ജി.എച്ച്.എസ്.എസ്.മാതമംഗലം/ലിറ്റിൽകൈറ്റ്സ്
-ലിറ്റിൽകൈറ്റ്സ് | |
---|---|
യൂണിറ്റ് നമ്പർ | LK/2018/ |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
അവസാനം തിരുത്തിയത് | |
30-01-2022 | 13094 |
വർണച്ചിറകുമായ്
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചിരിക്കുന്നു.36 അംഗങ്ങളാണ് ഉള്ളത്.11/06/2018ന് പ്രവർത്തനോദ്ഘാടനവും,ഏകദിന പരിശീലനവും നടന്നു.ഐ.ടി @സ്കൂൾ മാസ്റ്റർ പരിശീലകരായ സി. ജയദേവൻ .ദിനേശൻ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.വിദ്യാലയത്തിലെ ഗണിതാധ്യാപകരായ പി.ആർ പ്രഭാകരൻ, എം.പി.സ്മിത എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പരിശീലനം നല്കി വരുന്നു. സ്കൂൽ വിക്കി പ്രവർത്തനങ്ങളിൽ ലിറ്റിൽ കൈറ്റ് സജീവമായി ഇടപെടുന്നുണ്ട്.
-
ഉദ്ഘാടനം,ഏകദിന പരിശീലനം
-
ഡിജിറ്റൽ ചിത്രം-അനുഷ ദാസ്
>പുതിയ അദ്ധ്യയന വർഷം ലിറ്റിൽ കൈറ്റ് മാസ്റ്ററായി ശ്രീ എ രാജൻ മാസ്റ്ററേയും മിസ്ട്രസായി ശ്രീമതി രാജശ്രീ ടീച്ചറേയും തെരഞ്ഞെടുത്തു.2020-23 ബാച്ചിലേക്കുള്ള കുട്ടികളുടെ അഭിരുചി പരീക്ഷ നവമ്പർ 27 ന് സ്കൂൾ ലാബിൽ വെച്ച് നടന്നു.പങ്കെടുത്ത 48 കുട്ടികളും നല്ല നിലവാരം പുലർത്തി.തെരഞ്ഞെടുക്കപ്പെട്ട 40പേരും ട്രാൻസ്ഫറായി വന്ന ഒരാളും ചേർന്ന് 41 പേരാണ് പുതിയ ബാച്ചിലുള്ളത് .അവർക്കുള്ള പരിശീലനം അധ്യാപകരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. കുട്ടികളിലെ രചനാപരമായ കഴിവുകൾ പരിപോഷിപ്പിക്കുന്നതിനായി ലിറ്റിൽകൈറ്റ്സിന്റെ നേതൃത്വത്തിൽ പുറത്തുവരുന്ന ഡിജിറ്റൽ മാഗസിന്റെ പ്രവർത്തനങ്ങളും അണിയറയിൽ നടക്കുന്നുണ്ട്. അതോടൊപ്പം കൊറോണ മൂലം കാര്യമായ പരിശീലനം ലഭിക്കാതിരുന്ന ഈ വർഷം പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടികൾക്ക് ചുരുങ്ങിയ സമയം കൊണ്ടാണെങ്കിലും പരിശീലനം നടത്താൻ സാധിച്ചു.