സമൂഹം.എച്ച്.എസ്.എൻ .പറവൂർ/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
25070-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 25070 |
യൂണിറ്റ് നമ്പർ | LK/2018/25070 |
അംഗങ്ങളുടെ എണ്ണം | 20 |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | വടക്കൻ പറവൂർ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | എൻ ആർ രാജേന്ദ്രൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | കെ ആർ ശ്രീദേവി |
അവസാനം തിരുത്തിയത് | |
02-09-2019 | Samoohamhs |
ലിറ്റിൽ കൈറ്റ് യൂണിറ്റിന്റെ പ്രവർത്തനങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഈ വിദ്യാലയത്തിലും 8 ക്ലാസ് മുറികൾ ഹൈടെക്ക് ആയിമാറി. ഇതിനായി കൈറ്റ് നൽകിയ ലാപ്‌ടോപ്പുകൾ, പ്രൊജക്ടറുകൾ, സ്ക്രീൻ, സ്പീക്കറുകൾ എന്നിവ ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ ക്ലാസ് മുറികളിലും സജ്ജീകരിച്ചു. ഇതിനോടനുബന്ധിച്ച് ഇന്ത്യയിലെ തന്നെ കുട്ടികളുടെ ഏറ്റവും വലിയ ഐ ടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബ് സ്കൂളിൽ രൂപീകരിച്ചു. ഇതിനായി 2018 ജനുവരി മാസത്തിൽ ഐടിയിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ കൈറ്റ് നിർദ്ദേശിച്ചതനുസരിച്ച് അഭിരുചി പരീക്ഷ നടത്തുകയും ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച 20 വിദ്യാർത്ഥികളെ ലിറ്റിൽ കൈറ്റ് മെമ്പർമാരായി തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വിദ്യാലയത്തിലെ കൈറ്റ് മാസ്റ്ററായി ഹൈസ്കൂൾ വിഭാഗം സംസ്കൃതം അധ്യാപകൻ ശ്രീ രാജേന്ദ്രനും കൈറ്റ് മിസ്ട്രസ് ആയി ഹൈസ്കൂൾ വിഭാഗം നാച്ചുറൽ സയൻസ് അധ്യാപിക ശ്രീമതി ശ്രീദേവിയും ചുമതലയേറ്റു. 2018 ജൂണിൽ ആലുവ വിദ്യാഭ്യാസജില്ലയിലെ കൈറ്റ് കോർഡിനേറ്ററായ ശ്രീ ജയദേവൻ സാറിന്റെ നേതൃത്വത്തിൽ നടന്ന ലിറ്റിൽ കൈറ്റ് മെമ്പർമാർക്കുള്ള പ്രഥമ പരിശീലനത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ ലിറ്റിൽ കൈറ്റുകളും പങ്കെടുത്തു. ഈ ക്ലാസ്സിൽ ഹൈടെക്ക് ക്ലാസ് മുറികളുടെയും ഉപകരണങ്ങളുടെയും പരിപാലനത്തെക്കുറിച്ച് വ്യക്തമായ ധാരണ നേടുന്നതിന് സഹായകമായി.
ഈ പരിശീലനത്തെ തുടർന്ന് ഹൈസ്കൂൾ വിഭാഗത്തിലെ എല്ലാ വിദ്യാർത്ഥികൾക്കും ലിറ്റിൽ കൈറ്റുകൾ സംഘങ്ങളായി തിരിഞ്ഞ് ഹൈടെക്ക് ക്ലാസ്സ് മുറികളിലെ ഉപകരണപരിപാലനത്തെ കുറിച്ച് വിശദമായ പരിശീലനവും അവബോധവും നൽകി.
ജൂലൈ മാസത്തിൽ കൈറ്റ് മാസ്റ്റർ ശ്രീ രാജേന്ദ്രൻ സാറിന്റെയും കൈറ്റ് മിസ്ട്രസ്സ് ശ്രീമതി ശ്രീദേവി ടീച്ചറിന്റെയും നേതൃത്വത്തിൽ ബുധനാഴ്ചകളിൽ വൈകുന്നേരം 4 മണി മുതൽ 5 മണി വരെ ലിറ്റിൽ കൈറ്റ് മെമ്പർമാർ ആനിമേഷനിൽ പരിശീലനം നേടി. തുടർന്ന് ആഗസ്റ്റ് മാസം നാലാം തീയതി സ്കൂളിലെ ആദ്യത്തെ ക്യാമ്പ് വിജയകരമായി പൂർത്തിയാക്കി. ക്യാമ്പിന് ശേഷം താഴെ കൊടുത്തിരിക്കുന്ന വിദ്യാർത്ഥികളെ ക്യാമ്പിലേക്ക് വേണ്ടി തെരഞ്ഞെടുത്തു
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പിൽ പങ്കെടുക്കുവാൻ അർഹരായവർ
പേര് | ക്ലാസ്സ് |
---|---|
റംസിയ നവാസ് | 9 A |
അമരേഷ് പി ആർ | 9 A |
ശ്രുതി കൃഷ്ണ | 9 B |
കൃഷ്ണ ജി ഡി | 9 B |
ഡിജിറ്റൽ മാഗസീൻ പ്രകാശനം
ഓണാഘോഷവും ഡിജിറ്റൽ പൂക്കളനിർമാണവും
2019 സെപ്റ്റംബർ 2 നു നടന്ന ഓണാഘോഷത്തിൽ ഈ വിദ്യാലയത്തിലെ എല്ലാ കുട്ടികളും അധ്യാപകരും അനധ്യാപകരും അധ്യാപക രക്ഷാകർതൃയോഗതിതന്റെ അംഗങ്ങളും മദർ പി ടി ഏ അംഗങ്ങളും പങ്കെടുത്തു. പ്രശസ്ത സിനിമാ താരവും ഈ വിദ്യാലയത്തിലെ പൂർവ്വവിദ്യാർത്ഥിയും രക്ഷാകർത്താവുമായ ശ്രീ വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്തു. , ഡിജിറ്റൽ പൂക്കളനിർമാണത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്തു.