മൂലങ്കാവ്

Schoolwiki സംരംഭത്തിൽ നിന്ന്
11:13, 3 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)

മൂലങ്കാവ് എന്ന സ്ഥലത്തിന്റെ ചരിത്രം.

കുടിയേറ്റത്തിന് മുന്‍പ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആള്‍ താമസം ഇല്ലായിരുന്നു. ആദിവാസികളായ ആളുകള്‍ ഇവിടത്തെ ഓരോ വസ്തുക്കളുടെയും പേരില്‍ സ്ഥലത്തിന് പേര് നല്‍കി എന്നാണ് ചരിത്രം .

ഈ പ്രദേശത്തിന് കോഴിക്കോട്ട് നിന്ന് മൈല്‍ ദൂരം ഉണ്ട്. അത് കൊണ്ട് ഈ പ്രദേശത്തിന് എന്ന പേര് വന്നു. പണ്ട് കാലത്ത് ഇവിടെ ധാരാളം മുളകള്‍ ഉള്ള കാവ് ഉണ്ടായിരുന്നു, അതിനാല്‍ മുളങ്കാവ് എന്ന് അറിയപ്പെട്ടിരുന്നു. പിന്നീട് അത് ലോപിച്ച് മൂലങ്കാവ് എന്നായതാണെന്ന് ഒരു കൂട്ടര്‍ പറയുന്നു. അതേ സമയം ഇവിടെ മൈസൂര്‍ റോഡിന്റെ വലതു വശത്തായി ആദിവാസികളുടെ ഒരു കാവ് പണ്ട് കാലം തൊട്ടെ ഉണ്ട്. മൂലയിലാണ് ആ കാവിന്റെ സ്ഥാനം. മൂലയിലുള്ള കാവ് എന്നത് ലോപിച്ചാണ് മൂലങ്കാവ് ആയത് എന്നും പറയപ്പെടുന്നു.

1950 കാലഘട്ടത്തില്‍ ഇവിടെ രു പോസ്റ്റ് ഓഫീസ് അനുവദിക്കുകയും അപ്പോള്‍ ഈ പ്രദേശത്തിന് മൂലങ്കാവ് എന്ന പേര് നിര്‍ദേശിച്ചത് അന്നത്തെ പോസ്റ്റുമാസ്റ്റര്‍ ആയിരുന്നു എന്നും പറയപ്പെടുന്നു.

വടക്കന്‍ കേരളത്തിലെ മലയോര ജില്ലയായ വയനാടിന്റെ കിഴക്കേ ആതിര്‍ത്തിയില്‍ കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് കിടക്കുന്നതും മുത്തങ്ങ വന്യ ജീവി സങ്കേതമുള്‍പ്പെടുന്നതുമായ നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ നാലാം വാര്‍ഡിലാണ് ഞങ്ങളുടെ വിദ്യാലയമായ ജി. എച്ച്. എസ്. എസ്. മൂലങ്കാവ് സ്ഥിതി ചെയ്യുന്നത്.

ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍.

നിബിഢ വനം നിറഞ്ഞ കുന്നുകളും, മാനിപ്പുല്ല് നിറഞ്ഞ ചെറുവയലുകളും, കൈതക്കാടുകള്‍ നിറഞ്ഞ കൊല്ലികളും ഈ പ്രദേശത്തിന്റെ പ്രത്യേകതകളായിരുന്നു. കൊല്ലികളില്‍ നിന്ന് ആരംഭിച്ച് എല്ലാക്കാലത്തും ഒഴുക്കുണ്ടായിരുന്ന തോടുകള്‍ വയലുകളുടെ മധ്യത്തിലൂടെ ഒഴുകിയിരുന്നു. വര്‍ഷം മുഴുവന്‍ ധാരാളം മഴ ലഭിച്ചിരുന്നു. വേനല്‍ക്കാലത്ത് കോടയും മഞ്ഞും തണുപ്പും നിറഞ്ഞ് ഇരുണ്ടതെങ്കിലും "സംശുദ്ധിയുടെ ലോകം".

സസ്യ ജന്തു വൈവിധ്യം.

ഈ പ്രദേശത്തിന്റെ വടക്ക് ഭാഗം റിസേര്‍വ് ഫോറസ്റ്റാണ്. വിവിധയിനം സസ്യങ്ങളേയും, ജന്തുക്കളെയും ഇവിടെ കാണാന്‍ കഴിയും. ഇല പൊഴിയും കാടുകളും, നിത്യഹരിതവനങ്ങളും ഈ പ്രദേശത്തിന്റെ പ്രത്യേകതയാണ്. വനത്തില്‍ പശ്ചിമഘട്ട മലനിരകളില്‍ കാണുന്ന മിക്ക പക്ഷി മൃഗാദികളെയും ഇവിടെ കാണാം. എണ്‍പതില്‍ അധികം ഔഷധസസ്യങ്ങള്‍ ഈ നാട്ടിന്‍ പുറത്ത് ഇന്നും കാണാമെന്നത് സസ്യവൈവിധ്യത്തിന്റെ പ്രത്യേകതയാണ്.

ചരിത്രപരമായ പ്രത്യേകതകള്‍.

ഇവിടത്തെ പ്രാദേശികമായ കണ്ടുപിടുത്തത്തിലൊന്നാണ് ക്ഷേത്രവുമായി ബന്ധപ്പെട്ട് കണ്ടു കിട്ടിയ ആലത്തൂര്‍ പട്ടയം. കാടിന് നടുവിലുള്ള അന്പലത്തിന്റെ അവശിഷ്ടങ്ങളിലും,പരിസരപ്രദേശത്തും നടത്തിയ തെരച്ചിലിലാണ് ഈ കല്ല് ശ്രദ്ധയില്‍ പെട്ടത്. ഈ വിവരം അറിഞ്ഞ് ശ്രി എം.ജി.എസ് നാരായണനും സംഘവും ഇവിടെ എത്തുകയും കല്ലില്‍ എഴുതിയ ലിപി "ഹൊള്ള കന്നടി" യിലുള്ളതാണെന്നും കര്‍ണാടകയില്‍ നിന്നുള്ള ജൈനമതക്കാരുടെ കച്ചവടസംഘം ഇവിടത്തെ ആളുകള്‍ക്ക് നല്‍കിയതാണ് ഈ ഭൂമി എന്നതുമാണ് ഇതിന്റെ സാരം. എന്നാല്‍ ഈ ഭൂമിയില്‍ കര്‍ണാടകക്കാരായ ആളുകള്‍ക്ക് അവകാശ മുന്നയിക്കാനായി വെറുതെ എഴുതി വച്ചതാണ് കല്ലില്‍ കൊത്തിയ ഈ ലിപി എന്നും ചിലര്‍ പറയുന്നു. പതിനേഴ് വരികളിലായി കൊ ത്തിയ ഈ ശാസനത്തിലെ ലിപി ഇന്ന് പ്രചാരത്തിലില്ല.

നരവംശ പ്രത്യേകതകള്‍.

ഈ പ്രദേശത്തെ ആദിമനിവാസികള്‍ കുറിച്യര്‍, കുറുമര്‍, ചെട്ടിമാര്‍, പണിയര്‍, കാട്ടുനായ്ക്കര്‍, എന്നിവരായിരുന്നു. ഇവരില്‍ കുറിച്യര്‍, കുറുമര്‍,‍ചെട്ടിമാര്‍ എന്നിവര്‍ കൃഷിയില്‍ എര്‍പ്പെട്ടിരുന്നു. കാട്ടുനായ്ക്ക വിഭാഗം കാടിനെ മാത്രമാശ്രയിച്ചാണ് ജീവിച്ചിരുന്നത്. കാട് ഉപയോഗിക്കുന്നതില്‍ നിയമങ്ങള്‍ വന്നപ്പോള്‍ മാത്രമാണ് അവര്‍ നാടുമായി ബന്ധപ്പെടാന്‍ തുടങ്ങിയത്.

ഓരോസമുദായത്തിനും അവരവരുടെ ആചാരങ്ങളും അനുഷ്ടാനങ്ങളും ജീവിധശൈലികളും ഉണ്ടായിരുന്നു. ഇതെല്ലാം ഇന്നും അവര്‍ സംരക്ഷിച്ചു കൊണ്ട് പോകുന്നു.കുടിയേറ്റത്തിന്റെ ആധിക്യം ഇവരെ വീണ്ടും കാടിനുള്ളിലേക്ക് ഉള്‍വലിക്കുകയും , ഇന്നും കാട്ടുനായ്ക്കര്‍ കാടിനുള്ളില്‍ താമസിക്കുകയും ചെയ്തുവരുന്നു .

സാമൂഹ്യ ജീവിധം.

1942- ട് കൂടി കുടിയേറ്റം ആരംഭിച്ചു. മധ്യതിരുവിതാംകൂറില്‍ നിന്നും കേരളത്തിലെ മറ്റ് പ്രദേശങ്ങളില്‍ നിന്നും ഉള്ള ആളുകള്‍ കുടിയേറ്റക്കാരായി ഇവിടെ എത്തി. ഭക്ഷ്യ ക്ഷാമം കുടിയേറ്റത്തിന് ഒരു കാരണം ആയിരുന്നു. ഇവിടെ വന്നാല്‍ ധാരാളം കൃഷി ഭൂമി ലഭ്യമാണ് എന്ന അറിവ് കുടിയേറ്റത്തിന് ആക്കം കൂട്ടി. ഇവിടെ എത്തിയവര്‍ ഈ പ്രദേശങ്ങള്‍ സാധ്യമാകും വിധം വെട്ടിപ്പിടിച്ചു. ഗതാഗതസൗകര്യങ്ങള്‍ വളരെ കുറവായിരുന്ന ആ കാലത്ത് കോഴിക്കോട് നിന്ന് മൈസൂര്‍ക്ക് രണ്ട ബസ്സുകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അന്ന് റോഡുകള്‍ ടാറ് ചെയ്യാത്തവയായിരുന്നു. അന്നത്തെ ബസ് യാത്ര ദുരിതം നിറഞ്ഞതായിരുന്നു. താമരശ്ശേരി ചുരത്തിലൂടെയുള്ള യാത്ര ജീവന്‍ മരണപ്രശ്നമായിട്ടായിരുന്നു ആളുകള്‍ക്കനുഭവപ്പെട്ടിരുന്നത്. വയനാട്ടില്‍ എത്തിപ്പെട്ടവര്‍ കാട്ട്മൃഗങ്ങളോടും മലന്പനിയോടും തണുപ്പിനോടും മല്ലടിച്ചു. കുറെ പ്പേര്‍ പിടിച്ചു നിന്നു.ചിലര്‍ കുടുംബത്തോടെ മരിച്ചു പോയി. കാടുകളില്‍ താമസിക്കാന്‍ വന്ന പട്ടാളക്കാര്‍ക്ക് മലന്പനി പിടിപെടുകയും, അതിന് മരുന്ന് കണ്ട് പിടിച്ചതും കുടിയേറ്റക്കാര്‍ക്ക് ആശ്വാസമാകുകയും ചെയ്തു. ഇവിടെ വന്നവര്‍ ആദിവാസികളെപ്പോലെ പുനം കൃഷി നടത്തി.കരയില്‍ നെല്ല് വിതച്ചു. അന്നത്തെ പ്രധാന നെല്‍ വിത്തുകളുടെ പേര് കല്ലടിയാരന്‍, മണ്ണ്, വെളിയന്‍, തൊണ്ടി, തൊണ്ടിപാല്‍ , കറുത്തന്‍, ജീരകശാല എന്നിവയായിരുന്നു. കപ്പയും പിന്നെ ഇഞ്ചി, കുരുമുളക്, ചേന, ചേ, എന്നിവയും കൃഷി ചെയ്യാനാരംഭിച്ചു.കര്‍ഷകന്റെ വിയര്‍പ്പുമണികള്‍, സ്വര്‍ണ്ണമായി തിരിച്ചു കൊടുത്തു ഈ മണ്ണ്.സര്‍ക്കാര്‍ വനഭൂമി ലീസിന് കൊടുത്തപ്പോള്‍ അവിടെയും കുടിയേറ്റക്കാരായ ആളുകള്‍ കൃഷിയിറക്കി.ഇപ്പോള്‍ അവിടം സര്‍ക്കാരിന്റെ തേക്കുതോട്ടമാണ്. 1954 -ല്‍ എസ്.എന്‍.ഡി.പി. യുടെ രു ശാഖ രൂപികൃതമായി.ഇതേ ഗ്രൗണ്ടില്‍ തന്നെ രു ശിവക്ഷേത്രവുമുണ്ട്. 1959 കാലഘട്ടത്തോട് കൂടി ഇവിടെ ഓല മേഞ്ഞ ഷെഡ്ഡില്‍ സെന്റ് ജോണ്‍സ് യാക്കോബായ ദേവാലയം പ്രവര്‍ത്തനമാരംഭിച്ചു.ഇന്ന് അത് പൊളിച്ച് മാറ്റി, അതേയിടത്ത് തന്നെ മറ്റ് രണ്ട് ദേവാലയങ്ങള്‍ കെട്ടിയിട്ടുണ്ട്.സ്ക്കൂളിന്റെ അര കിലോമീറ്റര്‍ ചുറ്റളവിനുള്ളിലായി അഞ്ച് കൃസ്ത്യന്‍ ആരാധനാലയങ്ങളും ഒരു ഹിന്ദു ആരാധനാലയവും ഒരു മുസ്ലിം ആരാധനാലയവും സ്ഥിതി ടെയ്യുന്നു. മത സൗഹാര്‍ദത്തിന് ഉത്തമോദാഹരണമായി ഈ ഗ്രാമം പരിലസിക്കുന്നു. ഇന്ന് മെറ്റല്‍ റോഡിന് പകരം ടാര്‍ ചെയ്ത ധാരാളം റോഡുകള്‍, എന്‍. എച്ച്. 212 എന്ന ദേശീയ പാത, സ്റ്റുഡിയോ, കമ്പ്യൂട്ടര്‍ സെന്റര്‍, രണ്ട് ബാങ്കുകള്‍, എല്ലാ വിഭാഗത്തിലും ഉള്ള കടകള്‍ മുതലായ സൗകര്യങ്ങളുള്ള ഒരു കൊച്ചു നഗരമായി മൂലങ്കാവ് വളര്‍ന്നു കഴിഞ്ഞു. 1964 -ല്‍ ഈ ഗ്രാമത്തിലെ ആളുകള്‍ക്ക് കൂടുതല്‍ വായിക്കാനും പഠിക്കാനും സഹായകമാകുന്ന രു ലൈബ്രറി പ്രവര്‍ത്തനമാരംഭിച്ചു. ഈ വിദ്യാലയത്തിന്റെ മതില്‍ക്കെട്ടിനോട് ചേര്‍ന്ന് ആ നാഷണല്‍ ലൈബ്രറി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=മൂലങ്കാവ്&oldid=189527" എന്ന താളിൽനിന്ന് ശേഖരിച്ചത്