Kavalam LPGS

Schoolwiki സംരംഭത്തിൽ നിന്ന്
11:15, 17 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Georgekuttypb (സംവാദം | സംഭാവനകൾ)
  1. തിരിച്ചുവിടുക [[ കാവാലം ൽ പി ജി സ് എൽ പി ജി എസ്]]
Kavalam LPGS
വിലാസം
ആലപ്പുഴ

കാവാലം പി.ഒ ആലപ്പുഴ-688506
,
688506
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9446535228
ഇമെയിൽglpgskavalam@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്46402 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഷൈല പി.രാജ്
അവസാനം തിരുത്തിയത്
17-01-2019Georgekuttypb


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആലപ്പുഴ നഗരത്തിൽ വെളിയനാട്ബ്ജി ല്ലയിൽ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു വിദ്യാലയമാണ് ഇത്. ഗവ.എൽ.പി.എസ്.കാവാലംകാവാലം പഞ്ചായത്ത് വിദ്യാലയവികസനപദ്ധതി 2017-18

ചരിത്രം

1926- ൽ കാവാലം ചാലയിൽ ഗോവിന്ദപ്പണിക്കർ പെൺപള്ളിക്കൂടമായി ആരംഭിച്ചതാണ് ഇന്നത്തെ കാവാലം ഗവ.എൽ.പി.സ്കൂൾ. 1964-ൽ വിദ്യാലയം ഗവണ്മെന്റിന് വിട്ടുനൽകുകയു0ം തുടർന്ന് ആൺകുട്ടികളെയും പ്രവേശിപ്പിച്ചുതുടങ്ങുകയുമായിരുന്നു. തുടർന്ന് 2016 വരെ വിദ്യാലയത്തിന്റെ പേര് ഗവ.എൽ.പി.ജി.സ്കൂൾ എന്നായിരുന്നു. ലോകപ്രശസ്ത സാഹിത്യകാരൻ ശ്രീ.അയ്യപ്പപ്പണിക്കർ ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയാണ്.

ഗതാഗതസൗകര്യങ്ങൾ വർദ്ധിക്കുകയും ഇംഗ്ലീഷ് വിദ്യാഭ്യാസത്തോട് ആഭിമുഖ്യം കൂടുകയും ചെയ്തപ്പോൾ വിദ്യാലയപ്രവേശം കുത്തനെ കുറഞ്ഞു. ഇപ്പോൾ വിദ്യാലയത്തിൽ 28 കുട്ടികളാണുള്ളത്.

ഭൗതികസൗകര്യങ്ങൾ

എസ്.എസ്.എ.പദ്ധതി പ്രകാരം നിരവധി ഭൗതികസൗകര്യങ്ങൾ ഇപ്പോൾ വിദ്യാലയത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. തറ ടൈലിംഗ്, മേജർ റിപ്പയറിംഗ് , ഭിത്തിയിൽ ചിത്രപ്പണികൾ ,വൈദ്യുതീകരണം, ടോയ് ലറ്റ് ,വിനോദപാർക്ക് എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളുടെ കാര്യത്തിൽ ഏറെ ദൂരം വിദ്യാലയം മുൻപോട്ട് സഞ്ചരിച്ചിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

ലക്ഷ്യങ്ങൾ 1.വിദ്യാലയപ്രവേശം ഒരു ക്ലാസിന് 20 എന്ന തോതിൽ ഉയർത്തുക. 2.സ്കൂൾ നിലനിൽക്കുന്ന വാർഡിലെ 60 % കുട്ടികളെയും ഉൾക്കൊള്ളും വിധം വിദ്യാലയത്തിന്റെ പ്രവർത്തനം ശക്തിപ്പെടുത്തുക. 3.ഗുണമേന്മയുള്ള വിദ്യാഭ്യാസം പകരുന്ന വിഭവകേന്ദ്രമായി വിദ്യാലയത്തെ മാറ്റിയെടുക്കുക. 4.മാതൃഭാഷാപഠനത്തിനൊപ്പം ഇംഗ്ലീഷ് ഭാഷയും പ്രാവീണ്യത്തോടെ കൈകാര്യം ചെയ്യാൻ കുട്ടികൾക്ക് ശേഷി സൃഷ്ടിക്കുന്ന ബോധനശൈലി സ്വീകരിച്ച് പുതിയ മാതൃക അവതരിപ്പിക്കുക. 5.കുട്ടികളുടെ സമഗ്രവളർച്ചയ്ക്കുതകുന്ന പരിശീലനവും കൈത്താങ്ങും പ്രോത്സാഹനവും വിദ്യാലയവളപ്പിൽ ലഭ്യമാക്കുക വഴി സാമൂഹികഗുണങ്ങളുള്ള മെച്ചപ്പെട്ട പൗരന്മാരെ സൃഷ്ടിക്കുക.

കാഴ്ചപ്പാട് -വിദ്യാലയം മികവിന്റെ കേന്ദ്രം 1.എല്ലാ കുട്ടികളും മാതൃഭാഷയിലുള്ള എഴുത്തിലും ‌‌‌വായനയിലും ശേഷി കൈവരിക്കുന്ന വിദ്യാലയം.. 2.കലാ-കായിക-പ്രവൃത്തി പരിചയ മേഖലകളിലെ പരിശീലനം തുടർച്ചയിലും സമഗ്രതയിലും നൽകാൻ കഴിയുന്ന വിദ്യാലയം. 3.ഇംഗ്ലീഷ് ഭാഷ സ്വാഭാവികമായി കേൾക്കുന്നതിനും സ്വതന്ത്രമായി പ്രയോഗിക്കുന്നതിനും സാധ്യതകൾ തുറക്കുന്ന വിദ്യാലയം. 4.ഓരോ കുട്ടിയുടെയും വ്യത്യസ്തമാർന്ന കഴിവുകൾ കണ്ടെത്തി അവയ്ക്ക് ശരിയായ പോഷണവും വളർച്ചയും നൽകുന്ന വിദ്യാലയം. 5.അടിസ്ഥാന ഗണിതശേഷികളിൽ മികവും ചതുഷ്ക്രിയകളിൽ പ്രാവീണ്യവും നേടാൻ കുട്ടികളെ പ്രാപ്തരാക്കുന്ന വിദ്യാലയം. 6.ഒരു പ്രദേശത്തിന്റെ സാമൂഹ്യ വികാസത്തിന് വെളിച്ചമായും സാംസ്കാരികോന്നതിക്ക് തെളിച്ചമായും കേന്ദ്രസ്ഥാനത്ത് നിലകൊള്ളുന്ന വിദ്യാലയം. 7.ഓരോ രക്ഷിതാവിനും തന്റെ കുട്ടിയുടെ ‌വളർച്ചയ്ക്കുതകുന്ന ഏറ്റവും മികച്ച പരിശീലനകേന്ദ്രമെന്ന് അഭിമാനിക്കാവുന്ന വിദ്യാലയം. 8.പഠനപ്രക്രിയയിലും ബോധനപ്രക്രിയയിലും നൂതനവും ആകർഷകവുമായ മാർഗങ്ങളവലംബിക്കുന്ന വിദ്യാലയം.

പദ്ധതിരൂപീകരണപ്രക്രിയ 1.SRG യോഗങ്ങൾ - അക്കാദമിക ചർച്ചകൾ 2.SMC കൂടിയിരുപ്പുകൾ - നിർദ്ദേശങ്ങൾ 3.പരിശീലനവും പാഠ്യപദ്ധതി ഉള്ളടക്കവും - വിശകലനം 4.വിജയം കണ്ട മാതൃകകളുടെ പരിചയപ്പെടൽ 5.അക്കാദമികവിദഗ്ധരും വിദ്യാഭ്യാസ പ്രവർത്തകരും- സംവാദം 6.നവീനമാതൃകകൾ കണ്ടെത്തൽ 7.ആസൂത്രണയോഗങ്ങൾ 8.കർമപദ്ധതി കരട് രൂപരേഖ തയ്യാറാക്കൽ 9.പ്രതിമാസ കർമപരിപാടികൾ നിശ്ചയിക്കൽ 10. അക്കാദമിക വിഷയങ്ങൾ- ഭൗതികസൗകര്യവികസനം-സമൂഹസമ്പർക്ക പരിപാടികൾ- 11. ഗവേഷണപ്രവർത്തനങ്ങൾ

അവസ്ഥാവിശകലനം 1.കുട്ടികളുടെ എണ്ണം 28 ( മുൻകൊല്ലം 36 ) - വളർച്ച (-24%) 2.മുന്നാക്ക സമുദായ കുടുംബങ്ങളിൽ നിന്നുള്ള കുട്ടികൾ 7% മാത്രം 3.കൂടുതലായും വിദ്യാലയത്തെ ആശ്രയിക്കുന്നവർ പട്ടികജാതി വിഭാഗം (29%) 4.സ്ഥിരവരുമാനജോലിയുള്ള രക്ഷിതാക്കൾ ആരും തന്നെയില്ല. 5.ഭൗതികസൗകര്യങ്ങളിലെ പുരോഗതി രക്ഷിതാക്കളെ ആകർഷിക്കുന്നില്ല. 6.വിദ്യാലയപ്രവർത്തനങ്ങൾ സമൂഹത്തിലേക്ക് വേണ്ടവിധം വ്യാപിക്കപ്പെടുന്നില്ല. 7.സ്കൂളിന്റെ സമീപപ്രദേശത്തുനിന്നുപോലും മറ്റുവിദ്യാലയങ്ങളിലേക്ക് ഒഴുക്കുണ്ടാവുന്നു. 8.തദ്ദേശഭരണസ്ഥാപനത്തിന്റെ പിന്തുണ ഏറെക്കുറെ ലഭ്യമാണ്. 9.സ്ഥാപനത്തിന് കംപ്യൂട്ടർ ഇല്ലാത്തതിനാൽ ഐ.ടി. അധിഷ്ഠിതപഠനം തൃപ്തികരമാം വണ്ണം നിർവഹിക്കുന്നതിന് കഴിയുന്നില്ല. 10.എസ്.എം.സി.യുടെ പിന്തുണ ശക്തിപ്പെടുത്തണം. 11.വിദ്യാലയപിന്തുണാസമിതിയുടെ സാധ്യതകൾ പരമാവധി ഉപയോഗിക്കണം.

മികവ് വർദ്ധിപ്പിക്കാൻ ഏറ്റെടുക്കുന്ന പ്രവർത്തനമേഖലകൾ

1.സ്കൂൾ അസംബ്ലി 2.ജൈവവൈവിധ്യ പാർക്ക് 3.അടിസ്ഥാനശേഷിവികാസം 4.ഇംഗ്ലീഷ് പഠനം 5.ദിനാചരണങ്ങൾ 6.കായികവിദ്യാഭ്യാസം 7.കലാവിദ്യാഭ്യാസം 8.പ്രവൃത്തിപരിചയം 9.ബാലസഭ 10.ക്ലബ് പ്രവർത്തനങ്ങൾ 11.യൂണിറ്റ് ടെസ്റ്റുകൾ 12.ക്ലാസ് ലൈബ്രറി 13.നിരന്തരവിലയിരുത്തൽ 14.സമൂഹസമ്പർക്കപരിപാടികൾ 15.പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും 16.ശുചിത്വം 17.ഭൗതികസൗകര്യം 18.വിദ്യാലയപിന്തുണാസമിതി (SSG) 19.ക്ലാസ് പി.ടി.എ. 20.വിദ്യാലയ മാനേജ്മെന്റ് സമിതി (SMC) 21.പഠനോപകരണങ്ങൾ 22.സ്കൂൾ വിഭവ സംഘം (SRG) 23.ഗവേഷണപ്രവർത്തനങ്ങൾ 24.തനതുപരിപാടികൾ 25.പ്രാദേശികഭരണകൂടം

പദ്ധതി വിശദാംശങ്ങൾ (1). സ്കൂൾ അസംബ്ലി 1.അസംബ്ലിക്ക് നിയതമായ ഘടന (കായികാഭ്യാസം, പുസ്തകപരിചയം,പത്രവാർത്ത,ചിന്താവിഷയം,രചനകളുടെ അവതരണം, മികവുകൾക്ക് അംഗീകാരം,വിദ്യാലയവാർത്ത, അസംബ്ലി ക്വിസ്, പതിപ്പു പ്രകാശനം, പ്രകടനങ്ങളും അവതരണങ്ങളും, മാസ് ഡ്രിൽ മുതലായ ഇനങ്ങൾ)

1.ആഴ്ചയിലൊരിക്കൽ ഇംഗ്ലീഷ് അസംബ്ലി 2.അസംബ്ലി അംഗീകാരത്തിനുള്ളി വേദി 3.അസംബ്ലി ചുമതലാവിഭജനം 4. അസംബ്ലി ലൗഡ് സ്പീക്കറിലൂടെ 5.അസംബ്ലി പ്രവർത്തനങ്ങൾക്ക് സ്കോർ 6. അസംബ്ലി നടത്തിപ്പ് വിവിധ ഗ്രൂപ്പുകൾക്ക്

(2). ജൈവവൈവിധ്യ പാർക്ക്

1.സ്കൂൾ മുറ്റത്ത് ആകർഷകമായ പൂന്തോട്ടം 2.നിയതമായി വിന്യസിച്ച ഇലച്ചെടികൾ 3.ഗ്രൂപ്പുകൾക്ക് ചുമതല- മേൽനോട്ടം -വിഭജിച്ച് നൽകൽ 4.എന്റെ സ്കൂൾ മുറ്റത്ത് എനിക്ക് ഒരു ചെടി. 5.ശലഭങ്ങളെ ആകർഷിക്കുന്ന തരം ചെടികൾ 6.ഔഷധസസ്യങ്ങൾ 7.സ്കൂൾ മുറ്റത്ത് ചെറുകുളവും ചെറുമീനുകളും 8.പച്ചക്കറിത്തോട്ടം- പയർ, മത്തൻ, വെള്ളരി, കോവൽ , വെണ്ട ... 9.പച്ചക്കറിത്തോട്ടം - SMC - യുടെ പിന്തുണ ഉറപ്പാക്കൽ 10.കൃഷി - ഉദ്ഗ്രഥിത പഠനം 11.ജൈവവളപ്രയോഗം 12.കൃഷി ക്ലബ് പ്രവർത്തനങ്ങൾ - അഭിമുഖം 13.കൃഷി ഓഫീസ് സമ്പർക്കം പ്രയോജനപ്പെടുത്തൽ (3). അടിസ്ഥാനശേഷിവികാസം 1. മൂന്ന്, നാല് ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ഒഴുക്കോടെ മലയാളം വായിക്കാൻ കഴിയണം 2. നാലാം ക്ലാസിലെ എല്ലാ കുട്ടികൾക്കും അവരുടെ ഇംഗ്ലീഷ് പാഠഭാഗം വായിക്കാനാവണം 3. മൂന്നാം ക്ലാസിലെ എല്ലാ കുട്ടികൾക്കും ഇംഗ്ലീഷിലെ 50 ലഘു വാക്കുകളെങ്കിലും വായിക്കാനും എഴുതാനും കഴിയണം 4. ഒന്ന് , രണ്ട് ക്ലാസുകളിലെ എല്ലാ കുട്ടികൾക്കും ലഘു മലയാള വാക്യങ്ങൾ വായിക്കാൻ കഴിയണം 5. രണ്ടാം ക്ലാസ് പൂർത്തിയാക്കുന്ന ഒരു കുട്ടി 25 ഇംഗ്ലീഷ് വാക്കുകളെങ്കിലും തിരിച്ചറിയാനും 15 വാക്കുകളെങ്കിലും എഴുതാനും പ്രാപ്തി 6. ഉദ്ഗ്രഥിതപഠനത്തിനു ശേഷം കുട്ടിക്ക് 20 വരെയുളള സംഖ്യകളുൾപ്പെടുന്ന പ്രായോഗികപ്രശ്നം പരിഹരിക്കാൻ കഴിയണം. 7. നാലാം ക്ലാസ് പൂർത്തിയാക്കുന്ന ഒരു കുട്ടി 1 മുതൽ 10 വരെയുള്ള സംഖ്യകളുടെ പെരുക്കം, ഹരണം എന്നിവയുൾപ്പെടുന്ന പ്രായോഗികപ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം. 8.അടിസ്ഥാന പ്രക്രിയാശേഷികളായ നിരീക്ഷണം, വർഗീകരണം , സാമാന്യവത്കരണം എന്നിവയിൽ കുട്ടി പ്രാപ്തി നേടിയിരിക്കണം.

(4). ഇംഗ്ലീഷ് പഠനം 1.ഇംഗ്ലീഷ് ബാലമാസികകൾ വായനമൂലയിൽ ലഭ്യമാക്കുന്നു. 2.ഇംഗ്ലീഷ് അസംബ്ലി 3.റോൾ പ്ലേ/കോറിയോഗ്രഫി സാധ്യതകൾ 4.പാവനാടകം 5.Let's Talk- Chat time 6.ഇംഗ്ലീഷ് കാർട്ടൂണുകൾ 7.ഇംഗ്ലീഷ് മാഗസിനുകൾ ക്ലാസ് അടിസ്ഥാനത്തിൽ 8.ഇംഗ്ലീഷ് കളികളിലൂടെ 9.ഇംഗ്ലീഷ് പത്രം 10.നാടകീകരണം-യൂണിറ്റ് തീമുകൾ 11.സ്പോക്കൺ ഇംഗ്ലീഷ് ക്ലാസുകൾ

(5). ദിനാചരണങ്ങൾ 1.ഒരു മാസത്തിൽ കുറഞ്ഞത് ഒന്ന് എന്ന തോതിൽ ദിനാചരണം സംഘടിപ്പിക്കൽ 2.ദിനാചരണങ്ങളെ പഠനവുമായി ബന്ധിപ്പിക്കൽ 3.ദിനാചരണം മുൻകൂട്ടി നിശ്ചയിച്ച് ആസൂത്രണം നിർവഹിക്കൽ 4.ക്ലബൂകൾക്ക് ചുമതല വിഭജിച്ച് നൽകൽ 5.അധ്യാപകർക്ക് ചുമതല വിഭജിച്ച് നൽകൽ 6.പ്രാദേശിക ക്ഷണിതാക്കളെ ഉൾപ്പെടുത്തൽ 7.അഭിമുഖം/സംവാദം 8.ദിനാചരണങ്ങളിലൂടെ പഠനോത്പന്നങ്ങൾ 9.വീഡിയോ/ പവർപോയിന്റ് പ്രസന്റേഷനുകൾ 10.രക്ഷിതാക്കളുടെ പങ്കാളിത്തം ഉപയോഗിക്കൽ 11.മാധ്യമങ്ങളുടെ സഹായത്തോടെ റിപ്പോർട്ടിംഗ് 12.സ്കൂൾ ബ്ലോഗ് റിപ്പോർട്ടിംഗ് (6). കായികവിദ്യാഭ്യാസം 1.അസംബ്ലിയിലെ കായികാഭ്യാസം ആകർഷകവും വൈവിധ്യകരവുമാക്കൽ 2.എല്ലാ ബുധനാഴ്ചകളിലും കായിക പരിശീലനം /(കളിനേരം) 3.മാസ് ഡ്രിൽ പരിശീലനം 4.സബ് ജില്ലാ കായികമേളയ്ക്കുള്ള പ്രത്യേക പരിശീലനം.‍ 5.കളിയുപകരണങ്ങൾ കൂടുതൽ ലഭ്യമാക്കൽ ( ക്രിക്കറ്റ് ,ഫുട്ബോൾ,ബാഡ്മിന്റൺ,സ്കിപ്പിംഗ്..) 6.ലഘുവ്യായാമമുറകളിൽ പരിശീലനം 7.കളരി പരിശീലനം 8.കുട്ടികളുടെ ആരോഗ്യ ക്ഷമതാ സൂചകങ്ങൾ തയ്യാറാക്കൽ 9.പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തൽ

(7). കലാവിദ്യാഭ്യാസം 1.ബാലസഭയുടെ പ്രവർത്തനം ശക്തിപ്പെടുത്തൽ 2.വരക്കൂട്ടം - ചിത്രരചനാഭിരുചി വളർത്താൻ 3.പാട്ടുകൂട്ടം - പാടാൻ പ്രാവീണ്യമുള്ളവരുടെ മികവുയർത്താൻ 4.നാടൻ പാട്ട് പരിശീലനം 5.പ്രാദേശികവൈദഗ്ധ്യം പ്രയോജനപ്പെടുത്തൽ 6.നാടകക്കൂട്ടം - അഭിനയക്കളരി 7.ഗ്രൂപ്പുതല കലാമത്സരങ്ങൾ 8.സബ് ജില്ലാ കലാമേളയ്ക്കുള്ള പ്രത്യേക പരിശീലനം.‍ 9.പ്രസംഗക്കളരി- പ്രസംഗപരിശീലന വേദി 10.എഴുത്തുകൂട്ടം- സാഹിത്യാഭിരുചി കണ്ടെത്താനും വളർത്താനും

(8). പ്രവൃത്തിപരിചയം 1.പ്രാദേശിക വിദഗ്ധരെ ഉപയോഗിച്ചുള്ള പരിശീലനം 2.പ്രവൃത്തിപരിചയ പാഠ്യപദ്ധതി സമയബന്ധിതമായി പിന്തുടരൽ 3.സ്കൂൾതല പ്രവൃത്തിപരിചയമേള 4.കരകൗശലവിദ്യകളിൽ പരിശീലനം 5.പേപ്പർ ക്രാഫ്റ്റ്/ ഒറിഗാമി പരിശീലനം 6.ചെലവുശൂന്യ നിർമിതികൾ 7.സ്കൂൾ പച്ചക്കറിത്തോട്ടം -കൃഷി 8.കൗതുകനിർമിതികളുടെ പ്രദർശനം 9.നാടൻ കളിപ്പാട്ടങ്ങൾ 10.കരകൗശല നിർമാണ ശിൽപശാല 11.അതിഥി ക്ലാസുകൾ

(9). ബാലസഭ

1.വെള്ളിയാഴ്ചയും സംഘടിപ്പിക്കണം 2. പഠനത്തിന്റെ ഭാഗമായി രൂപപ്പെട്ട പാട്ടുകൾ/നാടകം/സ്കിറ്റ് തുടങ്ങിയവയുടെ അവതരണം 3. തിങ്കളാഴ്ചകളിൽ തന്നെ അവതരണയിനങ്ങൾ തീരുമാനിക്കുന്നു. 4. ഗ്രൂപ്പുകൾ തമ്മിലുള്ള മത്സരങ്ങൾ- സ്കോർ/ സമ്മാനം 5. സംഘാടനവും കുട്ടികൾക്ക് - (വിദ്യാരംഗം)

(10). ക്ലബ് പ്രവർത്തനങ്ങൾ 1. വിദ്യാരംഗം, ശാസ്ത്രക്ലബ്,സാമൂഹ്യശാസ്ത്രക്ലബ്,ഗണിത ക്ലബ് ,കൃഷി ക്ലബ് എന്നിവ രൂപീകരിക്കണം 2. ക്ലബുകളുടെ പ്രവർത്തനം മാസാടിസ്ഥാനത്തിൽ മുൻകൂട്ടി ചിട്ടപ്പെടുത്തണം. 3. ചുമതല – ടീച്ചർ,ഗ്രൂപ്പ് ലീഡേഴ്സ് 4. പ്രതിമാസപ്രവർത്തനക്കലണ്ടറിൽ ക്ലബ് ആക്ടിവിറ്റികൾ ഉൾപ്പെടുത്തണം 5. ക്ലബ് പ്രവർത്തനങ്ങൾ പഠനനേട്ടങ്ങളുമായി ഉദ്ഗ്രഥിക്കണം 6. പ്രവർത്തന റിപ്പോർട്ടുകൾ - മാധ്യമങ്ങളിലേക്ക്/ സ്കൂൾ ബ്ലോഗ് 7. ഓരോ മാസവും ഒരു പ്രവർത്തനമെങ്കിലും ഓരോ ക്ലബും ഏറ്റെടുത്തിരിക്കണം. 8. ക്ലബ് പ്രവർത്തനക്കലണ്ടർ പ്രത്യേകം പ്രദർശിപ്പിക്കണം. (11). യൂണിറ്റ് ടെസ്റ്റുകൾ 1. എല്ലാ ക്ലാസിലും ഓരോ യൂണിറ്റ് വിനിമയത്തിനു ശേഷവും യൂണിറ്റ് ടെസ്റ്റുകൾ നടത്തണം. 2. യൂണിറ്റ് ടെസ്റ്റിന് അച്ചടിച്ച ചോദ്യപേപ്പറുകൾ ഉപയോഗിക്കണം. 3. യൂണിറ്റ് ടെസ്റ്റുകൾക്ക് ശേഷം ക്ലാസ് പി.ടി.എ. ക്രമീകരിക്കണം. 4. യൂണിറ്റ് ടെസ്റ്റുകളുടെ സ്കോർ പ്രത്യേക രേഖയിൽ സൂക്ഷിക്കണം. 5. യൂണിറ്റ് ടെസ്റ്റുകളുടെ സ്കോർ നിരന്തരവിലയിരുത്തലിന് പരിഗണിക്കണം.

പാഠ്യേതര പ്രവർത്തനങ്ങൾ

'എൻ .സി . സി . S. P. C

പ്രമാണം:എസ്. എം. സി. ചെയർമാൻ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു.jpg
എസ്. എം. സി. ചെയർമാൻ പ്രതിജ്ഞ ചൊല്ലികൊടുക്കുന്നു
-----
പ്രമാണം:വാർഡ്‌ മെമ്പർ രക്ഷിതാക്കളോട് സംസാരിക്കുന്നു.jpg
വാർഡ്‌ മെമ്പർ രക്ഷിതാക്കളോട് സംസാരിക്കുന്നു

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ......
  2. ......
  3. ......
  4. .....

നേട്ടങ്ങൾ

......

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 9.486015, 76.463041| width=800px | zoom=16 }}

"https://schoolwiki.in/index.php?title=Kavalam_LPGS&oldid=586871" എന്ന താളിൽനിന്ന് ശേഖരിച്ചത്