ജി എൽ പി എസ് കളർകോട്
ജി എൽ പി എസ് കളർകോട് | |
---|---|
വിലാസം | |
കളർകോട് സനാതനപുരം പി.ഒ, , 688003 | |
സ്ഥാപിതം | 1896 |
വിവരങ്ങൾ | |
ഫോൺ | 4772267692 |
ഇമെയിൽ | 35207alappuzha@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 35207 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ സജീവ് |
അവസാനം തിരുത്തിയത് | |
14-08-2018 | Pradeepan |
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴത്താലൂക്കിലെ ആലപ്പുഴപ്പട്ടണത്തിൽ പ്രവർത്തിക്കന്ന ലോവർ പ്രൈമറി വിദ്യാലയമാണ് ഗവൺമെന്റ് എൽ.പി.എസ്.കളർകോട്.ഇത് സർക്കാർ വിദ്യാലയമാണ്.
ചരിത്രം
ഒന്നര നൂറ്റാണ്ടുകാലത്തെ ചരിത്ര പാരമ്പര്യവുമായി ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ തെക്കേ അതിർത്തിയിൽ കളർകോട് മഹാദേവ ക്ഷേത്രക്കുളത്തിന്റെ വടക്കേത്തീരത്ത് തലയുയർത്തി നില്ക്കുന്ന ഈ വിദ്യാലയത്തിന്റെ ഉല്പത്തി ചരിത്രത്തെക്കുറിച്ച് അധികമൊന്നും അറിവില്ല.എസ്.ഡി കോളേജിനോട് ചേർന്നു കിടക്കുന്നതു കൊണ്ട്, കോളേജ് മാനേജ്മെന്റായിരിക്കാം ഇതിന് തുടക്കമിട്ടത് എന്നാണ് ചിലരുടെ അഭ്യൂഹം.1896 ൽ സ്ഥാപിതമായെന്ന് കരുതുന്ന ഈ പാഠശാല തുടക്കത്തിൽ 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള പെൺപള്ളിക്കൂടമെന്ന് വിളക്കപ്പെട്ടിരുന്നു. എങ്കിലും ആൺ-പെൺ ഭേദമില്ലാതെ വിദ്യാർത്ഥികൾ പഠിച്ചിരുന്നു എന്നാണ് പഴമക്കാരിൽ നിന്ന് കേട്ടുകേൾവി.ആദ്യം 5 മുറികളുള്ള ഓടുമേഞ്ഞ പ്രധാന കെട്ടിടവും തെക്കുവശത്തായി ഓല മേഞ്ഞ ഷെഡും ചേർന്ന് ഏകദേശംമുക്കാൽ ഏക്കർ പുരയിടത്തിലാണ് സ്കൂൾ സ്ഥിതിചെയ്തിരുന്നത്.1986 ൽ അയൽപക്ക വിദ്യാലയമായിരു ന്ന എൽ.പി.ബി.എസ് അപ്ഗ്രേഡ് ചെയ്ത് ജി.യു.പി.എസ് കളർകോടായപ്പോൾ ഈ വിദ്യാലയം ഒന്നു മുതൽ നാല് വരെ ക്ലാസ്സുകളുള്ള ഗവ.എൽ.പി.എസ്കളർകോടായി അവരോധിക്കപ്പെട്ടു. കളർകോടിനെ സാമൂഹിക _ സാംസ്കാരിക രാഷ്ട്രീയ മണ്ഡലങ്ങളിൽ ഉച്ചസ്ഥായിലെത്തിക്കുന്നതിന് സ്കൂൾ പ്രമുഖ പങ്ക് വഹിച്ചിട്ടുണ്ട്.സാംസ്കാരികരംഗത്തെ പല പ്രതിഭാധനന്മാരും അറിവിന്റെ ആദ്യപാഠങ്ങൾ നുകർന്നത് ഈ വിദ്യാലയത്തിലാണ്. മാങ്കുളം കൃഷ്ണൻ നമ്പൂതിരി ,കളർകോട് മഹാദേവൻഡോ.വിഷ്ണു നമ്പൂതിരി, കലാമണ്ഡലം ഗണേശൻ മുൻ വിദ്യാഭ്യാസ ഡയറക്ടറായിരുന്ന ഡോ. ദ്രൗപദി അന്തർജനം തുടങ്ങിയവർ അവരിൽ ചിലർ മാത്രം.
ഭൗതികസൗകര്യങ്ങൾ
- സ്കൂൾ ഓഫീസും കംപ്യൂട്ടർ പരിശീലനകേന്ദ്രവും പ്രവർത്തിക്കുന്ന കെട്ടിടം കൂടാതെ മൂന്ന് കെട്ടിടങ്ങളും ആഡിറ്റോറിയവും മൂന്ന് ശൗചാലയങ്ങളും അടുക്കളയുമാണ് ഇവിടെയുള്ള കെട്ടിടങ്ങൾ.
- സ്കൂളിന് ശ്രീ.എ.എ.ഷുക്കൂർ എം.എൽഎ.അനുവദിച്ച ഫണ്ടുപയോഗിച്ച് വാങ്ങിയ ബസ്സിലാണ് അകലെനിന്നുള്ളകുട്ടികളെ സ്കൂളിലേക്ക് കൊണ്ടുവരുന്നതും കൊണ്ടുപോകുന്നതും.
- ശുദ്ധജലവിതരണത്തിനായി രണ്ട് കുടിവെള്ളട്ടാപ്പുകളുണ്ട്.
- വിദ്യാർഥികൾ പരിപാലിക്കുന്ന പച്ചക്കറിത്തോട്ടമുണ്ട്.
- എല്ലാ കെട്ടിടങ്ങളും വൈദ്യുതീകരിച്ചിട്ടുണ്ട്. ഫാനുംലൈറ്റും ഉൾപ്പടെ എല്ലാ സൗകര്യങ്ങളുണ്ട്
- ആഡിറ്റോറിയത്തിൽ 350 പേർക്ക് ഉള്ള ഇരിപ്പിട സൗകര്യമുണ്ട്.
- എം എൽ എ സുധാകരൻ സാർ അഞ്ച്
- കമ്പ്യൂട്ടറുകൾ കമ്പ്യൂട്ടർ ലാബിലേക്ക് നല്കിയിട്ടുണ്ട്.
- മുനിസിപ്പാലിറ്റിയിൽ നിന്നും ഒരു ഡിജിറ്റൽ ബോർഡും
- അനുബന്ധ ഉപകരണങ്ങളും കിട്ടിയിട്ടുണ്ട്.
- സ്കൂൾ ലൈബ്രറിയിൽ 1500 ഓളം പുസ്തകങ്ങളുണ്ട് കൂടാതെ ഓരോ ക്ലാസ്സിലും നിലവാരത്തിനനുസരിച്ച് നൂറോളം പുസ്തകങ്ങൾ വേറെയും ഉണ്ട്.
- ജലവിഭവ വകുപ്പിന്റെ 10000 ലിറ്റർ ഒരുമഴവെള്ളസംഭരണി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
ഭാഷ ആശയ വിനിമയത്തിനപ്പുറം കുട്ടികളിലെ സർഗാത്മക ,ആസ്വാദന ശേഷി എന്നിവ വളർത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ ക്ലബിന്റെ പ്രവർത്തന
ങ്ങൾ ആസൂത്രണം ചെയ്ത് നടത്തുകയുണ്ടായത്. നാടൻ പാട്ടിന്റെ വ്യത്യസ്ത ആലാപനശൈലികൾ, വായ്ത്താരികൾ, എന്നിവ പരിചയപ്പെടാനും നാടക ത്തിന്റെ അഭിനയ സാധ്യതകൾ കണ്ടെത്തി പരിശീലനം നല്കാനും കൈയ്യക്ഷരത്തിന്റെ (മലയാളം ഇംഗ്ലീഷ് ) വിവിധ രൂപങ്ങൾ (കാലിഗ്രാഫി ) പരിചയപ്പെ ടുത്താനും കേരളീയ കലാരൂപമായ കഥകളി കുട്ടികൾക്ക് പരിചയപ്പെടുത്തി കൊടുക്കാനും പ്രമുഖ വ്യക്തികളുടെ സാന്നിദ്ധ്യം ഈ ക്ലബ് പ്രയോജനപ്പെടു ത്തിയിട്ടുണ്ട്.കൂടാതെ കുട്ടികളിലെ ചിത്രരചന, പെയിന്റിംഗ്, കവിതാലാപനം എന്നീ കഴിവുകൾ വളർത്തിയെടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിൽ ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയമാണ്. സിന്ധു ടീച്ചറാണ് ഈ ക്ലബ്ബിന്റെ ചുമതല വഹിക്കുന്നത്.
കുട്ടികളുടേയും അധ്യാപകരുടേയും നേതൃത്വത്തിൽ ഒരു പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നുണ്ട് .കൂടാതെ ജന്മദിനത്തിൽ ഒരു മരം/പുസ്തകം പദ്ധതിയും നടപ്പിലാക്കി വരുന്നുണ്ട്. കുട്ടികളുടെ സഹകരണ ത്തോടെ ഒരു ചെറിയ ഔഷധത്തോട്ടവും ഇവിടുണ്ട്.
മുൻ സാരഥികൾ
- ഗോപാലകൃഷ്ണൻ
- കെ.സോമനാഥപിള്ള
- കെ.ജെ.അന്നമ്മ
- ഗ്രിഗറി
- എം . കെ ചന്ദ്രമോഹൻ
- എ . ആർ .രഞ്ജിത
- റ്റി . ശോഭന
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- ശാന്തമ്മ
- ഏലിയാമ്മ
- രാജേശ്വരി
- രാജി
- ഉഷ
- സുകുമാരി
- മീന
- നാഗമ്മാൾ
- മിനി തങ്കപ്പൻ
- സുരേന്ദ്രൻ
നേട്ടങ്ങൾ
https://schoolwiki.in/images/a/a7/35207
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വി എസ് . അച്യുതാനന്ദൻ(മുൻ മുഖ്യമന്ത്രി)
- സാഹിത്യ പഞ്ചാനൻ പി.കെ.നാരായണപിള്ള
- ജി.പി.നായർ(സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റ്)
- പി.ശൂലപാണി(റ്റി.കെ.എം.എം.യു.പി.സ്കൂൾ മുൻ പ്രഥമാധ്യാപകൻ)
- ചന്ദ്രഹാസൻ(എഴുത്തുകാരൻ,അധ്യാപകൻ)
- ഡോ.വിഷ്ണു നമ്പൂതിരി
- കലാമണ്ഡലം ഗണേശൻ
- കളർകോട് മഹാദേവൻ
- മാങ്കുളം കൃഷ്ണൻ നമ്പൂതിരി
- ഡോ. ദ്രൗപദി അന്തർജനം (മുൻ വിദ്യാഭ്യാസഡയറക്ടർ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.4681666,76.3392|zoom=13}}