റോഡ് സുരക്ഷ ക്ലബ്ബ്

കല്ലൂർ ഗവ.ഹൈസ്കൂളിലെ റോഡ് സുരക്ഷാ ക്ലബ്ബ് കാര്യക്ഷമമായി പ്രവർത്തിച്ച് വരുന്നു. റോഡ് സുരക്ഷാ ബോധവൽക്കരണ പരിപാടികൾ പോസ്റ്റർ ഒട്ടിക്കൽ, കൈപ്പുസ്തകം വിതരണം ചെയ്യൽ എന്നിവ നടത്തി.റോഡുസുരക്ഷയുമായി ബന്ധപ്പെട്ട് കുട്ടികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടകാര്യങ്ങൾ, റോഡുമുറിച്ചു കടക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, പൊതുവാഹനങ്ങളിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, കുട്ടികൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ,അപകടത്തിന്റ കാരണങ്ങൾ എന്നീ കാര്യങ്ങൾ ജനങ്ങൾക്ക് വിശദീകര്ച്ച് നൽകുന്നു, വാഹനമോടിക്കുന്നവർ മാത്രമല്ല, കാൽനടയാത്രക്കാരും ഒട്ടേറെ ശ്രദ്ധിക്കേണ്ടതുണ്ട്. പരസ്പര ധാരണയിലൂടെ ഒരു സുരക്ഷിത റോഡു ജീവിതം ഉണ്ടാക്കിയെടുക്കാം. വഴി യാത്രക്കാരും വാഹനങ്ങൾ ഓടിക്കുന്നവരും അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നവരുമൊ ക്കെ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് ഈ കൈ പുസ്തക ത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

റോഡപകടങ്ങൾ മുഖ്യകാരണങ്ങൾ

  • മദ്യപിച്ചു വാഹനമോടിക്കൽ.
  • അലക്ഷ്യമായ ഡ്രൈവിങ് .
  • അമിത വേഗം, മത്സരയോട്ടം.
  • തെറ്റായ വശത്തുകൂടി ഓവർടേക്ക് ചെയ്യൽ.
  • സീറ്റ് ബെൽറ്റ്, ഹെൽമറ്റ് എന്നിവ ഉപയോഗിക്കാതിരിക്കൽ.
  • ട്രാഫിക്ക് ബോർഡുകൾ, സിഗ്നൽ ലൈറ്റുകൾ എന്നിവ അവഗണിക്കൽ.
  • റോഡുകളുടെ ശോച്യാവസ്ഥ
  • രാത്രികാലങ്ങളിൽ ലൈറ്റുകൾ ഡിം ചെയ്യാതിരിക്കൽ.
  • മൊബൈൽ ഫോണിൽ സംസാരിച്ചു കൊണ്ട് വാഹനം ഓടിക്കൽ.
  • റോഡിൽ വേണ്ടത്ര വെളിച്ചമല്ലാത്തത്
  • വാഹന പെരുപ്പം.

ബസ്സിൽ യാത്ര ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

*     ഒരുകാരണവശാലും വാതിലിനടുത്ത് നിൽക്കരുത്.
*     ചവിട്ടുപടികളിലും ഗോവണികളിലും വാഹനത്തിന്റ മുകളിലുംഇരുന്നോ നിന്നോ യാത്രചെയ്യരുത്.
*     ഇറങ്ങുന്നതിനും കയറുന്നതിനും മുമ്പ് വാഹനം നിർത്തി എന്ന് ഉറപ്പു വരുത്തുക.
*     നീങ്ങിതുടങ്ങിയ വാഹനങ്ങളിൽ ഓടിക്കയറരുത്.
*     സീറ്റുണ്ടെങ്കിൽ ഇരിക്കാതിരിക്കരുത്.
*     നിൽക്കുകയാണെങ്കിൽ കമ്പിയിൽ മുറുക്കെ പിടിക്കുക .
*     ആളുകൾ ഇറങ്ങിയ ശേഷം മാത്രം കയറുക.
*     പടിയിൽ തട്ടി വീഴാതെ ശ്രദ്ധാപ്പൂർവം ഇറങ്ങുക.
*     ഓരോ വാഹനത്തിലെയും നിയമങ്ങൾ പാലിക്കുക.
*     ശരീരഭാഗങ്ങൾ വാഹനത്തിനു പുറത്തിടാതിരിക്കുക.
*     ബാഗും മറ്റു സാധനങ്ങളും നടപ്പാതയിൽ നിന്നും മാറ്റി വയ്ക്കുക.
*     പൊതുവാഹനങ്ങളിൽ ഉറക്കെ സംസാരിക്കാതിരിക്കുക. മാന്യമായി പെരുമാറുക .
*     വാഹനംഅടുത്തു വരുമ്പോൾ യാത്രക്കാർക്ക് ഇറങ്ങാനും വാതിൽ തുറക്കാനുമായി രണ്ടടിയോളം മാറി നിൽക്കുക

യാത്രയിൽ ശ്രദ്ധിക്കേണ്ടവ

  • റോഡു മുറിച്ച് കടക്കുമ്പോൾ നിൽക്കുക, നോക്കുക, നടക്കുക എന്ന നിയമം പാലിക്കാൻ ഉപദേശിയ്ക്കുക .
  • ലളിതമായ ഭാഷയിൽ ട്രാഫിക്ക് നിയമങ്ങൾ വിവരിച്ച് കൊടുക്കുക.
  • കുട്ടികൾ സാധാരണ പോകാറുള്ള സ്ഥലങ്ങളിലേ ക്കും സ്കൂളുകളിലേക്കും സുരക്ഷിതമായ വഴി കണ്ടുപിടി ക്കുക .
  • എവിടെയാണു സുരക്ഷിതമായി യാത്ര ചെയ്യാൻ പറ്റിയതെന്നു പറഞ്ഞുകൊടുക്കുക.
  • രാത്രിയിൽ വേഗത്തിൽ തിരിച്ചറിയാൻ തിളങ്ങുന്ന നിറമുള്ള വസ്ത്രങ്ങൾ കുട്ടികൾ ധരിക്കുന്നുവെന്ന് ഉറപ്പു വരുത്തുക.
  • ഓരോ കാർ യാത്രയിലും ശരിയായി ക്രമീകരിച്ച സീറ്റ് ബെൽറ്റുകൾ ധരിക്കാൻ പ്രേരിപ്പിക്കുക .
  • അപകടത്തിന്റെ പരിണതഫലങ്ങളെ പറ്റി കുട്ടികളെ ബോധവൽക്കരിക്കുക.
  • പൊതു ഗതാഗതം സുരക്ഷിതമായി ഉപയോഗിക്കുന്നതിനുള്ള മാർഗങ്ങൾ പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുക.
  • രാത്രിയിൽ നടക്കുമ്പോൾ തിളങ്ങുന്ന വസ്ത്രങ്ങൾ ധരിക്കുന്നതു നല്ലതാണ്. രാത്രി നടപ്പിൽ നിങ്ങളെ കാണുക എന്നതിനാണ് പ്രാധാന്യം.
  • മുതിർന്നവർ കുട്ടികളുടെ കൈ പിടിച്ച് നടക്കുക, അവരെ വാഹനം വരുന്ന വശത്തു നിന്ന് മാറ്റി നിർത്തുക.
  • എത്ര ഗതാഗതം കുറഞ്ഞ റോഡാണെങ്കിലും അവിടെ കളിക്കുകയും ഓടുകയും അരുത്.

ഹെൽത്ത് ക്ലബ്ബ്

വിദ്യലയത്തിൽ ഹെൽത്ത് ക്ലബ്ബ് ഫലപ്രദമായി പ്രവർത്തിച്ച് വരുന്നു. കുട്ടികൾക്കും പൊതുസമൂഹത്തിനും ആരോഗ്യസംബന്ധമായ അറിവുകൾ നൽകുന്നതിന് ക്ലബ്ബിനായിട്ടുണ്ട്. വ്യക്തി ശുചിത്വം ,പരിസരശുചിത്വം,സാമൂഹിക ശുചിത്വം അറിവിലൂടെ ആരോഗ്യം എന്നീ തലങ്ങളിൽ കുട്ടികൾ പല പരിപാടികളിലും പങ്കെടുത്തുവരുന്നു. ശുചിത്വം സംബന്ധിച്ച് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ശുചിത്വപാലനം സംബന്ധിച്ച് മുന്നോട്ട് വച്ച നിർദ്ദേശങൾ

വ്യക്തി ശുചിത്വം

നാം കഴിക്കുന്ന ഭക്ഷണം, ശരീര ശുചിത്വം, കായിക പരിശീലനം ഇവയൊക്കെ ശരിയായ ആരോഗ്യം നിലനിർത്തുന്നതിന് നിർണ്ണായക പങ്ക് വഹിക്കുന്നു. പല അസുഖങ്ങളും ഉടലെടുക്കുന്നത് ശുചിത്വക്കുറിവിൽ നിന്നുമാണ്. പരോപജീവി, വിര, ചിരങ്ങ് വ്രണങ്ങൾ, ദന്തക്ഷയം, അതിസാരം, വയറിളക്കം എന്നിവയ്ക്കും കാരണമാകുന്നത് വ്യക്തി ശുചിത്വമാണ്. ഇത്തരം രോഗങ്ങൾ ശുചിത്വ ശീലങ്ങളിലൂടെ പ്രതിരോധിക്കാം.

തല ,കണ്ണ്, ചെവികൾ, മൂക്ക് ശുചീകരണം

  • ഷാംബുവോ മറ്റേതെങ്കിലും തല കഴുകാൻ ഉപയോഗിക്കുന്ന പദാർത്ഥങ്ങൾ കൊണ്ട് തല ആഴ്ചയിൽ ഒന്നോ രണ്ടോ തവണ കഴുകുക.
  • ദിനവും ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുക.
  • മെഴുക് ചെവിക്കുളളിൽ നിറയുകയും അത് വായു തടസ്സപ്പെടുത്തുകയും വേദനയ്ക്ക് കാരണമാകുകയും ചെയ്യുന്നു. അതിനാൽ ചെവികൾ പഞ്ഞി കൊണ്ട് ആഴ്ചയി‌ലൊരിക്കലെങ്കിലും വൃത്തിയാക്കുക.
  • മൂക്കിലെ ദ്രാവകങ്ങൾ ഉണങ്ങിയ പദാർത്ഥമാക്കുകയും മൂക്കിനെ തടസ്സപ്പെടുത്തുകയും ചെയ്യാം. ആയതിനാൽ ആവശ്യാനുസരണം മൂക്ക് വൃത്തിയാക്കുക. കുട്ടികൾക്ക് ജലദോഷമോ മൂക്കൊലിപ്പോ ഉളളപ്പോൾ നേർത്ത തുണി കൊണ്ട് തുടയ്ക്കുക.

വായ് വൃത്തിയാക്കൽ

  • നേർത്ത പൽ‌‌പ്പൊടിയും പേസ്റ്റുകളുമാണ് പല്ല് വൃത്തിയാക്കാൻ അഭികാമ്യം. ദിനവും രണ്ട് നേരം പല്ല് വൃത്തിയാക്കുക. രാവിലെ ഉറക്കം ഉണരുമ്പോഴും രാത്രി ഉറങ്ങുന്നതിന് മുമ്പും. കരിപ്പൊടി, ഉപ്പ്, കടുപ്പം കൂടിയ പൽ‌പ്പൊടി എന്നിവ ഉപയോഗിച്ചുളള പല്ല് വൃത്തിയാക്കൽ പല്ലിൻറെ ഉപരിതലത്തിൽ പോറലുകൾ ഉണ്ടാക്കുന്നു.
  • ഓരോ ഭക്ഷണശേഷവും വായ് ശുദ്ധജലം ഉപയോഗിച്ച് കഴുകുക. ഇത് പല്ലുകൾക്കിടയിൽ ആഹാരശകലങ്ങൾ ഒളിഞ്ഞിരുന്ന് ദുർഗന്ധവും അത് മോണയുടെയും പല്ലിൻറെ ക്ഷതത്തിനും ഇടയാക്കും.
  • പോഷക ഗുണമുളള ഭക്ഷണക്രമം. മിഠായി, ചോക്കലേറ്റ്, ഐസ്ക്രീം, കേക്ക് എന്നീ മധുര പലഹാരങ്ങൾ കുറയ്ക്കുക.
  • ദന്തക്ഷയ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഉടൻ ദന്ത ഡോക്ടറെ കാണുക.
  • പതിവും കൃത്യവുമായ പല്ല് വൃത്തിയാക്കൽ രീതികൾ പല്ലിൽ ദന്ത ശർക്കര എന്ന രോഗം തടയാൻ സഹായിക്കും.

ത്വക്ക് സംരക്ഷണം

  • ത്വക്ക് ശരീരത്തെ മുഴുവൻ പൊതിയുകയും ശരീരാവയവങ്ങളെ സംരക്ഷിക്കുകയും ശരീര ഊഷ്മാവ് നിയന്ത്രിക്കുകയും ചെയ്യുന്നു.
  • ത്വക്ക് ശരീരത്തിലെ മാലിന്യത്തെ വിയർപ്പിലൂടെ പുറം തളളാൻ സഹായിക്കുന്നു. വൈകല്യം വന്ന ത്വക്കിൽ വിയർപ്പ് ഗ്രന്ഥികളെ തടയുകയും അത് വ്രണങ്ങൾ, കുരുക്കൾ എന്നിവ ഉടലെടുക്കാനും ഇടയാക്കുന്നു.
  • ത്വക്ക് വൃത്തിയായ് സംരക്ഷിക്കാൻ ദിവസവും ശുദ്ധ ജലവും സോപ്പും ഉപയോഗിച്ച് കുളിക്കണം.

കൈ കഴുകൽ

  • ഭക്ഷണം കഴിക്കുക, മല വിസർജ്ജനശേഷം വൃത്തിയാക്കുക, മൂക്ക് വൃത്തിയാക്കുക, ചാണകം നീക്കുക എന്നീ എല്ലാ പ്രവൃത്തികളും ചെയ്യുന്നത് നമ്മുടെ കൈകൾ കൊണ്ടാണ്. ഇത്തരം പ്രവൃകളിൽ ഏർ‌പ്പെടുമ്പോൾ നഖത്തിനടിയിലോ തൊലിപ്പുറത്തോ രോഗങ്ങൾക്ക് കാരണമാകുന്ന രോഗാണുക്കൾ അവശേഷിക്കുന്നു. ആയതിനാൽ ഓരോ പ്രവർത്തിക്കുശേഷവും കൈ സോപ്പും വെളളവും (കൈക്കുഴയ്ക്ക് താഴെയും നഖവും വിരലുകൾക്കിടയിലും) ഉപയോഗിച്ച് വൃത്തിയാക്കുന്നത് ധാരാളം രോഗങ്ങൾ തടയുന്നു.
  • കൃത്യമായി നഖം മുറിക്കുക. നഖം കടിക്കുന്നതും മൂക്ക് തോണ്ടുന്നതും ഒഴിവാക്കുക.
  • കുട്ടികൾ ചെളിയിൽ കളിക്കാറുണ്ട്. അവരെ ഭക്ഷണത്തിന് മുമ്പ് കൈ കഴുകാൻ പരിശീലിപ്പിക്കുക.
  • രക്തം, മലം, മൂത്രം ഛർദ്ദി എന്നിവയുമായുളള സമ്പർക്കം ഒഴിവാക്കുക.

മലമൂത്ര വിസർജ്ജന ശുചിത്വം

  • മലമൂത്ര വിസർജ്ജന ശേഷം അത്തരം ഭാഗങ്ങൾ ജലം ഉപയോഗിച്ച് മുന്നിൽ നിന്ന് പുറകിലേക്ക് കഴുകി വൃത്തിയാക്കുക. അതിനുശേഷം കൈ സോപ്പ് ഉപയോഗിച്ച് കഴുകാൻ മറക്കരുത്.
  • കക്കൂസുകൾ, കുളിമുറികൾ, അതിന് ചുറ്റുമുളള ഭാഗങ്ങൾ എന്നിവ ശുചിയായ് സൂക്ഷിക്കണം.
  • തുറന്ന സ്ഥലത്തെ മലവിസർജ്ജനം ഒഴിവാക്കുക.

ഭക്ഷണ പാചക ശുചിത്വം

  • ഭക്ഷണം പാചകം ചെയ്യുമ്പോൾ ശുചിത്വം പാലിക്കുന്നത് ഭക്ഷണ മലിനീകരണം, ഭക്ഷണത്തിലെ വിഷം, രോഗ വ്യാപനം എന്നിവ തടയാൻ സാധിക്കും.
  • പാചക പ്രദേശവും പാത്രങ്ങളും ശുചിയായ് സൂക്ഷിക്കുക
  • ചീഞ്ഞതോ അണുബാധ ഏറ്റതോ ആയ ഭക്ഷണ പദാർത്ഥം ഭക്ഷിക്കുന്നത് ഉപേക്ഷിക്കുക.
  • പാചകത്തിന് മുമ്പും വിളമ്പുന്നതിന് മുമ്പ് കൈ കഴുകുക
  • ഉപയോഗത്തിന് മുമ്പ് പച്ചക്കറി പോലുളള ഭക്ഷണപദാർത്ഥം ശരിയായി കഴുകുക.
  • ഭക്ഷണ പദാർത്ഥം കൃത്യമായി സൂക്ഷിക്കുക.
  • ഭക്ഷണ സാധനങ്ങൾ വാങ്ങുന്നതിന് മുമ്പ് എത്രകാലം വരെ ഉപയോഗിക്കാം എന്ന് പരിശോധിക്കുക.
  • അടുക്കള മാലിന്യം ശരിയായ രീതിയിൽ സംസ്കരിക്കുക.