വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ

Schoolwiki സംരംഭത്തിൽ നിന്ന്
21:57, 31 ഡിസംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vss (സംവാദം | സംഭാവനകൾ)
വി എസ് എസ് എച്ച് എസ് കൊയ്പള്ളികാരാഴ്മ
വിലാസം
കൊയ്പള്ളികാരാണ്മ

ആലപ്പുഴ ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
31-12-2009Vss




വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂള്‍ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂള്‍, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884

ചരിത്രം

വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂള്‍ കൊയ്പള്ളികാരാണ്മ (വി.എസ്.എസ്. ഹൈസ്കൂള്‍, കൊയ്പള്ളികാരാണ്മ) സ്ഥാപിതം-1884

ചെട്ടികുളങ്ങര പഞ്ചായത്തിലെ ആദ്യവിദ്യാലയമാണ് കൊയ്പള്ളികാരാണ്മ വി.എസ്.എസ്.ഹൈസ്കൂള്‍ എന്ന ചുരക്കപ്പേരിലറിയപ്പെടുന്ന വിജ്ഞാന സന്ദായിനി സംസ്ക്രത ഹൈസ്കൂള്‍. സംസ്ക്രത പാണ്ഡിത്യം കൊണ്ടും ജ്യോതിഷം, വൈദ്യം എന്നിവയിലുള്ള വൈദഗ്ധ്യം കൊണ്ടും തിരുവിതാംകൂര്‍ രാജകൊട്ടാരവുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്ന, ഗണക സമുദായത്തില്‍പ്പെട്ട കൊയ്പള്ളികാരാണ്മ അയിരൂര്‍ പടീറ്റതില്‍ കാരണവന്മാരാണ് ഈ സ്ഥാപനത്തിന്റെ തുടക്കക്കാര്‍. ഒരു കുടിപ്പള്ളിക്കൂട(കളരി)മായി പ്രവര്‍ത്തനമാരംഭിച്ച ഇത് 1884-ല്‍ സംസ്ക്രത സ്കൂളായി മാറ്റപ്പെട്ടു. അതിന്റെ സ്ഥാപകന്‍ അയിരൂര്‍ പടീറ്റതില്‍ ശ്രീ.കൊച്ചുരാമനാശാന്‍ ആണ്. കേരളത്തില്‍ ജാതിവ്യവസ്ഥ കൊടുമ്പിരികൊണ്ടിരുന്ന ആ കാലഘട്ടത്തില്‍, വിദ്യാഭ്യാസം ഉയര്‍ന്ന വര്‍ഗ്ഗത്തിന്റെ കുത്തകയായിരുന്ന ആ സാഹചര്യ ത്തില്‍ കേവലം ഒരു പിന്നാക്ക വിഭാഗാംഗം കാണിച്ച ആ ചങ്കൂറ്റം ഇന്നും നമ്മെ അമ്പരപ്പിക്കുന്നു. സംസ്ക്രത ഭാഷയില്‍ ശാസ്ത്രി വരെയുള്ള പഠനമാണ് അന്ന് ഈ സ്ഥാപനത്തില്‍ നടന്നിരുന്നത്. ദൂരെ ദേശത്തുനിന്നെത്തിയിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് താമസവും ഭക്ഷണവും സൗജന്യ മായി ഒരുക്കിക്കൊടുത്തിരുന്ന ഒരു ഗുരുകുലം കൂടിയായിരുന്നു ഇത്. മധ്യ തിരുവിതാംകൂറിലെ പ്രശസ്തരായ മിക്ക സംസ്ക്രത പണ്ഡിതന്മാരും ഈ സ്ഥാപനത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികളാണ്. എന്നാല്‍ പില്കാലത്തുണ്ടായ ഇംഗ്ലീഷ് ഭാഷയുടെ കടന്നുകയറ്റം സംസ്ക്രത ഭാഷാപഠനത്തിന് മങ്ങലേല്പിച്ചു. അതിന്റെ ഫലമെന്നോണം ഇരുപതാം നൂറ്റാണ്ടിന്റെ ഒന്നാം പാദത്തിനു ശേഷം ക്രമേണ ഈ സ്ഥാപനം ക്ഷയോന്മുഖമായിത്തീര്‍ന്നു. പിന്നീട്, ശ്രീ.കൊച്ചുരാമനാശാ(കൊച്ചുപപ്പു ആശാന്‍) ന്റെ ശ്രമഫലമായി 1956-ല്‍ ഇന്നത്തെ രീതിയിലുള്ള യു.പി.സ്കൂള്‍ നിലവില്‍ വന്നു. 1963-ല്‍ പ്രസ്തുത സ്കൂളിന്റെ ഉടമസ്ഥാവകാശം അയിരൂര്‍ പടീറ്റതില്‍ കുടുംബത്തിലെ തന്നെ മറ്റൊരംഗമായ ശ്രീ.കുമാരന്‍ വൈദ്യ നു ലഭിച്ചു. 1964-ല്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു. തുടര്‍ന്നിതുവരെയുള്ള വളര്‍ച്ചയില്‍ വിദ്യാഭ്യാസ നിലവാരത്തിലും ഭൗതിക സാഹചര്യങ്ങളിലും ശ്രദ്ധേയമായ പുരോഗതി കൈവരിക്കാനായിട്ടുണ്ട്. 1987-ല്‍ ശ്രീ.കുമാരന്‍ വൈദ്യന്റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തിന്റെ മകന്‍ ശ്രീ.കെ.രാജീവ് കുമാര്‍ മാനേജരായി. സ്കൂളിന്റെ ചരിത്രത്തില്‍ ശ്രദ്ധേയരായ അനവധി അധ്യാപകര്‍ ഇവിടെ പ്രവര്‍ത്തിച്ചിരുന്നു. അവരില്‍ പ്രമുഖരായ രണ്ടു പ്രധാനാധ്യാപകരാണ് ശ്രീ.സദാശിവക്കുറുപ്പും(1956-1963) ശ്രീ.രാമക്കുറുപ്പും(1964-1990). നീണ്ട 24 വര്‍ഷം പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ച ശ്രീ.രാമക്കുറുപ്പ്സാര്‍ ഈ സ്ഥാപനത്തിന്റെ അഭിവൃദ്ധിയില്‍ നിര്‍ണ്ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : റവ. ടി. മാവു | മാണിക്യം പിള്ള | കെ.പി. വറീദ് | കെ. ജെസുമാന്‍ | ജോണ്‍ പാവമണി | ക്രിസ്റ്റി ഗബ്രിയേല്‍ | പി.സി. മാത്യു | ഏണസ്റ്റ് ലേബന്‍ | ജെ.ഡബ്ലിയു. സാമുവേല്‍ | കെ.എ. ഗൗരിക്കുട്ടി | അന്നമ്മ കുരുവിള | എ. മാലിനി | എ.പി. ശ്രീനിവാസന്‍ | സി. ജോസഫ് | സുധീഷ് നിക്കോളാസ് | ജെ. ഗോപിനാഥ് | ലളിത ജോണ്‍ | വല്‍സ ജോര്‍ജ് | സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
  • ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
  • ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
  • അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
  • അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

വഴികാട്ടി

<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.