറ്റ്

ജനുവരി 24 വ്യാഴാഴ്ച ക്രിസ്റ്റി അലക്‌സാണ്ടർ, ഷൈനി എൽ, ഇ കെ ഗിരീഷ് എന്നീ അദ്ധ്യാപകരുടെ നേതൃത്വത്തിൽ യൂണിറ്റ് അംഗങ്ങൾ കുടുക്കത്തുപാറ ഇക്കോടൂറിസം പ്രോജക്ട് സന്ദർശിച്ചു. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 800 മീ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശം സന്ദർശകരുടെ മനം കവരുന്ന അനുഭവങ്ങൾ നൽകി. ഏകദേശം 360 പടികൾ കയറി ചെല്ലുമ്പോൾ കാണുന്ന ഈ സ്ഥലത്ത് നിന്നും നോക്കിയാൽ കേരളത്തിലെ 4 ജില്ലകളും ജടായുപ്പാറയും തമിഴ്‌നാട്ടിലെ ചില പ്രദേശങ്ങളും കാണാം.

===== ഇൻഡസ്ട്രിയൽ  വിസിറ്റ് =====

ഡിജിറ്റൽ മാഗസിൻ 2020