കടമ്പൂർ എച്ച് എസ് എസ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സ്വാതന്ത്ര്യ ലബ്ധിക്കു വളരെ മുൻപ് 1899 ൽ ഒരു എലിമെണ്ടറി വിദ്യാലയമായി ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ശിൽപികൾ ഇന്ത്യൻ സംസ്കാരവും, പാരമ്പര്യവും, മൂല്യബോധവും സംരക്ഷിക്കുകയും വളർത്തുകയും ചെയ്യുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടിരുന്നു. ആ ലക്ഷ്യബോധത്തോടു കൂടി 118 വർഷങ്ങൾക്ക് ശേഷവും ഈ വിദ്യാലയം മുന്നോട്ട് പോവുകയാണ്. കണ്ണൂർ ജില്ലയിൽ വിശിഷ്യാ കടമ്പൂരും പരിസര പ്രദേശങ്ങളിലും ഉള്ള ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങളുടെ പൂർത്തീകരണമാണ് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ. കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 6500 ഓളം വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിൽ അധ്യയനം തേടി എത്തുന്നുണ്ട്.

| കടമ്പൂർ എച്ച് എസ് എസ് | |
|---|---|
![]() | |
| വിലാസം | |
കണ്ണൂർ 670663 , കണ്ണൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1899 |
| വിവരങ്ങൾ | |
| ഫോൺ | 04972832546,2833546 |
| ഇമെയിൽ | hss.kadambur@gmail.com |
| വെബ്‍സൈറ്റ് | https://www.facebook.com/KHSS2832546/ |
| കോഡുകൾ | |
| സ്കൂൾ കോഡ് | 13059 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കണ്ണൂർ |
| വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം-ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | രഘുരാജ് എം കെ (ഇൻ ചാർജ്) |
| പ്രധാന അദ്ധ്യാപകൻ | ശ്രീമതി. പി. എം. സ്മിത |
| അവസാനം തിരുത്തിയത് | |
| 05-09-2018 | Kadamburhss |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
1899- ൽ കെ.സി. ചന്തു നായർ ആരംഭിച്ച ഈ എൽ. പി. സ്കൂൾ കടമ്പൂർ എലിമെണ്ടറി സ്കൂൾ എന്നറിയപ്പെട്ടു. പിന്നീട് അദ്ദേഹത്തിന്റെ മകനായ കുഞ്ഞനന്തൻ വക്കീൽ മാനേജരായിരുന്ന കാലത്ത് ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ഈ സമയത്ത് മുൻ പ്രധാനധ്യാപകനായിരുന്ന കുഞ്ഞിക്കണ്ണൻ മാസ്റററുടെ മകൻ വി.സി. രവീന്ദ്രൻ മാസ്റററായിരുന്നു പ്രധാനധ്യാപകൻ. തൊണ്ണൂറുകളുടെ അവസാനത്തോടെ ശ്രീമതി. കാർത്ത്യായനി അമ്മ സ്കൂൾ ഏറ്റെടുത്തു. തുടർന്ന് ഈ സ്കൂൾ, ഹയർ സെക്കന്ററിസ്കൂളായി ഉയർത്തപ്പെട്ടു. ശ്രീമതി. കാർത്ത്യായനി അമ്മയുടെ മകൻ ശ്രീ. പി. മുരളീധരനാണ് ഇപ്പോഴത്തെ മാനേജർ. ഈ മാനേജ്മെന്റിന്റെ ശക്തമായ പിൻതുണയും സ്കൂൾ സ്ററാഫിന്റെ കൂട്ടായ പ്രവർത്തനവും സ്ഥാപനം പ്രശസ്തിയുടെ പടവുകളിലേറുന്നതിന് സഹായകരമായി.
ഭൗതികസൗകര്യങ്ങൾ
വിസ്തൃതമായ സ്ഥലത്ത് 3 കെട്ടിടങ്ങളിൽ 130 റൂമുകളിലായി ഒന്ന് മുതൽ +2 വരെയുളള ക്ലാസ്സുകൾ പ്രവർത്തിക്കുന്നു. വിശാലമായ കളിസ്ഥലം, ലൈബ്രറി, കമ്പ്യൂട്ടർ ലാബ് , ജില്ലയിലെ വിവിധ ഭാഗങ്ങളിലേക്ക് ബസ്സ് സൗകര്യം, ഹയർ സെക്കണ്ടറി വിഭാഗത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടിയ അതി വിശാലമായ ലാബുകൾ എന്നിവ സ്കൂളിന്റെ പ്രത്യേകതയാണ്
മാനേജ്മെന്റ്
ശ്രീ. പി. മുരളീധരൻ ആണ് സ്കൂളിന്റെ മാനേജർ. ഇവർ അംഗമായ കടമ്പൂർ എഡുക്കേഷണൽ സൊസൈറ്റിയുടെ കീഴിൽ ഒരു സി.ബി.എസ്.ഇ. സ്കൂളും ഈ പ്രദേശത്ത് പ്രവർത്തിക്കുന്നു.ഇദ്ദേഹത്തിൻറെ ആധുനിക വിദ്യാഭ്യാസത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും സങ്കൽപ്പങ്ങളുമാണ് അക്ഷരാർഥത്തിൽ സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ളതാക്കിയത്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- ശ്രീ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ,
- ശ്രീമതി. സി. വി. രോഹിണി
- ശ്രീ.രവീന്ദ്രൻ വി. സി,
- ശ്രീമതി. വി. ഗീത
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജസീല സി വി(ബീവി) നോവലിസ്റ്റ്
ഡോക്ടർമാർ
| അലോപ്പതി | ദന്തൽ വിഭാഗം | ആയുർവേദം |
ഹോമിയോ |
|---|---|---|---|
| * ഡോ:ഷീജ കെ | ഡോ:അസിക ശശിധരൻ | ഡോ:അഞ്ചുന | ഡോ:ഫാത്തിമ |
| * ഡോ:സിനി | ഡോ:ദിവ്യ | ഡോ:ആതിര | ഡോ:വീണ മധുസൂദനൻ |
| * ഡോ:അരുൺ കെ പി | ഡോ:ദിവ്യരാജ് | ഡോ:അമ്പിളി | *** |
| * ഡോ:ദിൽഷ സി | ഡോ:ഷിഞ്ജിത | ഡോ:അനുപമ എം | *** |
| * ഡോ:വിബീഷ് ബാബു | ഡോ:ഷഹാന | ഡോ:നിഖിൽ | *** |
| * ഡോ:അനുശ്രീ | ഡോ:അഞ്ജലി ബാബു | ഡോ:ഷംന മോഹൻ | *** |
| * ഡോ:ഷബ്‌ന നാസർ | *** | *** | *** |
| * ഡോ:ശീതൾ | *** | *** | *** |
| * ഡോ:അമ്പിളി | *** | *** | *** |
| * ഡോ:അർജുൻ | *** | *** | *** |
| * ഡോ:അക്ഷര രാജ് | *** | *** | *** |
| * ഡോ:ജാബിർ | *** | *** | *** |
| * ഡോ:നാഫിയ | *** | *** | *** |
| * ഡോ:തേജസ്സ് വിനോദ് | *** | *** | *** |
പാഠ്യേതര പ്രവർത്തനങ്ങൾ
- തുടർച്ചയായി വർഷങ്ങളോളം SSLC, PLUS TWO എന്നിവയിൽ 100% വിജയം
- സ്കൗട്ട് & ഗൈഡ്സ്
- ജൂനിയർ റെഡ്ക്രോസ്
- കലാ പ്രവർത്തനങ്ങൾ 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ (തുടർച്ചയായി 17 തവണ സബ്‍ജില്ല ചാമ്പ്യന്മാർ)
- കായിക പ്രവർത്തനങ്ങൾ
- ക്ലബ്ബ് പ്രവർത്തനങ്ങൾ. - ശാസ്ത്രമേള, ഗണിതശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള, ഐ.ടി. മേള, പ്രവൃത്തിപരിചയമേള 2017-18 സബ്‍ജില്ല ചാമ്പ്യന്മാർ
- ദേശീയ പുരസ്‌കാരം ( ആർ എം എസ് എ തനതു മഹോത്സവം 2017 )
- സ്വച്ഛ് വിദ്യാലയ പുരസ്‌കാരം 2016
- എടക്കാട് ബ്ലോക്ക് പഞ്ചായത്തു മികച്ച വിദ്യാലയം
നമ്മുടെ മാത്രം പ്രത്യേകത
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിനെ ലോക നിലവാരത്തിലേക്ക് ഉയർത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി അതി നൂതന സാങ്കേതിക വിദ്യയോട് കൂടി അൾട്രാ ഹൈടെക് ഡിജിറ്റൽ ടച്ച് ഡിസ്പ്ലേ സ്കൂളിൽ ലഭ്യമാണ്.
സവിശേഷതകൾ
- 86 ഇഞ്ച് ഇന്ററാക്ടീവ് എൽ ഇ ഡി ഡിസ്പ്ലേ പാനൽ
- 4 K റെസല്യൂഷൻ
- വിരലുകൾ കൊണ്ട് സ്ക്രീനിൽ എഴുതാം. ചോക് ആവശ്യമില്ല
- കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
- 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
- 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
- കൈകൊണ്ടു മായിക്കാനും എത്ര പേജുകൾ വേണമെങ്കിലും എഴുതി സേവ് ചെയ്ത വെക്കാനും സാധിക്കുന്നു.
- 3D സ്ക്രീൻ ആണെങ്കിലും 3D കാഴ്ചകൾക്ക് കണ്ണട ആവശ്യമില്ല
- 4D വിഷൻ കാഴ്ചകൾ സയൻസ്,മാത്സ് വിഷയങ്ങൾ എളുപ്പമുള്ളതാക്കുന്നു.
- ടാബോ ലാപ്ടോപ്പോ ഉപയോഗിച്ചു എത്ര കുട്ടികൾക്കും ഒരേ സമയം കണക്ട് ചെയ്യാൻ സാധിക്കുന്നു.
- സ്ക്രീനിൽ ഉള്ളത് ടാബിൽ കാണുവാനും ഒരേ സമയം 10 കുട്ടികൾക്ക് ഉത്തരം നൽകുവാനും സാധിക്കുന്നു.
- 3D സ്റ്റിമുലേഷൻ സോഫ്ട്വെയറുകൾ
- ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും പഠനപ്രവർത്തനം ലളിതമാക്കുന്നു.
- ലാബ് ഡിസ്ക് വഴി 300ൽ പരം പരീക്ഷണങ്ങൾ ക്ളാസ് റൂമിൽ ലളിതമായി ചെയ്യാൻ സാധിക്കുന്നു.
ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്
വിജയ ശതമാനം വർഷങ്ങളിലൂടെ
| വർഷം | ആകെ കുട്ടികൾ | പാസ്സായവർ | വിജയ ശതമാനം | മുഴുവൻ വിഷയങ്ങളിലും A + |
|---|---|---|---|---|
| 2019 മാർച്ച് | 1105 | |||
| 2018 മാർച്ച് | 950 | 950 | 100 | 135 |
| 2017 മാർച്ച് | 953 | 952 | 99.9 | 67 |
| 2016 മാർച്ച് | 870 | 870 | 100 | 76 |
| 2015 മാർച്ച് | 767 | 767 | 100 | 64 |
| 2014 മാർച്ച് | 684 | 684 | 100 | 59 |
2018 ലെ തിളക്കമാർന്ന വിജയം
നിലീന രഞ്ജിത്ത്.തോട്ടട വെസ്റ്റ് യുപി സ്കൂളിലെ അധ്യാപകനായ എം വി .സി .രഞ്ജിത്തിന്റെ രണ്ടാമത്തെ മകൾ. അച്ഛൻ ഗണിത ശാസ്ത്രത്തിൽ റിസോഴ്സ് പേഴ് സണാണ്.അച്ഛൻ പഠിപ്പിക്കുന്ന സ്കൂളിലാണ് തലശ്ശേരി എഞ്ചിനിയറിംഗ് കോളേജിൽ ബി.ടെക് വിദ്യാർത്ഥിനിയായ ചേച്ചിയും നിലീനയും പഠിച്ചത്.പൊതു വിദ്യാലയത്തിൽ. പിന്നീട് എട്ടാം ക്ലാസിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലും ചേർന്നു.എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയത്തിലും എ.പ്ലസ്.തുടർന്ന് കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിൽ മെറിറ്റ് സീറ്റിൽ തന്നെ ബയോളജി സയൻസിന് സീറ്റ് കിട്ടി. ജില്ലയിൽ തന്നെ തിളക്കമാർന്ന പ്ലസ് ടു വിജയമാണ് നിലീന കാഴ്ചവച്ചിരിക്കുന്നത്. 1200 ൽ 1200 മാർക്ക്.... Kadambur Hss അഭിനന്ദനങ്ങൾ
2017 -18 അധ്യയന വർഷത്തിൽ കടമ്പൂർ ഹയർ സെക്കന്ററി സ്കൂൾ ൽ നിന്നും മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾ
കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ സാരഥികൾ-അധ്യാപകരും അനധ്യാപകരും
2018 ഫെബ്രുവരി 28 - കൈയെഴുത്തു മാസിക
സാഹിത്യാരാമത്തിലെ പൂക്കളാകുന്ന #കവിത നുകരാൻ ഇമ്പമില്ലാത്തവർ വളരെ വിരളമാണ്. നുകരുന്തോറും തുടരുവാൻ ആ നറുഗന്ധം നമ്മെ ക്ഷണിച്ചു കൊണ്ടേയിരിക്കും. ഒടുവിൽ ചിലർ ആ പൂക്കളെ പേറുന്ന ചെടികളായ് മാറും.... ഇതൊരു തുടക്കമാണ് Kadambur Hss ലെ ഏഴാം തരം A ഡിവിഷനിലെ വിദ്യാർത്ഥികൾ എഴുതിയ കവിതകളുടെ സമാഹാരം മഷിത്തണ്ട് പ്രസിദ്ധീകരിച്ചു.... ചുക്കാൻ പിടിച്ച ക്ലാസ് അദ്ധ്യാപകൻ Jeejith മാഷ്നും മുഴുവൻ വിദ്യാർത്ഥികൾക്കും അഭിനന്ദനങ്ങൾ
2018 ഫെബ്രുവരി 28 Kadambur Hss ലെ ശുചിത്വ ക്ലാസ് റൂമുകൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം
2018 ഫെബ്രുവരി 27 എൽ പി വിഭാഗം കയ്യെഴുത്തു വിഭാഗം കൈയെഴുത്തു മാസികയുടെ പ്രകാശനം
2018 ഫെബ്രുവരി 26 LP വിഭാഗം വിദ്യാർത്ഥികളുടെ ഈ അക്കാദമിക വർഷത്തെ പ്രകടനത്തിനുള്ള അനുമോദനം
2018 ഫെബ്രുവരി 23
The_Hindu Young_world Painting_Competition സമ്മാനാർഹരായ Kadambur Hss ലെ മിഥുന_ശശീന്ദ്രൻ, ശിശിര_എൻ_പി എന്നീ വിദ്യാർത്ഥിനികൾക്ക് സ്കൂളിന്റെ വക പുരസ്കാരം ഹെഡ്മിസ്ട്രസ് സ്മിത ടീച്ചർ നൽകുന്നു.
2018 ഫെബ്രുവരി 22 വിദ്യാരംഗം കലാ സാഹിത്യ വേദി ഒരു_കുട്ടി_ഒരു_മാസിക പ്രകാശനം
വിദ്യാരംഗം കല സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ഒരു_കുട്ടി_ഒരു_മാസിക പ്രകാശനം കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ വെച്ച് നടന്നു. ഏകദേശം 200 ൽ അധികം മാഗസീൻ പ്രകാശനം നടന്നു. വിദ്യാരംഗം കലാ സാഹിത്യ വേദി കൺവീനർ രഞ്ജിനി ബി നേതൃത്വം നൽകിയ പരിപാടിയിൽ മികവുറ്റ കലാസൃഷ്ടികൾ നിറഞ്ഞു നിന്നു
2018 ഫെബ്രുവരി 21 Department of Power - kerala പുറത്തിറക്കിയ ഈ വർഷത്തെ കലണ്ടറിൽ ഇടം പിടിച്ച Kadambur Hss ലെ ഒൻപതാം തരം വിദ്യാർത്ഥിനി ശിശിര വരച്ച പെയ്ന്റിംഗ്
2018 ഫെബ്രുവരി 20 അറബി_കയ്യെഴുത്ത് പതിപ്പ്
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ KATF സംഘടിപ്പിച്ച അറബി_കയ്യെഴുത്ത് പതിപ്പിന്റെ ജില്ലാതല മത്സരം UP, HS വിഭാഗത്തിൽ ഒന്നാം_സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം_സ്ഥാനവും നേടി
2018 ഫെബ്രുവരി 7 വാർഷികാഘോഷം
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെയും കടമ്പൂർ ഇംഗ്ലീഷ് സ്കൂളിലെയും കലാകാരൻമാർ ഒന്നിക്കുന്ന കടമ്പൂരോത്സവം 2018... പോയ വർഷങ്ങളിൽ കടമ്പൂരിലെ ഓരോ മൺ തരിയെയും ത്രസിപ്പിച്ച വിജനംഭിച്ച പ്രകടനങ്ങൾ കൊണ്ട് സമ്പന്നമായ കടമ്പൂരോത്സവം ഈ വർഷം February_9 ന് വൈകുന്നേരം 5 മണി മുതൽ കടമ്പൂർ ഇംഗ്ലീഷ് സ്കൂളിലെ ഓപ്പൺ മെഗാ ഹൈടെക്ക് സ്റ്റേജിൽ.. കുട്ടികളുടെ കലാ പ്രകടനങ്ങൾക്കൊപ്പം അധ്യാപികമാരും തങ്ങളുടെ കഴിവുകൾ വേദിയിലെത്തിക്കുന്നു... തൃശ്ശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവം 2018ൽ ഒന്നാം സ്ഥാനം നേടിയ മത്സര ഇനങ്ങളും ദേശീയ തല മത്സരത്തിൽ 38 ടീമുകളെ തറപറ്റിച്ച് കേരളത്തിന്റെ പേര് വാനോളം ഉയർത്തിയ Kadambur Hss ലെ വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന പാംഗി നൃത്തവും കാണാൻ ജനങ്ങൾക്ക് അവസരമൊരുക്കുന്നു... 50000 വാട്സ് ജെ ബി എൽ സൗണ്ട് സിസ്റ്റം, 50 LED PAR ലൈറ്റ്സ്, 10 മൂവി ഹെഡ് ലേസർ ഷോ, ഫയർ & സ്മോക്ക് ഷോ അടങ്ങിയ 2500 ചതുരശ്ര അടി വലുപ്പമുള്ള ഓപ്പൺ മെഗാ ഹൈടെക് സ്റ്റേജിൽ കാഞ്ഞങ്ങാട് രാമചന്ദ്രൻപരിപാടി ഉദ്ഘാടനം ചെയ്യുന്നു..
2018 ജനുവരി 29 -പുരസ്കാര നിറവിൽ വീണ്ടും Kadambur Hss
കേന്ദ്ര മാനവ വിഭവശേഷി വകുപ്പിന്റെ സ്വച്ഛ_വിദ്യാലയം പുരസ്കാരം 2016 നമ്മുടെ സ്കൂളിന്
2018 ജനുവരി 26 - കണ്ണൂരിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ ഏറ്റവും മികച്ച ട്രൂപ്പിനുള്ള പുരസ്കാരം കടമ്പൂർ സ്‌കൂളിന്
2018 ജനുവരി 13 ദേശീയ പുരസ്കാരത്തിളക്കത്തിൽ കടമ്പൂർ സ്കൂൾ
ഭോപ്പാലിൽ നടന്ന കലാ ഉത്സവിൽ ഒന്നാം സ്ഥാനം നേടിയ Kadambur Hss ടീമംഗങ്ങൾക്ക് നൽകിയ സ്വീകരണം ദേശീയ പുരസ്കാരത്തിളക്കത്തിൽ കടമ്പൂർ സ്കൂൾ
2018 ജനുവരി 10 സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് മിന്നുന്ന വിജയം
സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന് മിന്നുന്ന വിജയം.പങ്കെടുത്ത എട്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനം. അമ്പത്തി എട്ടാമത് സ്കൂൾ കലോത്സവം 2018 ജനുവരി ആറു മുതൽ ജനുവരി പത്ത് വരെ തൃശൂരിൽ നടന്നത് .ഒൻപതാമത്തെ തവണയാണ് തൃശൂർ ജില്ലയിൽ കലോത്സവം അരങ്ങേറുന്നത്.232 ഇനങ്ങളിലായി ഏതാണ്ട് 12000 ഓളം പ്രതിഭകൾ ഈ കലോത്സവത്തിൽ പങ്കെടുത്തു. 895 പോയിൻറുമായി കോഴിക്കോട് ഒന്നാം സ്ഥാനവും, 893 പോയിൻറ് നേടി പാലക്കാട് രണ്ടാം സ്ഥാനവും 875 പോയിൻറോടെ മലപ്പുറം മൂന്നാം സ്ഥാനവും നേടി.
2018 ജനുവരി 7 ദേശീയ പുരസ്‌കാരം
NCERT യുടെ ആഭിമുഖ്യത്തിൽ നടത്തുന്ന #കലാ_ഉത്സവ്_2017_18വർഷത്തെ തനത് മഹോത്സവത്തിൽ ഹിമാചൽ പ്രദേശിലെ ആദിവാസി നൃത്തരൂപമായ പാംഗി അവതരിപ്പിച്ച് ദേശീയ തലത്തിൽ #കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത #കടമ്പൂർ_ഹയർ_സെക്കണ്ടറി_സ്കൂൾ ടീം ഒന്നാം സ്ഥാനം നേടി.ഈ വർഷം കലാ ഉത്സവ് ഭോപ്പാലിലെ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡുക്കേഷൻ (RIE) കേന്ദ്രത്തിൽ ജനുവരി 3 മുതൽ 6 വരെയാണ് നടന്നത്.ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കെടുത്തു. നൃത്ത ഇനത്തിൽ 38 ടീം പങ്കെടുത്തതിൽ നിന്നാണ് Kadambur Hss ഈ വിജയം കൈപ്പിടിയിലൊതുക്കിയത്.ഒന്നാം സ്ഥാനത്തെത്തുന്ന ടീമിനുള്ള 5 ലക്ഷം രൂപയും ട്രോഫിയും ജനുവരി 6 ന് നടന്ന സമാപന സമ്മേളനത്തിൽ മദ്ധ്യപ്രദേശ് Human Resource Minister ഉപേന്ദ്രകുശ് വാഹയിൽ നിന്നും കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ ടീം ഏറ്റുവാങ്ങി..
ഡിസംബർ 8 കാരുണ്യ പ്രവർത്തനത്തിന്റെ കടമ്പൂർ സ്പർശം
കഴിഞ്ഞ വർഷത്തെ ഓണാഘോഷത്തിന് ക്ലാസ് തല പൂക്കളം ഒരുക്കാതെ പൂക്കളത്തിന്റെ പണം സ്വരൂപിച്ച് ജീവകാരുണ്യ പ്രവർത്തനത്തിന് നൽകി കടമ്പൂർ സ്കൂൾ മാതൃകയായി. കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾ തങ്ങളാലാവും വിധം പണം നൽകിയപ്പോൾ ലഭിച്ചത് ഒരു ലക്ഷം രൂപ. വിജയോത്സവ പരിപാടിക്കിടെ കണ്ണൂർ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ പ്രധാനാധ്യാപിക പി.എം സ്മിത ടീച്ചർ ചെക്ക് കൈമാറി.. സ്കൂളിലെ തന്നെ ഒരു വിദ്യാർത്ഥിയുടെ ചികിത്സാ ഫണ്ടിലേക്ക് ആ പണം നൽകിയപ്പോൾ, Kadambur Hssലെ ഓരോ വിദ്യാർത്ഥിക്കും അഭിമാന മുഹൂർത്തം
ഡിസംബർ 7 കണ്ണൂർ റവന്യൂ ജില്ല സ്‌കൂൾ കലോത്സവ ഓവറോൾ വിജയികൾക്ക് സ്വീകരണം
കണ്ണൂർ റവന്യൂ ജില്ലാ സ്‌കൂൾ കലോത്സവ ഓവറോൾ വിജയികളായ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഊഷ്മളമായ സ്വീകരണം. എടക്കാട് ടൗണിൽ നിന്നും ആരംഭിച്ച ഘോഷയാത്ര വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്‌കൂൾ അങ്കണത്തിലേക്കു.
ഡിസംബർ 5 കണ്ണൂർ റവന്യൂ ജില്ല 2017
കണ്ണൂർ റവന്യൂ ജില്ല കലോത്സവം U P ജനറൽ Hs ജനറൽ വിഭാഗത്തിലെ ഓവറോൾ ട്രോഫി Kadambur Hss സ്കൂൾ കരസ്ഥമാക്കി !!! ജില്ലാ യുവജനോത്സവത്തിൽ ചരിത്രം കുറിച്ച് Kadambur Hss Kadambur വീണ്ടും സമാനതകളില്ലാത്ത മിന്നുന്ന_വിജയം....... HS, UP ഓവറോൾ ഒന്നിച്ച് ഒരു സ്കൂൾ നേടുന്നത് #ആദ്യമായി..... HS ഓവറോൾ 148 പോയന്റ് ( പിറകിൽ 128) UP ഓവറോൾ 47 പോയന്റ് ( പിറകിൽ 43)
ഒന്നാം_സ്ഥാനം
- ഭരതനാട്യം - ശ്രീ ഗംഗ
- പാഠകം - ഔജിത്ത്
- ഉപന്യാസം ഹിന്ദി - കീർത്തന നമ്പ്യാർ
- ഉപന്യാസം സംസ്കൃതം - കീർത്തന നമ്പ്യാർ
- സംഘനൃത്തം UP
- യക്ഷഗാനം HS
രണ്ടാം_സ്ഥാനം
- മോഹിനിയാട്ടം - ശ്രീ ഗംഗ
- കഥകളി - ഔജിത്ത്
- ചാക്യാർകൂത്ത് - ഔജിത്ത്
- കഥകളിസംഗീതം - ശ്രീഹരി
- ഹിന്ദി പദ്യം UP - ശിവപ്രിയ
- സംഭാഷണം - ഫാത്തിമ സഹ
- തിരുവാതിര UP
- സംഘനൃത്തം HS
- ദഫ് മുട്ട് HS
മൂന്നാം_സ്ഥാനം
- കുച്ചുപ്പുഡി - ശ്രീ ഗംഗ
- പദ്യം കന്നഡ - ശ്രീ കൃപ
- കഥ ഇംഗ്ലീഷ് - സൽമ മണിക്ക
- കവിത തമിഴ് - മനോജ്കുമാർ
- ബാന്റ് മേളം HS
- പൂരക്കളി HS
- ഉപന്യാസം അറബിക് - അഷ്ല ഷെറിൻ
- സംഘഗാനം UP
- വന്ദേമാതരം UP
- നാടകം സംസ്കൃതം HS
A Grade
- ഓട്ടൻതുള്ളൽ - ഔജിത്ത്
- കേരളനടനം - അഞ്ജലി
- മോണോആക്ട് - ആര്യ
- ഗിറ്റാർ - ഹൃത്വിക്
- പ്രസംഗം ഇംഗ്ലീഷ് - ശ്രേയ ഷാജി
- പ്രസംഗം ഹിന്ദി - മീനാക്ഷി ശ്രീജിത്ത്
- പദ്യം ഹിന്ദി - വൈഷ്ണവി
- പദ്യം ഉറുദു - നന്ദന
- തിരുവാതിര HS
- നാടൻപാട്ട് HS
- ചെണ്ടമേളം HS
- വട്ടപ്പാട്ട് HS
- ഭരതനാട്യം UP - ഷിതിക
- മോഹിനിയാട്ടം - ആര്യ
- മാപ്പിളപ്പാട്ട് - ഷാഹിദ്
- കഥാപ്രസംഗം - ശ്രീ നന്ദ
- പദ്യം ഇംഗ്ലീഷ് - ശിവപ്രിയ
- ദേശഭക്തിഗാനം UP
- ചമ്പൂ പ്രഭാഷണം - ആര്യ
- അഷ്ടപദി - ശ്രീഹരി
- ഗാനാലാപനം - ശ്രീഹരി
- അറബിഗാനം - മുഫസിൽ
- മുഷറ- സുറുമിന
- അറബിക് പദ്യം - ഷാഹിദ്
നവംബർ 25 P T A ഭാരവാഹികളെ തെരഞ്ഞെടുത്തു
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ 2017- 18 വർഷത്തെ P T A ഭാരവാഹികളെ തെരഞ്ഞെടുത്തു !
- P T A പ്രസിഡണ്ട് : ശ്രീ സജീവൻ വെങ്ങിലാട്ട്
- vice പ്രസിഡണ്ട് : ശ്രീ ഫാറൂക്ക് കെ എം
- Mother P T A പ്രസിഡണ്ട് : ശ്രീമതി ബിന്ദു എ കെ
നവംബർ 18 കണ്ണൂർ സൗത്ത് സബ്ജില്ല കലോത്സവം 2017
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ തുടർച്ചയായി പതിനേഴാം തവണയും കിരീടത്തിലേക്ക്
- HS ഓവറോൾ
- UP ഓവറോൾ
- HS അറബിക് ഓവറോൾ
- HS സംസ്കൃതം റണ്ണർ അപ്പ്
- HS വിഭാഗത്തിൽ 35 ഇനങ്ങളിൽ ഫസ്റ്റ് Agrade
- 10 ഇനങ്ങളിൽ സെക്കന്റ്
- ഭരതനാട്യം, കുച്ചുപ്പു ഡി, മോഹിനിയാട്ടം ശ്രീഗംഗ ഫസ്റ്റ് Agrade
- HS വിഭാഗത്തിൽ ഒരു സ്കൂളിന് പങ്കെടുക്കാവുന്ന പന്ത്രണ്ട് ഗ്രൂപ്പിനങ്ങളിൽ ഒൻപതിലും ഫസ്റ്റ് Agrade
- 3 ഇനങ്ങളിൽ സെക്കന്റ് Agrade
- ഒരു കുട്ടി പങ്കെടുക്കാതിരുന്നിട്ടും 25 പോയന്റ് വ്യത്യാസത്തിൽ വമ്പിച്ച വിജയം
- UP വിഭാഗത്തിൽ ഏഴ് വ്യക്തിഗതഇനത്തിൽ ഫസ്റ്റ് Agrade
- ഒരു സ്കൂളിന് പങ്കെടുക്കാവുന്ന 3 ഗ്രൂപ്പിനത്തിലും ഫസ്റ്റ് Agrade
- അറബികിരീടം സ്വന്തം....
- സംസ്കൃതം റണ്ണർ അപ്പ്...
നവംബർ 18 കലാഉത്സവ് 2017
RMSA യുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിൽ വെച്ച് നടന്ന സംസ്ഥാന തല കലാഉത്സവ് 2017ൽ ഹിമാചൽ ആദിവാസി നൃത്തം അവതരിപ്പിച്ച് ഒന്നാം സ്ഥാനത്തോടെ ഭോപ്പാലിൽ വെച്ച് നടക്കുന്ന ദേശീയ തല മത്സരത്തിൽ പങ്കെടുക്കാൻ അർഹത നേടിയ Kadambur Hss ടീം
നവംബർ 14 ശിശുദിനം
വീണ്ടുമൊരു ശിശുദിനം കൂടി വരവായി. സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്‌റുവിന്റെ ജന്മദിനമാണ് നവംബർ 14. 1889 നവംബർ 14-നാണ് അദ്ദേഹം ജനിച്ചത്. കുട്ടികളുടെ ഇഷ്ട ചങ്ങാതിയായിരുന്നു നെഹ്‌റു. അതിനാലാണ് ഈ ദിവസം ശിശുദിനമായി ആചരിച്ചുവരുന്നത്. ചാച്ചാജി എന്ന ഓമനപ്പേരിനാൽ നെഹ്‌റു എന്നും ഓർമ്മിക്കപ്പെടുന്നു. ആഘോഷങ്ങൾ ഏറെ ഇഷ്ടപ്പെട്ടിരുന്നൊരു വ്യക്തിയായിരുന്നു ചാച്ചാജി. കുട്ടിക്കാലത്ത് ജന്മദിനം ആണ്ടിലൊരിക്കലേ എത്താറുള്ളല്ലോ എന്ന പരിഭവക്കാരനായിരുന്നു. അന്ന് അണിയുന്ന പ്രത്യേകതരം വസ്ത്രങ്ങളും തനിക്ക് ലഭിക്കുന്ന സമ്മാനങ്ങളും അന്നത്തെ വിശേഷപ്പെട്ട പാർട്ടിയും ഇനിയും ഒരു വർഷം കഴിഞ്ഞുമാത്രമേ എത്തുകയുള്ളല്ലോ എന്ന പരാതി കുട്ടിയായ നെഹ്‌റുവിനുണ്ടായിരുന്നു. അതിന് പിതാവ് കണ്ടുപിടിച്ച പരിഹാരമായിരുന്നു വർഷത്തിൽ മൂന്ന് പിറന്നാൾ എന്നത്. ഹിജ്‌റ വർഷം, ശകവർഷം തുടങ്ങിയ കലണ്ടർ അനുസരിച്ച് വരുന്ന പിറന്നാളുകളും ആഘോഷിച്ച് പരിഹാരം കണ്ടെത്തുകയായിരുന്നു പതിവ്.വിവിധങ്ങളായ പരിപാടികൾ കടമ്പൂർ സ്‌കൂൾ നടത്തി.പ്രശ്നോത്തരി, പോസ്റ്റർ നിർമാണം, മാസിക തയ്യാറാക്കൽ തുടങ്ങിയവ ഇതിൽ പ്രധാനപ്പെട്ടതായിരുന്നു..
നവംബർ 12 ഫീൽഡ്ട്രിപ്പിന്റെ ഭാഗമായി മയ്യഴി സന്ദർശനം
ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു എന്ന പ്രഖ്യാപനം നടന്നത് 1918 നവംബർ 11 രാവിലെ 11 മണി കഴിഞ്ഞ് 11 മിനിറ്റ് 11 സെക്കന്റ് ആയപ്പോഴാണ് !! അതിന്റെ സ്മരണാർത്ഥം എല്ലാവർഷവും നവംബർ 11 ന് അതേ സമയത്ത് മയ്യഴിയിലെ യുദ്ധസ്മാരകത്തിൽ പുഷ്പചക്രം അർപ്പിക്കുന്ന ചടങ്ങ് കാണാനെത്തിയ #കടമ്പൂർ #ഹയർ #സെക്കന്ററി #സ്കൂളിലെവിദ്യാർത്ഥികൾക്ക് അവിചാരിതമായി #Welcome_to_Mahe എന്ന സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചപ്പോൾ !!!!
നവംബർ 10 അനുമോദനം
സ്കൂൾ കലോത്സവത്തിൽ വിജയികളായ വിദ്യാർത്ഥികൾക്ക് ആശാൻ സ്മാരക വായനശാല & ഗ്രന്ഥാലയം , കടമ്പൂർ ഏർപ്പെടുത്തിയ സമ്മാനം L P വിഭാഗം വിദ്യാർത്ഥികൾക്ക് ശ്രീ. അരവിന്ദൻ മാസ്റ്റർ നൽകുന്നു
നവംബർ 7 മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി
പ്രാഥമികാരോഗ്യകേന്ദ്രം കാടാച്ചിറയുടെയും കടമ്പൂർ ഗ്രാമപഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ മീസിൽസ് റുബെല്ല പ്രതിരോധ പരിപാടി കടമ്പൂർ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്നു. 2017 ഒക്ടോബർ 3ന് ആരംഭിച്ച കുത്തിവെപ്പ് ഏകദേശം ഒരു മാസത്തോളം നീണ്ടു നിന്നു ! കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിപാടിയിൽ #കടമ്പൂർ_ഹയർ_സെക്കണ്ടറി_സ്കൂളിലെഅയ്യായിരത്തോളം വിദ്യാർത്ഥികൾ കുത്തിവെപ്പ് സ്വീകരിച്ചു.
ഒക്ടോബർ 27 ഗണിത ശാസ്ത്ര ക്ലബ്ബിന്റെ അനുമോദനം
ഗണിത ശാസ്ത്ര മേളയിൽ വിജയികളായവർക്ക് ഗണിത ശാസ്ത്ര ക്ലബ്ബിന്റെ അനുമോദനം
കണ്ണൂർ_സൗത്ത്_സബ്ജില്ല_ശാസ്ത്ര_മേള_റിസൾട്ട്
- IT_മേള_ഒന്നാംസ്ഥാനം
- ഗണിതശാസ്ത്രമേള_ഒന്നാംസ്ഥാനം
- പ്രവൃത്തിപരിചയമേള_ഒന്നാംസ്ഥാനം
- സാമൂഹ്യശാസ്ത്രമേള_രണ്ടാംസ്ഥാനം
- സയൻസ്മേള_രണ്ടാംസ്ഥാനം
- ഗണിതശാസ്ത്രമേളUP_രണ്ടാംസ്ഥാനം
- ഗണിതശാസ്ത്രമേളLP_രണ്ടാംസ്ഥാനം
ബുള്ളറ്റിൻ ബോർഡ് ഉദ്ഘാടനം
ഒക്ടോബർ 20 ഹെൽത്ത് ക്ലബ്ബ് പ്രവർത്തനം
ഉപയോഗശൂന്യമായ പേനകൾ വലിച്ചെറിയാതെ ശേഖരിച്ച കുട്ടികൾക്ക് അനുമോദനം.കുറ്റ്യാകൾ ശേഖരിച്ച പേനകൾ സ്‌കൂൾ ഹെൽത്ത് ക്ലബ്ബിനു വേണ്ടി ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് എം അനിത ടീച്ചർ ഏറ്റുവാങ്ങി.
ഒക്ടോബർ 17 ലഹരി വിരുദ്ധ ക്ലബ്ബ്
കടമ്പൂർ ഹയർസെക്കണ്ടറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെ ഉദ്ഘാടനം ഒക്ടോബർ 17 ചൊവ്വാഴ്ച ഉച്ചയ്ക്ക് 2.30 ന് തീരുമാനിച്ചു ! സ്കൂളിലെ മുഴുവൻ സ്കൗട്ട് ഗൈഡ് ജെ ആർ സി വിദ്യാർത്ഥികൾ അണി നിരന്ന സദസ്സിൽ ഉദ്ഘാടനം നിർവ്വഹിച്ചത് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ ആരാധ്യയായ ഹെഡ് മിസ്ട്രസ്സ് പി എം സ്മിത ടീച്ചർ ആണ് ! സ്കൂളിലെ സ്റ്റാഫ് സെക്രട്ടറി ലജിത്ത് കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അധ്യക്ഷത വഹിച്ചത് ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ്സ് അനിത ടീച്ചർ ആണ്. -ലഹരി വിരുദ്ധ തലമുറ- എന്ന വിഷയത്തെ അധികരിച്ച് വിദ്യാർത്ഥികൾക്ക് ക്ലാസ് കൈകാര്യം ചെയ്തത് ലൈജു മാസ്റ്റർ ആണ്. ഇന്ന് സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്ക് അടിമപ്പെടുന്ന തലമുറയെ പുതുവെളിച്ചത്തിലേക്ക് കൈ പിടിച്ചുയർത്താൻ വിദ്യാലയങ്ങൾ മുതൽ പ്രയത്നങ്ങൾ ആരംഭിക്കേണ്ടിയിരിക്കുന്നു. ഇളം തലമുറയെ നല്ല രീതിയിൽ ബോധവത്കരിച്ച ക്ലാസ് മികച്ചു നിന്നു. സ്കൂളിലെ ലഹരി വിരുദ്ധ കൺവീനറായ സുജിത്ത് കെ ഫിലിപ്പ്, Up വിഭാഗം ഇൻ ചാർജ് സുധാകരൻ മാഷ് എന്നിവർ പരിപാടിക്ക് ആശംസ അർപ്പിച്ചു സംസാരിച്ചു ! പരിപാടിക്ക് ഔപചാരികമായ നന്ദി അർപ്പിച്ചത് മലയാളം വിഭാഗം അധ്യാപകനായ പി അരവിന്ദൻ മാസ്റ്ററാണ്. നാല് മണിയോടെ പരിപാടി അവസാനിച്ചു !
സ്‌കൂൾ കലോത്സവം 2017
താള മേള വാദ്യ നടന വിസ്മയങ്ങൾ കൊണ്ട് അരങ്ങുകളെ അനശ്വരമാക്കിയ പ്രതിഭകളെ സൃഷ്ടിക്കാൻ കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിന്റെ കലാമേള. ഒക്ടോബർ 12,13,14 തീയതികളിൽ നടക്കുന്നു.നാല് വേദികളിലായി നടക്കുന്ന പരിപാടികൾക്ക് ഔപചാരികമായ ഉദ്ഘാടനം പ്രശസ്തമായ സിനിമ താരം അമർ രാമചന്ദ്രൻ നിർവഹിക്കുന്നു.
ഒക്ടോബർ 10 ക്‌ളാസ് മാഗസിൻ ഉദ്ഘാടനം
പത്താം തരത്തിലെ വിദ്യാർത്ഥികളുടെ സർഗ്ഗവാസനകൾ ഉൾപ്പെടുത്തിയ ക്‌ളാസ് മാഗസിൻ ഉദ്ഘാടനം ചെയ്തു. കഥ കവിത ലേഖനം നാടകം കൂടാതെ കുട്ടികൾ വരച്ച വിവിധങ്ങളായ ചിത്രങ്ങൾ ഉൾപ്പെടുത്തിയ മാഗസിൻ വളരെ നിലവാരം പുലർത്തിയ ഒന്നായിരുന്നു.
ഒക്ടോബർ 6 പുരസ്കാര വിതരണം
കണ്ണൂർ കോട്ട ശുചിയാക്കിയതിൽ ഏറ്റവും മികച്ച സ്കൗട്ട് ഗൈഡ് ഗ്രൂപ്പിനുള്ള പുരസ്കാര വിതരണ ചടങ്ങും ഒരു ദിവസം കോട്ടയെ അടുത്തറിഞ്ഞ് കോട്ട സന്ദർശനവും
ഒക്ടോബർ 4 ദീപശിഖാപ്രയാണം സ്വീകരണം
ചരിത്രത്തിലാദ്യമായി ഭാരതം ആതിഥേയത്ത്വം വഹിക്കുന്ന അണ്ടർ 17 വേൾഡ് കപ്പ് ഫുട്ബോളിന്റെ ആവേശം വാരി വിതറിക്കൊണ്ട് ദീപശിഖാ പ്രയാണത്തിന് എടക്കാടിന്റെ സ്നേഹസംഗമ ഭൂമിയിലേക്ക് സുസ്വാഗതം !നൂറ്റാണ്ടിന്റെ മഹിതമായ അക്ഷര പാരമ്പര്യം നെഞ്ചേറ്റിയ Kadambur Hss കാൽപന്തുകളിയുടെ രാജാക്കൻമാർ നെഞ്ചോടു ചേർക്കുന്ന സുവർണ്ണ മുദ്ര കണ്ണൂരിന്റ രാജ വീഥിയെ പുളകമണിയിച്ച് എടക്കാടിന്റെ സൗഹൃദ സംഗമഭൂമിയിലേക്ക്, കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ 8000 വിദ്യാർത്ഥികളുടെ സ്വാഗതം കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിന്റെ സുസ്വാഗതം !! 17 മത് അണ്ടർ 17 ലോകകപ്പ് ഫുട്ബോൾ മാമാങ്കത്തിന്റെ അങ്കത്തട്ടായി കൊച്ചി ഉൾപ്പെടെ 6 വേദികളിൽ 24 ഫുട്ബോൾ രാജ്യങ്ങൾ മാറ്റുരക്കുമ്പോൾ കേരളത്തിന്റെ, കണ്ണൂരിന്റെ, കടമ്പൂരിന്റെ സ്വാഗതം Under 17 ലോകകപ്പ് ഫുട്ബോൾ മത്സരത്തിന്റെ പ്രചാരണത്തിനുള്ള ദീപശിഖാ റാലിക്ക് Kadambur Hss ന്റെ ഉജ്ജ്വല സ്വീകരണം.. സ്കൂളിലെകായികതാരങ്ങളുടെയും 8000 ഓളം വിദ്യാർത്ഥികളുടെയും ബാന്റ് മേളത്തിന്റെയും അകമ്പടിയോടെ ദീപശിഖയെ എടക്കാട് പെട്രോൾ പമ്പിന് സമീപത്ത് നിന്ന് സ്വീകരിച്ചു.!!! മുഴപ്പിലങ്ങാട് വരെ റോഡിനിരുവശവും നിന്ന വിദ്യാർത്ഥികൾ പുഷ്പവൃഷ്ടിയോടെ ദീപശിഖയെ സ്വാഗതം ചെയ്തു.. ചിത്രങ്ങൾ -#Kadambur_HSS
ഒക്ടോബർ 2 ഗാന്ധിജയന്തി ദിനാചരണം
ഗാന്ധി ജയന്തി ദിനത്തിൽ സേവനം നടത്തിയ മുഴുവൻ Teachers നും കുട്ടികൾക്കും നന്ദി 🙏 - പരിപാടിയുടെയും ശുചീകരണ പ്രവൃത്തികളുടെയും ചിത്രങ്ങൾ
വിദ്യാരംഭത്തിന്റെ ഭാഗമായി മാതൃഭൂമിയും കടമ്പൂർ സ്കൂളും ചേർന്ന് വിദ്യാരംഭം കുറിക്കുന്ന കുരുന്നുകൾക്ക് അക്ഷരമാല കിറ്റ് വിതരണം ചെയ്തു
സെപ്തംബർ 28 - കണ്ണൂർ കോട്ട ശുചീകരണം
ഭാരതീയ പുരാവസ്തു ഗവേഷണ വകുപ്പു തൃശ്ശൂർ സർക്കിൾ ന്റെ ആഭിമുഖ്യത്തിൽ Swachhatha Pakhwada എന്ന പരിപാടിയുടെ ഭാഗമായി പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുക - വൃത്തിയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തിൽ കണ്ണൂർ കോട്ടയുടെ ഒരു ഭാഗം കടമ്പൂർ ഹയർ സെക്കന്ററി സ്കൂളിലെ സ്കൗട്ട് ഗൈഡ് വിദ്യാർത്ഥികൾ ശുചിയാക്കി ! രാവിലെ 10.30 ന് ആരംഭിച്ച ദൗത്യം ഉച്ചയ്ക്ക് 1 മണിക്ക് അവസാനിച്ചു. തികച്ചും ദുഷ്കരമായിരുന്ന പ്രവൃത്തി ഒരൊറ്റ മനസ്സോടെ ഒരുമിച്ച് വിദ്യാർത്ഥികൾ പ്രവർത്തിച്ചപ്പോൾ വളരെ എളുപ്പമുള്ളതാക്കി... കാട് മൂടിക്കിടന്നിരുന്ന പ്രദേശത്തെ പ്ലാസ്റ്റിക് മാലിന്യങ്ങൾ പോലും വിദ്യാർത്ഥികൾ ശേഖരിച്ച് സംസ്കരിച്ചു.. കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളുടെ പ്രവർത്തനം തികച്ചും അഭിനന്ദനമർഹിക്കുന്നതാണെന്ന് പുരാവസ്തു ഗവേഷക ഗംഗ അഭിപ്രായപ്പെട്ടു !! ലജിത്ത് മാഷ്, സുധാകരൻ മാഷ്, ജയശ്രി ടീച്ചർ എന്നിവർ വിദ്യാർത്ഥികൾക്ക് ആവശ്യമായ മാർഗ്ഗ നിർദ്ധേശങ്ങൾ നൽകി....
സെപ്തംബർ 27 - നവപ്രഭോത്സവം
ഒൻപതാം ക്ളാസിൽ പഠന പിന്നോക്കാവസ്ഥ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള കൈത്താങ്ങാണ് നവപ്രഭ. RMSA യുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പരിപാടിയിൽ ശാസ്ത്രം, ഗണിതം, മലയാളം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നു. വിദ്യാലയത്തിലെ നവപ്രഭ കോ ഓഡിനേറ്റർ നവപ്രഭ ആപ്പ് ഡൗൺലോഡ് ചെയ്ത ശേഷം കുട്ടിയുടെ പഠനനിലവാരം ദൈനം ദിനം അപ്ലോഡ് ചെയ്തിരുന്നു. Kadambur HSS ലെ 120 കുട്ടികളാണ് നവപ്രഭ പദ്ധതിയിൽ ഉൾപെട്ടിരുന്നത്. നവപ്രഭോത്സവം എന്ന് നാമകരണം ചെയ്ത പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം നടന്നത് സെപ്തംബർ 27 രാവിലെ 11 മണിക്കാണ്. PTA പ്രസിഡണ്ട് അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ ശ്രീമതി പ്രേമവല്ലി ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സ്വാഗതവും നവപ്രഭ കോർഡിനേറ്റർ നന്ദിയും പറഞ്ഞ ചടങ്ങിൽ ഡെപ്യൂട്ടി HM, സ്റ്റാഫ് സെക്രട്ടറി ഐസിടി കോർഡിനേറ്റർ മുതലായവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഠനത്തിൽ പിന്നോക്കം നിൽക്കുന്ന 120 കുട്ടികളെ ആണ് നവപ്രഭയിൽ ഉൾപ്പെടുത്തിയത്.
കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിലെ അധ്യാപക രക്ഷാകർത്തൃ സമിതി യോഗം സെപ്തംബർ 23 നു ചേരാൻ തീരുമാനിച്ചു.
സെപ്തംബർ 14 - ഹിന്ദി ദിവസ്
विद्यालय में हिंदी दिवस मनाया गया। बच्चों के लिए विविध कार्यक्रमों का आयोजन भी हुआ
ഓണാഘോഷം 2017
ഓണാഘോഷത്തോട് അനുബന്ധിച്ചു കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂളിൽ മെഗാ തിരുവാതിര. രണ്ടായിരത്തോളം വിദ്യാർത്ഥിനികൾ അണിനിരന്ന മെഗാ തിരുവാതിര കാഴ്ചക്കാർക്ക് വിരുന്നൊരുക്കി. ഒരേ താളത്തിൽ ഇത്രയും വിദ്യാർത്ഥിനികൾ ചുവടു വെച്ചത് ദൃശ്യ മനോഹരമായ കാഴ്ച തന്നെ ആയിരുന്നു. മൈലാഞ്ചി ഇടൽ മത്സരവും ആൺകുട്ടികളുടെയും അധ്യാപികമാരുടെയും വാദം വലി മത്സരവുംമത്സരവും പുത്തൻ അനുഭവമായി. വിദ്യാർത്ഥിനികൾ സെറ്റ് സാരിയും പച്ച ബ്ലൗസും അണിഞ്ഞാണ് തിരുവാതിരയിൽ പങ്കെടുത്തത്. തിരു വാതിര കാളി നേരിട്ട് കാണാനും ആസ്വദിക്കാനും പുതു തലമുറയിലെ കുട്ടികൾക്കായി. വീഡിയോ കാണുക
https://www.facebook.com/KHSS2832546/videos/1861792044135049/
കണ്ണൂരിൽ വെച്ചു നടന്ന സ്വാതന്ത്ര്യ ദിനാഘോഷ പരേഡിൽ ഏറ്റവും മികച്ച ട്രൂപ്പിനുള്ള പുരസ്കാരം കടമ്പൂർ സ്‌കൂളിന്
ആഗസ്ത് 15 - സ്വാതന്ത്ര്യ ദിനാഘോഷം
സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് വിപുലങ്ങളായ പരിപാടികൾ സ്‌കൂളിൽ സങ്കടിപ്പിച്ചു.ചിത്ര രചന മത്സരം, സ്വാതന്ത്ര്യ സമര ക്വിസ്സ്, പോസ്റ്റർ രചന, പതാക നിർമ്മാണം, പ്രച്ഛന്ന വേഷം. ഉച്ചയ്ക്ക് ശേഷം പായസവിതരണവും. സ്വാതന്ത്ര്യ സമരവും ദേശീയ നേതാക്കളും എന്ന വിഷയത്തിൽ സെമിനാറും സ്‌കൂളിൽ നടന്നു.
ആഗസ്ത് 14 - ബാപ്പുജി നിങ്ങളെന്നെ പ്രചോദിപ്പിക്കുന്നു " - കത്തെഴുത്ത് മത്സരം
പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് നടത്തുന്ന കത്തെഴുത്തു മത്സരത്തിലേക്ക് കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ എഴുതിയ എഴുത്തുകൾ തൊട്ടടുത്ത പോസ്റ്റോഫീസിലെ പെട്ടിയിൽ പോസ്റ്റ് ചെയ്യുന്നു.
ജൂലൈ 28 - ഹായ് കുട്ടിക്കൂട്ടം
വിവരസാങ്കേതികവിദ്യ മേഖലയിൽ കുട്ടികളുടെ പ്രവർത്തനങ്ങൾ കൂടുതൽ ഫലപ്രദമാക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി. അറ്റ് സ്‌കൂളിന്റെയും നേതൃത്വത്തിൽ സ്കൂളുകളിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ഹായ് സ്‌കൂൾ കുട്ടിക്കൂട്ടം ലക്ഷ്യങ്ങൾ കൂട്ടായപഠനത്തിന്റെ അനുഭവങ്ങൾ കുട്ടികൾക്കുനൽകുക ഐ.സി.ടി.അധിഷ്ഠിത പഠനത്തിന്റെ മികവുകൂട്ടാനും സാങ്കേതികപ്രശ്‌നങ്ങൾ പരിഹരിക്കാനും വിദ്യാർഥികളുടെ സഹകരണം ഉറപ്പാക്കുക. സുരക്ഷിതമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് ബോധവാന്മാരാക്കുക, പ്രചാരണ പരിപാടികളിൽ നേതൃത്വം വഹിക്കാൻ പ്രാപ്തരാക്കുക. ഭാഷാകമ്പ്യൂട്ടിങ് പ്രവർത്തനങ്ങൾ ഏറ്റെടുക്കാനുള്ള അവസരം ലഭ്യമാക്കുക. ഗവേഷണപ്രവർത്തനങ്ങളിൽ താൽപര്യം വളർത്തിയെടുക്കുക
ജൂലൈ 11 - സ്‌കൂൾ റേഡിയോ
കടമ്പൂർ ഹയർ സെക്കണ്ടറി സ്‌കൂൾ സ്‌കൂൾ റേഡിയോ ആരംഭിച്ചു. ഇംഗ്ളീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആണ് സ്‌കൂൾ റേഡിയോയുടെ പ്രവർത്തനങ്ങൾ നടക്കുന്നത്. കുട്ടികളുടെ സർഗ്ഗവാസനകൾ പുറത്തു കൊണ്ട് വരുവാൻ സ്‌കൂൾ റേഡിയോ സഹായകമാകുമെന്ന് ഹെഡ്മിസ്ട്രസ് അഭിപ്രായപ്പെട്ടു.
എൻ എം എം എസ് സ്കോളർഷിപ് വിജയികൾ 2016 -17 വർഷം
ജൂൺ 29 - 2017 -18 വർഷത്തെ ഹെൽത്ത് ക്ലബ്ബിന്റെ ഉദ്‌ഘാടനം
ജൂൺ 26 - പുകയില വിരുദ്ധ ദിനം
ലോകാരോഗ്യ സംഘടന എല്ലാവർഷവും ജൂൺ 26 ലോക പുകയില വിരുദ്ധ ദിനമായി ആചരിക്കുന്നു. പുകയിലയുടെ മാരകമായ ദൂഷ്യഫലങ്ങളെപ്പറ്റി ജനങ്ങളെ ബോധവൽക്കരിക്കുക, പുകയിലഉൽപ്പന്നങ്ങൾ നിയന്ത്രിക്കാൻ സർക്കാരുകളെ പ്രേരിപ്പിക്കുക എന്നിവയാണു പുകയില വിരുദ്ധ ദിനാചരണത്തിന്റെ ലക്ഷ്യം. കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന റാലിയിൽ നിന്നും
നമ്മുടെ സ്കൂളിൽ 8I* (ഹരി സർ) ക്ലാസ്സിൽ പഠിക്കുന്ന അനുഗ്രഹ് ഗിരീഷ് (തോട്ടട വെസ്റ്റ് ഗിരിഷ് മാസ്റ്റർ മകൻ) നല്ല കർഷകനുള്ള അവാർഡ് കഴിഞ്ഞ ദിവസം മന്ത്രിമാരിൽ നിന്നും കൈപറ്റി.
അനുഗ്രഹിന് അഭിനന്ദനങ്ങൾ
വീട്ടിൽ നല്ലൊരു പച്ചക്കറി തോട്ടം ഉണ്ടാക്കിയതിനാണ് അവാർഡ്.
ജൂൺ 19 - വായനാദിനം
കടമ്പൂർ ഹയർ സെക്കണ്ടറി സ്കൂളിൽ വായനാദിനത്തോടനുബന്ധിച്ച് കുട്ടികൾക്ക് ശില്പശാല സംഘടിപ്പിച്ചു.രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ശില്പശാലയുടെ ഉദ്ഘാടനം വായനാദിനമായ ജൂൺ 19 ന് രാവിലെ 11 മണിക്ക് ഹാളിൽ വെച്ച് സ്കൂൾ ഹെഡ്മിസ്ട്രസ് പി എം സ്മിത ടീച്ചർ നിർവ്വഹിച്ചു. വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന "അക്ഷരജാലം" എന്ന ശില്പശാലയിലെ ക്ലാസുകൾ കൈകാര്യം ചെയ്യുന്നത് ചിലങ്ക ഫ്ലോട്ടിംഗ് തിയേറ്റർ കോഴിക്കോടിന്റെ അണിയറ പ്രവർത്തകരാണ്. നൂറോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ക്ലാസ് മുറിയിലെ നാല് ചുമരുകൾക്കുള്ളിൽ നിന്നും മാറി പുതിയൊരു അനുഭവം വിദ്യാർത്ഥികളിൽ സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു !!!
സ്‌കൂളിലെ വിപുലീകരിച്ച സ്റ്റോറിന്റെ ഉദ്‌ഘാടനം ഹെഡ്മിസ്ട്രസ് നിർവഹിച്ചു. സ്‌കൂൾ കോംബൗണ്ടിൽ എത്തിയ വിദ്യാർത്ഥികളെ യാതൊരു കാരണവശാലും ഒഴിവുസമയങ്ങളിൽ പോലും പുറത്തു പോകാൻ സമ്മതിക്കരുതെന്നു സ്‌കൂൾ പി ടി എ തീരുമാനിച്ചു.
ജൂൺ 1 - പ്രവേശനോത്സവം
2017 -18 വർഷത്തെ പ്രവേശനോത്സവം വളരെ ഗംഭീരമാക്കി. പുതുമുഖങ്ങളെ എടക്കാട് ബസാറിൽ നിന്നും മാലയിട്ടു സ്വീകരിച്ചു ഘോഷയാത്രയായി ശിങ്കാരിമേളത്തിന്റെയും ബാൻഡ് മേളത്തിന്റെയും അകമ്പടിയോടെ സ്‌കൂളിലേക്ക് ആനയിച്ചു. വിവിധ കലാരൂപങ്ങൾ അണിനിരന്ന ഘോഷയാത്രയിൽ എടക്കാട് ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് ശ്രീ.എം.സി.മോഹനൻ കടമ്പൂർ പഞ്ചായത്തു പ്രസിഡണ്ട് കെ ഗിരീശൻ എന്നിവരും ഘോഷയാത്രയിൽ പങ്കെടുത്തു. മാതൃഭൂമി നടാൽ യൂണിറ്റ് സ്‌കൂളിലെ ഒന്നാം തരാം മുതൽ അഞ്ചാം തരം വരെയുള്ള വിദ്യാർത്ഥികൾക്ക് മിന്നാമിന്നി കിറ്റ് വിതരണം ചെയ്തു.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- കണ്ണൂർ തലശേരി റോഡിൽ കണ്ണൂരിൽ നിന്ന് 12 കി.മി. അകലത്തായി സ്ഥിതിചെയ്യുന്ന എടക്കാട് ടൗണിൽ നിന്നും 1 കി.മി. കിഴക്ക് ഭാഗത്ത് ശാന്ത സുന്ദരമായ സ്ഥലത്ത് സ്കൂൾ സ്ഥിതിചെയ്യുന്നു
- കണ്ണൂർ കൂത്ത്പറമ്പ റോഡിൽ കാടാച്ചിറ ടൗണിൽ നിന്നും 2 കി.മീ. തെക്ക് ഭാഗത്താണ് സ്കൂൾ.
{{#multimaps:11.8136562,75.4533613|zoom=15}}
മേൽവിലാസം
കടമ്പൂർ എച്ച് എസ് എസ് സ്ക്കൂൾ, കടമ്പൂർ പി.ഒ, കണ്ണൂർ .
പിൻ കോഡ് 670663, ഫോൺ നമ്പർ : 04972832546.
ഇമെയിൽ: hss.kadambur@gmail.com
