എൻ എം എം എ യു പി എസ് നാറാത്ത്
എൻ എം എം എ യു പി എസ് നാറാത്ത് | |
---|---|
വിലാസം | |
ഉള്ളിയേരി ഉള്ളിയേരി പിഒ, ഉള്ളിയേരി വഴി , 673323 | |
സ്ഥാപിതം | 01 - 06 - 1966 |
വിവരങ്ങൾ | |
ഫോൺ | ......................... |
ഇമെയിൽ | nmmaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47546 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | മലയാളം,ഇംഗ്ളീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എൻ എം ബാലരാമൻ |
അവസാനം തിരുത്തിയത് | |
10-08-2018 | 47546 |
കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി ഗ്രാമപഞ്ചായത്തിലെ നാറാത്ത് ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്, ബാലുശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1928 ൽ സിഥാപിതമായി.
ചരിത്രം
തൊണ്ണൂറ്റിരണ്ട് വയസ്സിന്റെ പ്രൗഢിയിൽ പുത്തൻ പ്രവർത്തനങ്ങളിലൂടെ വിദ്യാലയം കടന്നുപോകുമ്പോൾ പിന്നിട്ട പാതകളിലൂടെ ഒന്നുകണ്ണോടിക്കുന്നത് നല്ലതു തന്നെ. പരേതനായ ഒതയോത്ത് ചന്തുനായർ എന്ന മഹാനുഭാവൻ ഒരു പ്രദേശത്തിന്റെ പുരോഗതി ലക്ഷ്യമാക്കിക്കൊണ്ടാണ് 1924ൽ ഈ സരസ്വതി ക്ഷേത്രത്തിന്റെ പിറവിക്ക് തുടക്കം കുറിച്ചത്. പുളിക്കൂൽ പറമ്പിൽ ഒരു എഴുത്തുപള്ളിക്കൂടമായാണ് ആദ്യപ്രവർത്തനം തുടങ്ങിയത്. ശൈശവദശയിൽ ഒരു ഓലമേഞ്ഞ ഷെഡ്ഡിൽ പത്തോളം കുട്ടികൾ ചന്തു നായർ, കുഞ്ഞിരാമൻ മാസ്റ്റർ എന്നിവരുടെ ശിക്ഷണത്തിൽ പഠനമാരംഭിച്ചു. സ്ലേറ്റോ പുസ്തകമോ ഇല്ലാതിരുന്ന അക്കാലത്ത് കയറുകെട്ടിയ ഇളനീർ ചിരട്ടകളിൽ പൂഴിനിറച്ച് കൊണ്ടുവരുന്ന കുട്ടികൾ അതിലായിരുന്നു എഴുതിപഠിച്ചിരുന്നത്. അക്കങ്ങൾക്കും അക്ഷരങ്ങൾക്കും പ്രാധാന്യം നൽകിയായിരുന്നു പഠനം. കുട്ടികളുടെ വസ്ത്രം തോർത്തുമുണ്ടായിരുന്നു. നാനാജാതിയിൽപെട്ടകുട്ടികൾ ഒരുമിച്ചിരുന്ന് പഠിച്ചു. അന്ന് സ്‌കൂളിന് അംഗീകാരം ലഭിക്കാത്തതിനെ തുടർന്ന് 1926ൽ മമ്മിണിപറമ്പത്ത് അഹമ്മദ് ഹാജിയോട് ഭൂമി വാങ്ങി നാറാത്ത് പ്രദേശത്ത് സ്ഥാപനം തുടങ്ങുകയായിരുന്നു. തുടർന്ന് 1 മുതൽ 5 വരെ ക്ലാസ്സുകളുള്ള സ്ഥാപനമായി മാറി. ശ്രീ നീലകണ്ടൻ നമ്പൂതിരിയായിരുന്നു പ്രാധാനധ്യാപകൻ. തുടർന്ന് ഒട്ടേറെ പ്രഗത്ഭരായ അദ്ധ്യാപകർ ഈ വിദ്യാലയത്തിൽ ജോലി ചെയ്തു. തുടക്കത്തിൽ ഒ.ചന്തുനായർ മാനേജരായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ശ്രീ കേളപ്പൻ നായരും തുടർന്ന് ഒ. നാരായണി അമ്മയും മാനേജർമാരായി. തുടക്കംമുതലേ കലാകായിക പഠനരംഗങ്ങളിൽ മുൻനിരയിൽ തന്നെയായിരുന്നു വിദ്യാലയത്തിന്റെ സ്ഥാനം. കലാമേളകളിലും കായിക മേളകളിലും ഒട്ടേറെ ബഹുമതികൾ നേടി. 1985ൽ നാട്ടുകാരുടേയും പരേതനായ ശ്രീ. ഒതയോത്ത് നാരായണൻ മാസ്റ്ററുടേയും അശ്രാന്തപരിശ്രമ ഫലമായി യു പി സ്‌കൂളായി ഇതിനെ ഉയർത്താൻ സാധിച്ചു. പഴയകാലത്ത് ഈ വിദ്യാലയത്തിലെത്തിപ്പെടാൻ ഒട്ടേറെ പ്രയാസങ്ങൾ നേരിട്ടെങ്കിൽ ഇന്ന് യാത്രാ സൗകര്യത്തിലും പഠന സഹായകമേഖലകളിലും മുമ്പന്തിയിൽ തന്നെയാണ്. കമ്പ്യൂട്ടർ ഉൽപ്പെടെ വിവിധ ലാബുകൾ, പ്രീപ്രൈമറി, ഉച്ചഭക്ഷണശാല, കുടിവെള്ള വിതരണ സംവിധാനം, സ്‌കൂൾ ക്ലാസ്സ് ലൈബ്രറികൾ, ക്ലബ്ബുകൾ, സ്‌കൗട്ട്, ഖഞഇ, ജനാധിപത്യവേദികൾ എന്നിവ വിദ്യാലയത്തിന്റെ മികവുകൾ തന്നെ.
ഭൗതികസൗകരൃങ്ങൾ
സ്കൂൾ കെകെട്ടിടം,
1 . 20 ക്ലാസ്മുറികൾ 2 . 1 ഓഫീസ് റൂം 3 . 1 സ്റ്റാഫ് റൂം
കമ്പ്യൂട്ടർ ലാബ്
- 5 കമ്പ്യൂട്ടർ
- കമ്പ്യൂട്ടർ ടീച്ചർ
ലാബുകൾ
- സയൻസ്
- കണക്ക്
- സാമൂഹ്യ ശാസ്ത്രം
സ്കൂൾ ലൈബ്രറി
- 3000 പുസ്തകങ്ങൾ
- ആനുകാലികങ്ങൾ
- ഷെൽഫ് 2
ക്ലാസ് ലൈബ്രറി
- 1ആം ക്ലാസ്സ് മുതൽ 7 ആം ക്ലാസ്സ് വരെ
- 1800 പുസ്തകങ്ങൾ
കളിസ്ഥലം
- 50M x 25m
കുടിവെള്ള സൗകര്യങ്ങൾ
- കിണർ
- ടാങ്ക്
- വാട്ടർ പ്യുരിഫൈയിങ്ങ്മെഷിൻ
പി ഇ ടി ഉപകരണങ്ങൾ
- വോളിബോൾ
- ഫുട്ബോള്
- ഷട്ടിൽ
- ഷോട്ട് പുട്ട്
- ഹൈ ജമ്പ്
ഉച്ചഭക്ഷണശാല
- ഗ്യാസ് അടുപ്പ് 2
- പുകയില്ലാത്ത അടുപ്പ് 2
- ആവശ്യമായ പാത്രങ്ങൾ
- പാചകക്കാർ
ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ
- സ്മാർട്ട് ടീവി
- മൈക്ക് സെറ്റ്
ലാട്രിൻ, യൂറിനറി സൗകര്യങ്ങൾ
- ലാട്രിൻ 2
- യൂറിനറി 15
ഇൻഡോർ സ്റ്റേജ്
- 6M X 6M
പ്രീ പ്രൈമറി
സ്കൂൾ ബസ്സ്
- സ്കൂളിന് ഏരിയാ പരിധിക്കുളിൽ ബസ്സ് ഓടും
- യാത്ര ആവശ്യമായാ എല്ലാ കുട്ടികളെയും ഉൾപ്പെടുത്തും
മികവുകൾ
ഡിജിറ്റൽ സ്മാർട്ട് ക്ലാസ് റൂം
സ്മാർട്ട് ടിവിയോടുകൂടിയ ഒരു ക്ലാസ് റൂം.
വിജയപ
തിരഞ്ഞെടുത്ത കുട്ടികളെ ഉൾപ്പെടുത്തി അവർക്ക് പ്രത്യേക വിജ്ഞാന പരിശീലനം
ദിനാചരണങ്ങൾ
അദ്ധ്യാപകർ
ആദ്യാക്ഷരം പകർന്നു നൽകിയ തലമുറയുടെ മാർഗ്ഗദർശികൾ
- സർവ്വശ്രീ ചന്തു നായർ മാസ്റ്റർ
- ഒ നാരായണൻ നായർ മാസ്റ്റർ
- നീലകണ്ടൻ നമ്പൂതിരി മാസ്റ്റർ
- ഒ ഗോപാലൻ നായർ മാസ്റ്റർ
- കുഞ്ഞിരാമൻ മാസ്റ്റർ
- ഇ നാരായണൻ മാസ്റ്റർ
- കേളുക്കുട്ടി ആശാൻ
- ടി കെ ചോയിക്കുട്ടി മാസ്റ്റർ
- കുഞ്ഞിക്കണ്ണക്കുറുപ്പ് മാസ്റ്റർ
- ടി കെ കുട്ടികൃഷ്ണൻ മാസ്റ്റർ
- നാരായണൻ നമ്പൂതിരി മാസ്റ്റർ
- ഹരികുമാരൻ മാസ്റ്റർ
- രാരുക്കുട്ടി നായർ മാസ്റ്റർ
- കെ ടി മൊയ്തീൻ മാസ്റ്റർ
- കണാരൻ ഗുരുക്കൾ മാസ്റ്റർ
- ടി ബാലകൃഷ്ണൻ മാസ്റ്റർ
- എൻ നാരായണൻ മാസ്റ്റർ
- എം സി മൂസ്സ മാസ്റ്റർ
- ശങ്കരൻ മാസ്റ്റർ
- എൻ വി സരസ്വതി ടീച്ചർ
- രാമോട്ടി മാസ്റ്റർ
- പി വി ഗിരിജ ടീച്ചർ
- രാഘവൻ മാസ്റ്റർ
- അപ്പുണ്ണി മാസ്റ്റർ
- കെ ടി ബാബു മാസ്റ്റർ
- കെ കെ വിശ്വൻ മാസ്റ്റർ
- വി വിജയകുമാർ മാസ്റ്റർ
- വി പി ഗോവിന്ദൻ കുട്ടി മാസ്റ്റർ
- വി കെ നളിനി ടീച്ചർ
- പി ഗോപാലൻ
- എൻ എം ബലരാമൻ
- ടി സൗദാമിനി
- എംവി ദേവകി (ഓഫീസ് അറ്റൻഡർ )
ഇവരുടെ ചിന്താ കൈവഴികളിലൂടെ വളർന്ന് ജീവിക്കുന്നതാണീ വിദ്യാലയം.
സ്കൂളിലെ ഇന്നത്തെ സാരഥികൾ
- കെ അബ്ദുൾ ഗഫൂർ (ഹെഡ് മാസ്റ്റർ )
- വി മറിയക്കുട്ടി
- കെ ശൈലജ
- എൻ മീനാകുമാരി
- സിവി ഭാസ്കരൻ
- വിഎം നളിനി
- ഓ അംബിക
- കെപി ഗീത
- കെ മഞ്ജുള
- സി സുരേന്ദ്രൻ
- നിഖിൽരാജ്
- പികെ ഷീബ
- ബിന്ദു രാമത്ത്
- ഇ ജയശ്രീ
- പിപി സുഹറ
- പി മിനി
- കെ റഫീന
- നിജിൽരാജ് ((ഓഫീസ് അറ്റൻഡർ )
ക്ളബുകൾ
സലിം അലി സയൻസ് ക്ളബ്
ഗണിത ക്ളബ്
ഹെൽത്ത് ക്ളബ്
ഹിന്ദി ക്ളബ്
അറബി ക്ളബ്
സാമൂഹൃശാസ്ത്ര ക്ളബ്
സംസ്കൃത ക്ളബ്
വഴികാട്ടി
{{#multimaps:11.4417386,75.7603292|width=800px|zoom=12}}