ഇ.വി.എച്ച്.എസ്സ്. നെടുവത്തൂർ/ലിറ്റിൽകൈറ്റ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
39053-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്39053
യൂണിറ്റ് നമ്പർLK/2018/39053
അംഗങ്ങളുടെ എണ്ണം24
റവന്യൂ ജില്ലKOLLAM
വിദ്യാഭ്യാസ ജില്ല KOTTARAKKARA
ഉപജില്ല KOTTARAKKARA
ലീഡർSARATH.S.PILLAI
ഡെപ്യൂട്ടി ലീഡർGOURI RAJJEV
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1SHINU.V.RAJ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2BIJI.KS
അവസാനം തിരുത്തിയത്
17-02-2019Evhss

ഡിജിറ്റൽ മാഗസിൻ 2019

ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബ്

നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിലെ ലിറ്റിൽകൈറ്റ് ഐ.ടി ക്ലബ്ബിൻറെ 2018-19 വർഷത്തെ പ്രവർത്തനങ്ങൾ ജൂൺമാസം 23 നടന്ന പ്രിലിമിനറി ക്ലാസോടെ ആരംഭിച്ചു.2018 ജനുവരി മാസം നടന്ന ലിറ്റിൽ കൈറ്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് വേണ്ടിയുള്ള പരീക്ഷയിലൂടെ 24 വിദ്യാർത്ഥികൾ യോഗ്യത നേടി. ഐടി വിദ്യാഭ്യാസരംഗത്ത് വളരെ താല്പര്യമുള്ള 24 അംഗങ്ങളെയാണ് ഈ പരീക്ഷയിലൂടെ തെരഞ്ഞെടുത്തത്. 2അംഗങ്ങൾ വിടുതൽ സർട്ടിഫിക്കറ്റ് വാങ്ങി പോയതിനാൽ ജൂൺമാസം പുതുതായി രണ്ട് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി 24 അംഗങ്ങളാണ് ഇപ്പോൾ നിലവിലുള്ളത്. കൈറ്റ് മാസ്റ്ററായി സാമൂഹ്യ ശാസ്ത്ര അധ്യാപകനായ ഷിനു. വി. രാജ്, കൈറ്റ് മിസ്ട്രസ് ഫിസിക്കൽ സയൻസ് അധ്യാപികയായ ബിജി.കെ.എസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലനങ്ങൾ നടത്തപ്പെടുന്നത്. എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ഒരു മണിക്കൂർ പരിശീലനത്തിനായി മാറ്റിവച്ചിരിക്കുന്നു. 4.8.2018 ൽ ലിറ്റിൽ കൈറ്റ് സ്കൂൾതല ക്യാമ്പ് സംഘടിപ്പിച്ചു .എല്ലാം ലിറ്റിൽ കൈറ്റ് അംഗങ്ങളും ക്യാമ്പിൽ പങ്കെടുത്തു. പുത്തൂർ ഗവൺമെൻറ് ഹൈസ്കൂളിലെ പ്രതാപൻ സർ ക്ലാസിന് നേതൃത്വം നൽകി . അനിമേഷൻ നിർമാണവുമായി ബന്ധപ്പെട്ട് നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ പരിചയപ്പെട്ടു. ആഗസ്റ്റ് സെപ്തംബർ മാസങ്ങളിൽ ഉണ്ടായ പ്രളയം പരിശീലന പരിപാടികൾ മുടക്കം വരുത്തിയെങ്കിലും പകരം ക്ലാസ്സുകൾ സംഘടിപ്പിച്ച പരിശീലനം മുന്നോട്ടുകൊണ്ടുപോയി. 30.9.2018 ൽ ലിറ്റിൽ കൈറ്റ് സബ് ജില്ലാ ക്യാമ്പ് സ്കൂളിൽ വച്ചാണ് സംഘടിപ്പിച്ചത്. കൊട്ടാരക്കര സബ് ജില്ലയിലെ മുകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ലിറ്റിൽ കൈറ്റ് അംഗങ്ങൾ പരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ കോർഡിനേറ്റർ ഉല്ലാസ് സർ പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. മാസ്റ്റർ ട്രെയിനർമാരായി ശ്രീനിവാസൻ സർ, മനോജ് ഷിനു. വി. രാജ്, എന്നിവരുടെ നേതൃത്വത്തിൽ പരിശീലന പരിപാടികൾ മികവാർന്ന രീതിയിൽ നടന്നു. ഒക്ടോബർ 2 ന് ലിറ്റിൽ കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂൾതലത്തിൽ കമ്പ്യൂട്ടർ ഉപകരണങ്ങളുടെ ഒരു പ്രദർശനം സംഘടിപ്പിച്ചു. ഡിസംബർ 20ന് സൈബർക്രൈം യുമായി ബന്ധപ്പെട്ട് ബോധവൽക്കരണ ക്ലാസ് സബ് ഇൻസ്പെക്ടർ K.സുധീഷ് കുമാർ നയിച്ചു. ഡിസംബർ വെക്കേഷന് നടന്ന സബ്ജില്ലാതല ഡിജിറ്റൽ ക്യാമറയുമായി ബന്ധപ്പെട്ട പരിശീലനത്തിൽ 2 ലിറ്റിൽ കൈറ്റ് അംഗങ്ങൾ പങ്കെടുത്തു. ഡിജിറ്റൽ മാഗസിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ ഡിസംബർ മാസത്തോടെ ആരംഭിക്കുകയുംമെച്ചപ്പെട്ട രീതിയിൽ മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തു. സ്കൂളിലെ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തി മാഗസിൻ തയ്യാറാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തന പരിപാടികൾ സംഘടിപ്പിച്ചു. ജനുവരി 21ന് മാഗസിൻ പ്രകാശനകർമ്മം നിർവഹിക്കാൻ തീരുമാനിച്ചു.


kite members
kite members

ഡിജിറ്റൽ മാഗസിൻ പ്രകാശനം

പൊതു വിദ്യാലയങ്ങൾ ഹൈ.ടെക് ആയി മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സ്കൂൾ മാഗസിനുകളും ഡിജിറ്റൽ രൂപത്തിലേക്ക് മാറുന്നു.നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കണ്ടറി സ്കൂളിലെ ഐ. റ്റി ക്ലബ് കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്' അംഗങ്ങളുടെ നേതൃത്വത്തിൽ "ഡബിൾ ക്ലിക്ക്" എന്ന പേരിലാണ് ഒരു ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത് .മലയാളം കമ്പ്യൂട്ടിങ്, ഡിസൈനിങ് ,എഡിറ്റിങ് എന്നീ മേഖലകളിൽ കുട്ടികളെ പ്രാപ്തരാക്കുക എന്നതാണ് കൈറ്റ് നേതൃത്വം നൽകുന്ന ഈ പരിപാടിയുടെ ലക്ഷ്യം.ഹെഡ്മിസ്ട്രസ് സിന്ധു .എസ്.നായരിന്റെ അധ്യക്ഷതയിൽ നടന്ന യോഗം സ്കൂൾ മാനേജർ കെ .സുരേഷ് കുമാർ ഉൽഘാടനം ചെയ്‌തു . തയ്യാറാക്കിയ മാഗസിന്റെ സി .ഡി കൈറ്റ് അംഗങ്ങൾ ഹെഡ്മിസ്ട്രെസ്സിനു കൈമാറി .സബ് ജില്ലാ മാസ്റ്റർ ട്രെയിനി സോമശേഖരൻ ,ലിറ്റിൽ കൈറ്റ് മാസ്റ്റർ ഷിനു വി രാജ് കൈറ്റ് മിസ്ട്രസ് ബിജി കെ.എസ് ,ശരത്.എസ്.പിള്ളൈ .ഗൗരി രാജീവ് എന്നിവർ സംസാരിച്ചു . .

ഇ- സേവനത്തിന്റെ പുതു മാതൃകയുമായി ലിറ്റിൽ കൈറ്റ്

പത്രത്താളുകളിലൂടെ

നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കന്ററി സ്കൂളിലെ ഹൈസ്കൂൾ വിഭാഗത്തിലെ ഐ റ്റി ക്ലബ്ബ് ആയ ലിറ്റിൽ കൈറ്റ് ആരംഭിച്ച ഇ-സേവന കേന്ദ്രം ശ്രദ്ധേയമാകുന്നു. രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കും ഇനി ഓൺലൈൻ സേവനങ്ങൾ സൗജന്യമായി സ്കൂളിലെ ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചെയ്തുകൊടുക്കും. സ്കൂൾ കുട്ടികൾക്ക് ആവശ്യമായ ജാതി , വരുമാന സർട്ടിഫിക്കേറ്റുകൾ, ബാങ്ക് സംബന്ധമായ സേവനങ്ങൾ എന്നിവയാണ് ലിറ്റിൽ കൈറ്റ് അംഗങ്ങൾ ചെയ്തു കൊടുക്കുന്നത്.ഇതിനായി ഹാർഡ് വെയർ പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ് അംഗങ്ങൾ കാലഹരണപ്പെട്ട കമ്പ്യൂട്ടറുകൾ |നന്നാക്കിയെടുത്താണ് സേവന കേന്ദ്രത്തിനായി സജ്ജീകരിച്ചിരിക്കുന്നത്. രക്ഷകർത്താക്കളെയും കമ്പ്യൂട്ടർ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ "ഐ ടി അറ്റ് പേരന്റ് "എന്ന പേരിൽ കുട്ടികളുടെ അധ്യയന സമയം നഷ്ടപ്പെടാതെ ഒഴിവുള്ള സമയങ്ങളിൽ രക്ഷകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ പരിശീലനവും കൈറ്റ് അംഗങ്ങളുടെ നേതൃത്വത്തിൽ സ്കൂളിൽ നടന്നുവരുന്നുണ്ട് . രക്ഷാകർത്താവിന് സ്കൂളിൽ വരാതെ തന്നെ കുട്ടികളുടെ പഠന കാര്യങ്ങൾ അധ്യാപകരുമായി ചർച്ച ചെയ്യാനുള്ള വീഡിയോ കോൺഫെറൻസ് സംവിധാനവും ലിറ്റിൽ കൈറ്റ് ക്ലബ് ഒരുക്കിയിട്ടുണ്ട്. സ്കൂളിലെ ഓരോ കുട്ടിയുടേയും മുഴുവൻ വിവരങ്ങളും കപ്യൂട്ടർ സംവിധാനത്തിലൂടെ ശേഖരിക്കുവാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സേവന കേന്ദ്രത്തിലേക്കുള്ള ആദ്യ അപേക്ഷ രക്ഷകർത്താക്കൾ ലിറ്റിൽ കൈറ്റ് അംഗങ്ങൾക്ക് കൈമാറി.

സേവന കേന്ദ്രത്തിന്റെ ഉദ്ഘാടനം സ്കൂൾ മാനേജർ കെ .സുരേഷ് കുമാർ നിർവഹിച്ചു .സ്കൂൾ ഹെഡ്മിസ്ട്രസ് സിന്ധു .എസ്. നായർ അദ്ധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡന്റ് ഗോപകുമാർ. വി,കൈറ്റ് മാസ്റ്റർ ഷിനു.വി.രാജ്, കൈറ്റ് മിസ്ട്രസ് ബിജി. കെ.എസ്, അദ്ധ്യാപകരായ ജയകുമാരി ജെ എസ് , സൂരജ് എ. സ് , രക്ഷകർത്തൃ പ്രതിനിധികളായ രജീഷ് ആർ.,രഞ്ജിത ജി കൃഷ്ണൻ ,എന്നിവർ സംസാരിച്ചു.

ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളക്കുറിച്ചും മുഖ്യ ഐ.ടി. വിവരങ്ങളെക്കുറിച്ചുമുള്ള വാർത്തകൾ പ്രദർശിപ്പിക്കുന്നതിന് ബുള്ളറ്റിൻ ബോർഡ് സ്കൂളിൽ സ്ഥാപിച്ചു.

[[
സേവനകേന്ദ്രം
e സേവനകേന്ദ്രംപത്രത്താളുകളിലൂടെ
നെടുവത്തൂർ ഈശ്വരവിലാസം ഹയർസെക്കൻഡറി സ്കൂളിൽ ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിൻ നെക്കുറിച്ച് മാതൃഭൂമി പത്രത്തിൽ വന്ന വാർത്ത

.