ഗവ. എച്ച് എസ് കല്ലൂർ/മറ്റ്ക്ലബ്ബുകൾ-17
റോഡ് സുരക്ഷ ക്ലബ്ബ്
റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ജനങ്ങൾക്ക് വിശദീകര്ച്ച് നൽകുന്നു, വാഹനമോടിക്കുന്നവർ മാത്രമല്ല, കാൽനടയാത്രക്കാരും ഒട്ടേറെ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പര ധാരണയിലൂടെ ഒരു സുരക്ഷിത റോഡു ജീവിതം ഉണ്ടാക്കിയെടുക്കാം. വഴി യാത്രക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവരുമൊ ക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ കൈ പുസ്തക ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
റോഡപകടങ്ങൾ മുഖ്യകാരണങ്ങൾ
- മദ്യപിച്ചു വാഹനമോടിക്കൽ.
- അലക്ഷ്യമായ ഡ്രൈവിങ് .
- അമിത വേഗം, മത്സരയോട്ടം.
- തെറ്റായ വശത്തുകൂടി ഓവർടേക്ക് ചെയ്യൽ.
- സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാതിരിക്കൽ.
- ട്രാഫിക്ക് ബോർഡുകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവ അവഗണിക്കൽ.
- റോഡുകളുടെ ശോച്യാവസ്ഥ
- രാത്രികാലങ്ങളിൽ ലൈറ്റുകൾ ഡിം ചെയ്യാതിരിക്കൽ.
- മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കൽ.
- റോഡിൽ വേണ്ടത്ര വെളിച്ചമല്ലാത്തത്
- വാഹന പെരുപ്പം.
ബസ്സിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
* ഒരുകാരണവശാലും വാതിലിനടുത്ത് നിൽക്കരുത്. * ചവിട്ടുപടികളിലും ഗോവണികളിലും വാഹനത്തിന്റ മുകളിലുംഇരുന്നോ നിന്നോ യാത്രചെയ്യരുത്. * ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പ് വാഹനം നിർത്തി എന്ന് ഉറപ്പു വരുത്തുക. * നീങ്ങിതുടങ്ങിയ വാഹനങ്ങളിൽ ഓടിക്കയറരുത്. * സീറ്റുണ്ടെങ്കിൽ ഇരിക്കാതിരിക്കരുത്. * നിൽക്കുകയാണെങ്കിൽ കമ്പിയിൽ മുറുക്കെ പിടിക്കുക . * ആളുകൾ ഇറങ്ങിയ ശേഷം മാത്രം കയറുക. * പടിയിൽ തട്ടി വീഴാതെ ശ്രദ്ധാപ്പൂർവം ഇറങ്ങുക. * ഓരോ വാഹനത്തിലെയും നിയമങ്ങൾ പാലിക്കുക. * ശരീരഭാഗങ്ങൾ വാഹനത്തിനു പുറത്തിടാതിരിക്കുക. * ബാഗും മറ്റു സാധനങ്ങളും നടപ്പാതയിൽ നിന്നും മാറ്റി വയ്ക്കുക. * പൊതുവാഹനങ്ങളിൽ ഉറക്കെ സംസാരിക്കാതിരിക്കുക. മാന്യമായി പെരുമാറുക . * വാഹനംഅടുത്തു വരുമ്പോൾ യാത്രക്കാർക്ക് ഇറങ്ങാനും വാതിൽ തുറക്കാനുമായി രണ്ടടിയോളം മാറി നിൽക്കുക
യാത്രയിൽ ശ്രദ്ധിക്കേണ്ടവ
- റോഡു മുറിച്ച് കടക്കുമ്പോൾ നിൽക്കുക, നോക്കുക, നടക്കുക എന്ന നിയമം പാലിക്കാൻ ഉപദേശിയ്ക്കുക .
- ലളിതമായ ഭാഷയിൽ ട്രാഫിക്ക് നിയമങ്ങൾ വിവരിച്ച് കൊടുക്കുക.
- കുട്ടികൾ സാധാരണ പോകാറുള്ള സ്ഥലങ്ങളിലേ ക്കും സ്കൂളുകളിലേക്കും സുരക്ഷിതമായ വഴി കണ്ടുപിടി ക്കുക .
- എവിടെയാണു സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റിയതെന്നു പറഞ്ഞുകൊടുക്കുക.
- രാത്രിയിൽ വേഗത്തിൽ തിരിച്ചറിയാൻ തിളങ്ങുന്ന നിറമുള്ള വസ്ത്രങ്ങൾ കുട്ടികൾ ധരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
- ഓരോ കാർ യാത്രയിലും ശരിയായി ക്രമീകരിച്ച സീറ്റ് ബെൽറ്റുകൾ ധരിക്കാൻ പ്രേരിപ്പിക്കുക .
- അപകടത്തിന്റെ പരിണതഫലങ്ങളെ പറ്റി കുട്ടികളെ ബോധവൽക്കരിക്കുക.
- പൊതു ഗതാഗതം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക.
- രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.
- മുതിർന്നവർ കുട്ടികളുടെ കൈ പിടിച്ച് നടക്കുക, അവരെ വാഹനം വരുന്ന വശത്തു നിന്ന് മാറ്റി നിർത്തുക.
- എത്ര ഗതാഗതം കുറഞ്ഞ റോഡാണെങ്കിലും അവിടെ കളിക്കുകയും ഓടുകയും അരുത്